Home
News

ബിഎസ്എൻഎൽ ദിവസം 3ജിബി ഡാറ്റ തരും, കൂടെ ​​​​​​മറ്റ് ആവശ്യങ്ങളും നടക്കും! ചെയ്യേണ്ടത് ഒറ്റ പ്ലാൻ മാത്രം

ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബിഎസ്എൻഎൽ ഒരുപരാജയമാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്രൽ. എന്നാൽ ആ ധാരണ മാറാൻ ഇനി അ‌ധികകാലം വേണ്ട. കാരണം 4ജിയും പിന്നാലെ 5ജിയും അ‌വതരിപ്പിക്കാനുള്ള നടപടികൾ ബിഎസ്എൻഎൽ അ‌തിവേഗം നടപ്പാക്കിവരികയാണ്. ഇപ്പോൾത്തന്നെ പലയിടത്തും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാണ്. ബാക്കിയുള്ളയിടങ്ങളിൽ താമസിയാതെ 4ജിയെത്തും.

മറ്റ് കമ്പനികൾക്ക് കാര്യമായ കവറേജ് ഇല്ലാത്തയിടങ്ങളിലെല്ലാം ബിഎസ്എൻഎൽ ആണ് ഇപ്പോഴും ഒരു പ്രതീക്ഷ. ലാഭത്തെക്കാൾ രാജ്യത്തെ എല്ലായിടത്തും ടെലിക്കോം സേവനങ്ങൾ എത്തിക്കാനുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും പുലർത്തുന്ന, സർക്കാർ ഉടമസ്ഥതയിലുള്ള ഒരേയൊരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. അ‌തിനാൽത്തന്നെ അ‌തിന്റേതായ പരിമിതികളും നേട്ടങ്ങളും ബിഎസ്എൻഎല്ലിന് ഉണ്ട്.

ബിഎസ്എൻഎൽ ദിവസം 3ജിബി ഡാറ്റ തരും, കൂടെ ​​​​​​മറ്റ് ആവശ്യങ്ങളും നടക്കും

ഇപ്പോൾ ഏറ്റവും താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ. എന്നാൽ പലപ്പോഴും ഈ പ്ലാനുകൾക്ക് ഉപയോക്താക്കൾ വലിയ വില കൽപ്പിക്കാറില്ല. ബിഎസ്എൻഎൽ ഇപ്പോൾ നൽകിവരുന്ന സേവനങ്ങളുടെ നിലവാരമാണ് ഇതിന് കാരണം. എന്നാൽ 4ജിയുടെയും 5ജിയുടെയും വരവോടെ അത് മാറി, ബിഎസ്എൻഎൽ മറ്റ് കമ്പനികളെ പിന്നിലാക്കി കുതിക്കും എന്ന് പ്രതീക്ഷിക്കാം.

നിലവിൽ ഒട്ടേറെ റീച്ചാർജ് ഓപ്ഷനുകൾ വിവിധ വിഭാഗങ്ങളിലായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ധാരാളം ഡാറ്റ ഉപയോഗമുള്ള വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പ്ലാൻ ആണ് 299 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ. കോളിങ്, എസ്എംഎസ്, ഡാറ്റ ഉൾപ്പെടെ വരിക്കാരുടെ ഒരു മാസത്തെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്.

ബിഎസ്എൻഎൽ ദിവസം 3ജിബി ഡാറ്റ തരും, കൂടെ ​​​​​​മറ്റ് ആവശ്യങ്ങളും നടക്കും

299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ആകെ 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഈ 30 ദിവസവും മികച്ച രീതിയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

മറ്റ് കമ്പനികളുടെ നിരക്കുമായി താരതമ്യപ്പെടുത്തിയാൽ സാമ്പത്തികമായി ഏറെ നേട്ടം ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട് എന്ന് കാണാൻ സാധിക്കും. ഇത്രയും കുറഞ്ഞ നിരക്കിൽ ദിവസം 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ അ‌ധികമില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഡാറ്റ ആവശ്യത്തിനൊപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും എസ്എംഎസും 299 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കും.

300 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ഏറ്റവുമികച്ച റീച്ചാർജ് ഓപ്ഷനുകളിൽ ഒന്നാണിത്. ഇതൊരു പുതിയ പ്ലാനൊന്നുമല്ല, ബിഎസ്എൻഎൽ ദീർഘനാളായി ഈ പ്ലാൻ നൽകിവരുന്നുണ്ട്. എങ്കിലും ഇപ്പോൾ ആളുകൾ ഈ പ്ലാൻ കൂടുതലായി ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരുന്നുണ്ട്. 299 രൂപയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി 30 കലണ്ടർ ഡേയ്സാണ്.

അതായത് ഈ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് ഏകദേശം 10 രൂപയാണ്. കേൾക്കുമ്പോൾ ഒരു ദിവസത്തേക്ക് 10 രൂപയോ എന്ന് ചിലർ നെറ്റി ചുളിച്ചേക്കാം, എന്നാൽ ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുകയും മറ്റ് കമ്പനികൾ ഇതേ ആനുകൂല്യം നൽകാൻ എത്ര രൂപ ഈടാക്കുന്നു എന്ന് മനസിലാക്കുകയും​ ചെയ്താൽ ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വലിപ്പം തിരിച്ചറിയാം.

299 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന ആകെ ഡാറ്റ പരിശോധിച്ചാൽ ഒരു മാസത്തേക്ക് 90 ജിബി ഡാറ്റ ലഭിക്കുന്നുണ്ട് എന്ന് കാണാൻ സാധിക്കും. ഇവിടെ ഓരോ ജിബി ഡാറ്റയുടെയും വില 3.32 രൂപയായി കുറയുന്നു, ഇത് സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ഡാറ്റ ലഭിക്കുന്നതിന് ഉപയോക്താക്കൾ നൽകേണ്ടതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണ്.

ബിഎസ്എൻഎൽ ദിവസം 3ജിബി ഡാറ്റ തരും, കൂടെ ​​​​​​മറ്റ് ആവശ്യങ്ങളും നടക്കും

അ‌ധിക ആനുകൂല്യങ്ങൾ ഒന്നും ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിൽപ്പോലും 299 രൂപയുടെ പ്ലാൻ പൂർണ്ണമായും ലാഭകരമാണ്. എങ്കിലും 4ജി വ്യാപനം പൂർത്തിയാകുന്നതോടുകൂടി ഇതേ നിരക്കിൽ ഈ പ്ലാനുകൾ ലഭ്യമാകുമോ എന്ന് കണ്ടറിയണം. നിലവിൽ ഉടൻ തന്നെ ഹോംഗ്രൗൺ 4ജി പുറത്തിറക്കാൻ ബിഎസ്എൻഎൽ ടിസിഎസുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്.

ഇത് പൂർത്തിയാകുന്നതോടെ ബിഎസ്എൻഎല്ലിന്റെ നിലവിലെ സേവനങ്ങൾ കൂടുതൽ മികച്ചതാകും. ഇപ്പോൾ പഞ്ചാബിൽ 200 സൈറ്റുകളിൽ 4ജി വ്യാപനം നടക്കുന്നുണ്ട്. അത് പൂർത്തിയാകുന്നതിന് പിന്നാലെ ബിഎസ്എൻഎൽ 4ജി രാജ്യത്തുടനീളം വ്യാപിപ്പിക്കും. സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിന്റെ സഹായത്തോടെ 5ജിയിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാവുന്ന 4ജി സ്റ്റാക്ക് ആണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. അ‌തിനാൽ 4ജിയെത്തി അ‌ധികം ​വൈകാതെ 5ജിയിലേക്ക് മാറാം.

More from GizBot

Best Mobiles in India

English summary
The BSNL recharge plan of Rs 299 is a very useful plan for subscribers with heavy data usage. 3 GB of data per day is available with this plan. This Rs 299 BSNL plan comes with unlimited calling and SMS, along with the data requirement. These benefits are available for a period of 30 days. No additional benefits are available with this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X