Just In
- 30 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 41 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Movies
അമ്പിളി ദേവിയുടെ വീട്ടിലെ പുതിയ സന്തോഷം; മക്കളെ ചേര്‍ത്ത് പിടിച്ച് വീഡിയോയുമായി നടി
- News
660 രൂപയുടെ ബർഗർ വാങ്ങി, കൊടുത്തത് 66000 രൂപ; തെളിവൊന്നുമില്ല; യുവാവിന് സംഭവിച്ചത്
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- Lifestyle
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കും
ജിയോ, എയർടെൽ, വിഐ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ടെലിക്കോം കമ്പനികളെപ്പോലെ തന്നെ പൊതുമേഖല ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്എൻഎൽ) 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. സ്വകാര്യ കമ്പനികൾ നൽകുന്ന പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്ന പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം പ്ലാനുകളുടെ വാലിഡിറ്റിയിലും ആനുകൂല്യങ്ങളിലുമാണ്.

ബിഎസ്എൻഎൽ പ്ലാനിനേക്കാളും കുറഞ്ഞ ആനുകൂല്യങ്ങളുമായാണ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ 299 രൂപ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. 2021 നവംബറിൽ സ്വകാര്യ കമ്പനികൾ നിരക്ക് വർധനവ് നടപ്പാക്കിയിരുന്നു. താരിഫ് വർധനയ്ക്ക് ശേഷം ബിഎസ്എൻഎല്ലിന്റെ 299 പ്ലാനും സ്വകാര്യ കമ്പനികളുടെ പ്ലാനുകളും തമ്മിലുള്ള വ്യത്യാസങ്ങളും കൂടി. 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും 3 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ( ഉപയോഗത്തിന് ശേഷം ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി കുറയും ). പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു.

ഈ പ്ലാനിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ഓഫർ ചെയ്യുന്നില്ല. ഈ പ്ലാനിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ വാലിഡിറ്റിയും ഡാറ്റ ആനുകൂല്യവും തന്നെയാണ്. 30 ദിവസം വാലിഡിറ്റിയുള്ള അധികം പ്ലാനുകൾ ഒന്നും തന്നെ കമ്പനികൾ ഓഫർ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കണം. അത്യാവശ്യം ഡാറ്റ ഉപയോഗം ഉള്ള ഏതൊരു ഉപയോക്താവിനും മതിയാകുന്ന ഡാറ്റ പായ്ക്കും ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ ആകർഷകമാക്കുന്നു.

299 രൂപയുടെ എയർടെൽ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 299 രൂപ പ്ലാനിനുള്ള എയർടെലിന്റെ മറുപടിയാണ് ഈ പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയാണ് 299 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ നിന്നും ലഭിക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും ഈ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്നിന് ലഭിക്കും.

മറ്റ് ചില അധിക ആനുകൂല്യങ്ങളും 299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 28 ദിവസത്തെ എക്സ്ട്രീം മൊബൈൽ പായ്ക്കാണ് ഇതിൽ പ്രധാനം. അപ്പോളോ 24 / 7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീ ഹെലോട്യൂൺസ്, സൌജന്യ വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയും 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു.

299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ
റിലയൻസ് ജിയോയുടെ 299 രൂപ പ്ലാൻ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. എയർടെലിന്റെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതൽ ആണ്. അതേ സമയം തന്നെ പ്ലാനിന്റെ വാലിഡിറ്റി എയർടെലിന് സമാനമായിട്ടാണ് വരുന്നത്. 28 ദിവസം വാലിഡിറ്റി മാത്രമാണ് 299 രൂപയുടെ ജിയോ പ്ലാനും ഓഫർ ചെയ്യുന്നത്.

യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് തുടങ്ങിയ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും 299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു. വിഐയിൽ നിന്നുള്ള 299 രൂപ പ്ലാനിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
വോഡഫോൺ ഐഡിയ അഥവാ വിഐയും 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും 299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കും. ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങും 299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

ഉപയോക്താക്കൾക്ക് വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും കമ്പനി ഓഫർ ചെയ്യുന്നു. വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും 299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന് ഒ പ്പം ലഭിക്കുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾക്ക് കീഴിൽ, ഉപയോക്താക്കൾക്ക് ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ലഭിക്കും.

ബിഎസ്എൻഎൽ, റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളിൽ നിന്നുള്ള 299 രൂപ പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎൽ പ്ലാനിന് തന്നെയാണ് മുൻതൂക്കം. വാലിഡിറ്റി, ഡാറ്റ ആനുകൂല്യം എന്നിവയിൽ എല്ലാം ബിഎസ്എൻഎല്ലിന്റെ 299 രൂപ പ്ലാൻ മികവ് പുലർത്തുന്നു. മൂന്ന് സ്വകാര്യ കമ്പനികളും 28 ദിവസത്തെ വാലിഡിറ്റിയിലാണ് 299 രൂപയുടെ പ്ലാൻ നൽകുന്നത്. അതേ സമയം ബിഎസ്എൻഎൽ 30 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു.

ഡാറ്റ ആനുകൂല്യത്തിന്റെ കാര്യത്തിലും മികവ് ബിഎസ്എൻഎല്ലിന് തന്നെ. 3 ജിബി പ്രതിദിന ഡാറ്റയാണ് ബിഎസ്എൻഎല്ലിന്റെ 299 രൂപ പ്ലാൻ ഓഫർ ചെയ്യുന്നത്. എയർടെലും വിഐയും 1.5 ജിബി പ്രതിദിന ഡാറ്റ മാത്രമാണ് യൂസേഴ്സിന് നൽകുന്നത്. ജിയോ ആകട്ടെ രണ്ട് ജിബി പ്രതിദിന ഡാറ്റയും നൽകുന്നു. അധിക ആനുകൂല്യങ്ങൾക്ക് പലപ്പോഴും പ്രസക്തിയില്ലാത്തതിനാൽ ബിഎസ്എൻഎല്ലിന്റെ 299 രൂപ പ്ലാനിന് തന്നെയാണ് മുൻതൂക്കം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470