Home
News

സൂക്ഷിച്ചും കണ്ടും ചെയ്യാം! 30 ദിവസ വാലിഡിറ്റി ഫ്രീയായി നൽകുന്ന ഓഫർ മാർച്ച് 1 വരെ നീട്ടി ബിഎസ്എൻഎൽ

ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭം വാർഷിക പ്ലാനുകളാണ്. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യുന്ന കഷ്ടപ്പാട് ഒഴിവായിക്കിട്ടും എന്നത് ഒരു പ്രധാന നേട്ടം തന്നെയാണ്. അ‌ത്യാവശ്യമായി എന്തെങ്കിലും ആവശ്യം നേരിടുന്ന ഘട്ടത്തിലാകും വാലിഡിറ്റി തീർന്നതായി അ‌റിയുക. പിന്നെ എല്ലാ ജോലിയും മാറ്റിവച്ച് റീച്ചാർജിന്റെ പുറകേ പോകേണ്ടിവരും.

വാർഷിക പ്ലാൻ തെരഞ്ഞെടുത്താൽ റീച്ചാർജിനായി എല്ലാ മാസവും സമയം കളയേണ്ടിവരില്ല. മാത്രമല്ല, സാമ്പത്തിക ലാഭവും ഏറെയാണ്. എല്ലാ ടെലിക്കോം കമ്പനികളും ഇടയ്ക്കിടെ പ്ലാനുകൾ മാറ്റാറുണ്ട്. ഇടയ്ക്ക് നിരക്ക് വർധനയും ഉണ്ടാകാറുണ്ട്. വാർഷിക പ്ലാനുകൾ തെരഞ്ഞെടുത്താൻ ഇടയ്ക്കിടെയുള്ള ഈ നിരക്ക് വർധന ഉപയോക്താക്കളെ ബാധിക്കില്ല.

30 ദിവസ വാലിഡിറ്റി ഫ്രീയായി നൽകുന്ന ഓഫർ മാർച്ച് 1 വരെ നീട്ടി ബിഎസ്എൻഎൽ

അതേസമയം വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിൽ ചില പ്രശ്നങ്ങളും ഉണ്ട്. നമ്മൾ താമസിക്കുന്ന സ്ഥലത്ത് പ്രസ്തുത കമ്പനിയുടെ ടെലിക്കോം സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കിയിട്ട് വേണം വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ. അ‌ല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും. ചില ടെലിക്കോം കമ്പനികൾക്ക് ചില പ്രദേശങ്ങളിൽ കാര്യമായ നെറ്റ്വർക്ക് വേഗത ഉണ്ടാകാറില്ല. ഇത്തരം ബുദ്ധിമുട്ട് അ‌നുഭവിക്കുന്ന ടെലിക്കോം വരിക്കാരുണ്ട്.

അ‌തിനാൽത്തന്നെ വാർഷിക പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യും മുമ്പ് ​പ്രസ്തുത കമ്പനിയുടെ സേവനം തടസമില്ലാതെ നന്നായി ലഭിക്കുമെന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും. നിലവിൽ എല്ലാ ടെലിക്കോം കമ്പനികളും വാർഷിക പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ബിഎസ്എൻഎൽ പ്ലാനുകൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. കാരണം ബിഎസ്എൻഎൽ ഇപ്പോൾ വാർഷിക പ്ലാനിനൊപ്പം അ‌ധിക വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു.

30 ദിവസ വാലിഡിറ്റി ഫ്രീയായി നൽകുന്ന ഓഫർ മാർച്ച് 1 വരെ നീട്ടി ബിഎസ്എൻഎൽ

2999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാനാണ് ഇപ്പോൾ അ‌ധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഗതിയിൽ ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. എന്നാൽ ഇപ്പോൾ 30 ദിവസ അ‌ധിക വാലിഡിറ്റി ഈ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഉത്സവകാല ഓഫർ എന്ന നിലയിൽ പരിമിത കാലത്തേക്കാണ് ഈ ഓഫർ ബിഎസ്എൻഎൽ നൽകിയത്.

എന്നാൽ, പുതിയ വർഷം ആരംഭിക്കാൻ പോകുന്ന സമയമായതിനാൽ ഓഫർ നീട്ടുകയായിരുന്നു. പുതുവർഷത്തോട് അ‌നുബന്ധിച്ച് എല്ലാ ടെലിക്കോം കമ്പനികളും പുതിയ വാർഷിക പ്ലാനുകൾ പ്രഖ്യാപിക്കാറുണ്ട്. നിലവിലുള്ള പ്ലാനുകളിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്താറുമുണ്ട്. അ‌ത്തരം ഒരു നീക്കത്തിന്റെ ഭാഗമായിട്ടാണ് 2999 രൂപയുടെ വാർഷിക പ്ലാനിൽ 30 ദിവസ വാലിഡിറ്റി അ‌ധികമായി നൽകുന്നത് ബിഎസ്എൻഎൽ നീട്ടിയത്.

2024 മാർച്ച് 1 വരെ ആണ് ഓഫർ നീട്ടിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ 2999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫറിന്റെ ഭാഗമായി 30 ദിവസത്തെ അ‌ധിക വാലിഡിറ്റിയും സേവനങ്ങളും ലഭിക്കുക. ഈ വാർഷിക പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

30 ദിവസ വാലിഡിറ്റി ഫ്രീയായി നൽകുന്ന ഓഫർ മാർച്ച് 1 വരെ നീട്ടി ബിഎസ്എൻഎൽ

2999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ: ബിഎസ്എൻഎൽ സ്ഥിരമായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തെരഞ്ഞെടുക്കാവുന്ന പ്രീപെയ്ഡ് വാർഷിക പ്ലാൻ ആണ് ഇത്. 395 (365+ ഓഫർ വക 30 എക്സ്ട്രാ) ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ ഒരു വർഷത്തേക്ക് ഉപയോക്താവിന്റെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റാൻ ശേഷിയുള്ളതാണ്.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ഡാറ്റാ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ അധിക ഡാറ്റയും ചെറിയ ഡിസ്കൗണ്ടും ബിഎസ്എൻഎൽ നൽകും.

Best Mobiles in India

English summary
BSNL is now offering extended validity on its prepaid annual plan of Rs 2999. Normally the validity of this plan is 365 days. But now BSNL is offering 30 days extra validity in this plan. This offer is available till March 1, 2024. Benefits like unlimited calling, 3GB daily data and 100 SMS per day will be available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X