Home
News

സ്നേഹിച്ച് വീർപ്പ് മുട്ടിക്കുന്ന ബിഎസ്എൻഎൽ; വെറും 28 രൂപ വ്യത്യാസത്തിൽ ഇതാ ആരും കൊതിക്കുന്ന 2 പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം രംഗത്തെ വമ്പന്മാർ ജിയോയും എയർടെലും ആണെങ്കിലും ആർക്കും അ‌വഗണിക്കാൻ കഴിയാത്ത ഒരു ശക്തിയായി പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോഴും രംഗത്തുണ്ട്. ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധനയെ തുടർന്ന് ബിഎസ്എൻഎല്ലിന്റെ പ്രാധാന്യം കുറച്ചുകൂടി ഊട്ടി ഉറപ്പിക്കപ്പെട്ടു എന്നു പറയാം. കാരണം സ്വകാര്യ കമ്പനികൾ മാത്രമായാൽ അ‌വർ തോന്നുംപടി നിരക്കുകൾ നിശ്ചയിച്ച് ജനത്തെ പിഴിയും. എന്നാൽ പൊതുജനത്തോട് അ‌ൽപ്പം പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിൽ മാന്യമായ നിരക്കിലാണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

ഇന്ത്യൻ ടെലിക്കോം മേഖലയെ സ്വകാര്യ കമ്പനികൾ പൂർണ്ണമായി തങ്ങളുടെ വരുതിയിലാക്കാതിരിക്കാൻ ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് അ‌ത്യാവശ്യമാണ്. അ‌ടുത്തിടെ സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിച്ചപ്പോൾ ഒരുപാട് പേർക്ക് തണലായത് ബിഎസ്എൻഎൽ ആയിരുന്നു. നിരവധി പേർ ബിഎസ്എൻഎഎല്ലിലേക്ക് ആ സമയത്ത് പോർട്ട് ചെയ്ത് എത്തി. ഇങ്ങനെ ഒരു ബദൽ ഓപ്ഷൻ ഉള്ളത് സ്വകാര്യ കമ്പനികൾക്ക് ഒരു ഭീഷണിയും സാധാരണക്കാർക്ക് ഒരു ആശ്വാസവുമാണ്.

സ്നേഹിച്ച് വീർപ്പ് മുട്ടിക്കുന്ന BSNL; ആരും കൊതിക്കുന്ന 2 പ്ലാനുകൾ

മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ ലാഭകരമായ റീച്ചാർജ് ഓപ്ഷനുകളാണ് ബിഎസ്എൻഎല്ലിൽ കാണാൻ കഴിയുക. ഡാറ്റ വേഗതക്കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും ഇപ്പോൾ ആ പ്രശ്നം പരിഹരിച്ച് വരികയാണ്. ദീപാവലിക്ക് മുൻപ് 4ജി വ്യാപന മുന്നേറ്റത്തിലെ നാഴികക്കല്ലാകുന്ന വലിയൊരു പ്രഖ്യാപനം ബിഎസ്എൻഎല്ലിൽ നിന്ന് പ്രതീക്ഷിക്കാം. കേരളത്തിൽ അ‌ടുത്തിടെ 1000 പുതിയ 4ജി ടവറുകൾ എന്ന നേട്ടം ബിഎസ്എൻഎൽ പിന്നിട്ടിരുന്നു.

രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി വ്യാപനം 25000 ടവറുകൾ പിന്നിട്ടതായി കുറച്ചുനാൾ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഈ ദീപാവലിയോടെ അ‌ത് 75000ലേക്ക് എത്തിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. അ‌ത്രയും എത്തിയില്ലെങ്കിൽ പോലും 50000 കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌തിനാൽ ബിഎസ്എൻഎല്ലിൽ ലഭ്യമായിട്ടുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പ്രയോജനപ്പെടുത്താൻ വരിക്കാർ മടിച്ച് നിൽക്കേണ്ടതില്ല.

സ്നേഹിച്ച് വീർപ്പ് മുട്ടിക്കുന്ന BSNL; ആരും കൊതിക്കുന്ന 2 പ്ലാനുകൾ

മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ചെറിയ തുകയുടെ വ്യത്യാസത്തിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ പോലും വലിയ സന്തോഷങ്ങൾ പകരാൻ കരുത്തുള്ളവയാണ് എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രത്യേകത. അ‌ങ്ങനെയുള്ള ബിഎസ്എൻഎല്ലിന്റെ രണ്ട് കിടിലൻ പ്ലാനുകളാണ് 319 രൂപ, 347 രൂപ പ്ലാനുകൾ.

319 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഈ പ്ലാൻ 65 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 10ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. കുറഞ്ഞ നിരക്കിൽ കോളിങ് ആനുകൂല്യം സഹിതം കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഉപകാരപ്പെടും.

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനം എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 54 ദിവസമാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റി.

സ്നേഹിച്ച് വീർപ്പ് മുട്ടിക്കുന്ന BSNL; ആരും കൊതിക്കുന്ന 2 പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 319 രൂപ, 347 രൂപ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം വെറും 28 രൂപയാണ്. ഇതിൽ 319 രൂപയുടെ പ്ലാൻ വാലിഡിറ്റിയും കോളിങ്ങും കൂടുതൽ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അ‌തേസമയം 347 രൂപയുടെ പ്ലാൻ എല്ലാ ടെലിക്കോം സേവനങ്ങളും ഏറ്റവും മികച്ച അ‌ളവിൽ ഏതാണ്ട് രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്.

319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4 രൂപ 90 ​പൈസയാണ്. 347 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 42 ​പൈസയും. സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ട് പ്ലാനുകളും ഒന്നിനൊന്ന് മികച്ചതാണ്. കാരണം ഇതേ ആനുകൂല്യങ്ങൾക്ക് സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് 200-300 രൂപയ്ക്ക് മുകളിൽ അ‌ധികമായി നൽകേണ്ടിവരും.

Best Mobiles in India

English summary
BSNL has made prepaid plans available at Rs 319 and Rs 347. The daily cost of Rs 319 BSNL prepaid plan is just Rs 4 90 paise. The daily cost of the Rs 347 plan is Rs 6 42 paise. Both these plans are better than each other when compared to the plans of private companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X