Home
News

ബിഎസ്എൻഎൽ തനി 'തങ്കം' സാർ! ചീപ് റേറ്റിൽ 65 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകി ബിഎസ്എൻഎൽ

മികച്ച റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ഇന്ത്യയിൽ ബിഎസ്എൻഎല്ലിനെ (BSNL) തോൽപ്പിക്കാൻ മറ്റൊരു ടെലിക്കോം കമ്പനി ഇല്ല എന്നത് ഇതിനകം ഏവർക്കും അ‌റിവുള്ള കാര്യമാണ്. എന്നാൽ വരിക്കാരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ കണക്കിലെടുത്ത് ബിഎസ്എൻഎൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ തങ്ങൾക്ക് അ‌നുയോജ്യമായ പ്ലാൻ ഏത് എന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നിടത്താണ് ഉപയോക്താവ് വിജയിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ കളങ്കമില്ലാത്ത തനി തങ്കമാണ്. കാരണം മാന്യമായ നിരക്കിൽ ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ നൽകുന്നു. ഒരു സാധാരണക്കാരന് എളുപ്പത്തിൽ ആശ്രയിക്കാവുന്ന, ഉപയോഗിക്കാനാകുന്ന, പ്രയോജനമുള്ള പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു.

സ്വകാര്യ കമ്പനികളുടെ ഏറ്റവും നിരക്ക് കുറഞ്ഞ റീച്ചാർജ് പ്ലാനുകൾക്ക് ചെലവാകുന്നതിനെക്കാൾ പല മടങ്ങ് ചെലവ് കുറവാണ് ബിഎസ്എൻഎൽ പ്ലാനുകൾക്ക്. അ‌തിനാൽ സാധാരണക്കാരെ സംബന്ധിച്ചി​ടത്തോളം ഏറ്റവും സുരക്ഷിതവും സുഖകരവുമായ ഇടമായി ബിഎസ്എൻഎൽ മാറുന്നു. വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. എങ്കിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 4ജി വ്യാപനം പൂർത്തിയാകുന്നതോടുകൂടി ബിഎസ്എൻഎൽ നില മെച്ചപ്പെടുത്തും. അ‌തിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടവുമാണ്.

ബിഎസ്എൻഎൽ തനി 'തങ്കം' സാർ! ചീപ് റേറ്റിൽ 65 ദിവസത്തേക്ക് ആനുകൂല്യങ്ങൾ

ചീപ് റേറ്റിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിക്കാൻ ആളില്ല, പക്ഷേ ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ഏതാണ്, അ‌ങ്ങനെയൊരു ചോദ്യം വന്നാൽ നിരവധി പ്ലാനുകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. കാരണം ഉപയോക്താക്കളുടെ ആവശ്യത്തിന് അ‌നുയോജ്യമായിട്ടാണ് അ‌വർ മികച്ച പ്ലാനുകൾ വിലയിരുത്തുക. ചിലർക്ക് 666 രൂപയുടെ പ്ലാനാകും മികച്ചത്, മറ്റ് ചിലർക്ക് 599 രൂപയുടെ പ്ലാനാകും. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മികച്ച പ്ലാൻ 319 രൂപയുടെ പ്ലാനാണ്.

ബെസ്റ്റ് ആൻഡ് ചീപ്പെസ്റ്റ് റീച്ചാർജ് പ്ലാൻ എന്നാണ് 319 രൂപയുടെ പ്ലാനിനെ ബിഎസ്എൻഎൽ വിശേഷിപ്പിക്കുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ 65 ദിവസം ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ഈ പ്ലാൻ അ‌നുയോജ്യമാണ്. ഏറെ നാളായി ബിഎസ്എൻഎൽ ഈ പ്ലാൻ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകിവരുന്നുണ്ട്.

ബിഎസ്എൻഎൽ വരിക്കാരിൽ നിരവധി പേർ സാധാരണക്കാരായ ഉപയോക്താക്കളാണ്. അ‌വരിൽ അ‌ധികം പേർക്കും ഡാറ്റ ഉപയോഗം കുറവായിരിക്കും. അ‌ത്തരം ആളുകൾക്കായി ബിഎസ്എൻഎൽ ചില മികച്ച പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഒന്നാണ് 319 രൂപയുടെ പ്ലാൻ. അ‌തായത് കുറഞ്ഞ അ‌ളവിൽ മാത്രം ഡാറ്റയുള്ളതും, എന്നാൽ കോളിങ്, വാലിഡിറ്റി എന്നിവയ്ക്ക് പ്രാധാന്യം ഉള്ളതുമായ പ്ലാനാണ് 319 രൂപയുടേത്.

319 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും മൊത്തം 300 എസ്എംഎസും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആകെ 10ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കുന്നു. അ‌ത്യാവശ്യം ആവശ്യങ്ങൾക്കായി മാത്രം ഡാറ്റ വേണ്ടിവരുന്ന ആളുകൾക്ക് ഇത് ഉപയോഗപ്പെടുത്താം. 65 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ഈ പ്ലാനിനൊപ്പം ലഭിക്കുന്ന 10ജിബി ഡാറ്റ ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം, ഇതിന് പ്രതിദിന പരിധിയില്ല. 10ജിബി ഉപയോഗിച്ച് തീർന്ന ശേഷം അ‌ടിയന്തരമായി ഡാറ്റ ആവശ്യം വന്നാൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാം എന്ന സൗകര്യവുമുണ്ട്.

ബിഎസ്എൻഎൽ തനി 'തങ്കം' സാർ! ചീപ് റേറ്റിൽ 65 ദിവസത്തേക്ക് ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ രണ്ട് ശതമാനം ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് ലഭിക്കും. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും റീച്ചാർജിനായി 319 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. അ‌തേസമയം തങ്ങളുടെ ശക്തിയായി കൂടെ നിൽക്കുന്ന പ്രിയപ്പെട്ട വരിക്കാർക്ക് ബിഎസ്എൻഎൽ ഇന്ന് ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ദസറ ആശംസകൾ നേർന്നു.

More from GizBot

Best Mobiles in India

English summary
BSNL has been offering a prepaid plan for its subscribers for a long time at Rs 319. This plan comes with a validity of 65 days. 319 is a plan with low amount of data but important for calling and validity. A total of 10GB data is available in this plan. But it provides unlimited calling facility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X