വാലിഡിറ്റി വാരിക്കോരിത്തരാം; ബിഎസ്എൻഎൽ വീട്ടിലോട്ട് കേറിവാ മക്കളേ
രാജ്യത്തെ ഏക പൊതുമേഖല ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. തങ്ങളുടെ യൂസേഴ്സിന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനുകൾ നൽകുന്ന സ്ഥാപനം കൂടിയാണ് ബിഎസ്എൻഎൽ. വിവിധ പ്രൈസ്റേഞ്ചുകളിലായി ധാരാളം പ്രീപെയ്ഡ് മൊബൈൽ പ്ലാനുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുമുണ്ട്. രാജ്യവ്യാപക 4ജി നെറ്റ്വർക്കില്ലെന്ന പോരായ്മയും മറന്ന് കളയാൻ കഴിയില്ല.
എന്നാൽ ചിലയിടത്തെങ്കിലും ബിഎസ്എൻഎൽ 4ജി ലൈവ് ആയിത്തുടങ്ങിയിട്ടുമുണ്ട്. ഔദ്യോഗിക ലോഞ്ച് ഇനിയും സംഭവിച്ചിട്ടില്ലെന്ന കാര്യവും മറന്ന് കളയാൻ കഴിയില്ല. ഇത്തരത്തിൽ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കിലേക്ക് ആക്സസ് ലഭിക്കുന്ന യൂസേഴ്സിന് കമ്പനി നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾ ഉപയോഗപ്പെടുത്താൻ കഴിയും. ഈ പ്ലാനുകളെല്ലാം ആവശ്യത്തിൽ കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന ഡാറ്റ ഹെവി ബണ്ടിൽഡ് പ്ലാനുകളാണ്.

BSNL : ഡാറ്റ വേണ്ടാത്തവർക്കും ബിഎസ്എൻഎൽ
ചില യൂസേഴ്സെങ്കിലും നമ്പർ നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നത്. സെക്കൻഡറി സിം കാർഡുകൾക്കായും ആളുകൾ ബിഎസ്എൻഎൽ കണക്ഷനെടുക്കുന്നുണ്ട്. അധികം ഉപയോഗമില്ലാത്ത സിം കാർഡിനായി ഉയർന്ന ചിലവ് വരുന്ന സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഗുണമില്ലെന്നതാണ് യാഥാർഥ്യം. ഇത്തരം യൂസേഴ്സിന് കൂടുതൽ ഡാറ്റയോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്ന പ്ലാനുകൾ ആവശ്യമില്ല.
ഡാറ്റ ഉപയോഗം അധികമില്ലാത്തവരുടെ കാര്യവും ഏതാണ്ട് സമാനമാണ്. ഇന്നും പഴയ ടോർച്ച് സെറ്റ് ഉപയോഗിക്കുന്നവർ ഉണ്ട്. ഇത്തരത്തിൽ ഉള്ള എല്ലാത്തരം യൂസേഴ്സിനും ഉപയോഗപ്രദമാകുന്ന രീതിയിൽ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ടെന്നതാണ് യാഥാർഥ്യം. അക്കൂട്ടത്തിൽ ഏടുത്ത് പറയേണ്ട BSNL പ്ലാനാണ് 319 രൂപയുടേത്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 65 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. അതായത് രണ്ട് മാസത്തിലും കൂടുതൽ വാലിഡിറ്റി. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും നാഷണൽ റോമിങ്ങും ഈ പ്ലാനിനൊപ്പം ലഭിക്കും. ഡൽഹിയിലെയും മുംബൈയിലെയും എംടിഎൻഎൽ റോമിങ് ഏരിയകളിലും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ആകെ 10 ജിബി ഡാറ്റയാണ് 319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. 300 എസ്എംഎസുകളും 319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം വരുന്നുണ്ട്. പ്ലാനിന്റെ മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ വാലിഡിറ്റി രണ്ട് മാസത്തിൽ കൂടുതൽ ആണെന്നതാണ് പ്രധാന കാര്യം. പാക്കിന്റെ വില വച്ച് കണക്കാക്കുമ്പോൾ ഒരു ദിവസത്തെ സേവനങ്ങൾക്ക് ഏതാണ്ട് 5 രൂപ വരും. അതായത് ഏകദേശം 150 രൂപയ്ക്ക് ഒരുമാസം മുഴുവൻ സേവനങ്ങൾ കിട്ടുന്നു.

ബിഎസ്എൻഎൽ നിരക്ക് വർധനവ്
സ്വകാര്യ കമ്പനികൾ പോലും നിരക്ക് വർധനവ് വേണോ വേണ്ടയോ എന്ന് തല പുകയ്ക്കുമ്പോൾ ആരുമറിയാതെ പരോക്ഷമായി നിരക്ക് വർധനവ് നടപ്പിലാക്കുകയാണ് ബിഎസ്എൻഎൽ. പ്ലാനുകളുടെ വില നേരിട്ട് കുറയ്ക്കാതെ ആനുകൂല്യങ്ങളും വാലിഡിറ്റിയുമൊക്കെ വെട്ടിക്കുറയ്ക്കുകയാണ് ബിഎസ്എൻഎല്ലിന്റെ രീതി. അടുത്തിടെ കമ്പനിയുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിൽ ഒന്നായ 599 രൂപയുടെ നൈറ്റ് അൺലിമിറ്റഡ് പ്രീപെയ്ഡ് ഓഫറിനൊപ്പമുള്ള ഡാറ്റാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരുന്നു.
പ്രതിദിനം 5 ജിബി ഡാറ്റയാണ് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നേരത്തെ ഓഫർ ചെയ്തിരുന്നത്. ഇത് 3 ജിബിയായിട്ടാണ് കുറച്ചത്. അതേ സമയം ബാക്കിയുള്ള ആനുകൂല്യങ്ങളിൽ ഒന്നും മാറ്റം വരുത്തിയതുമില്ല. ഏപ്രിലിൽ ബിഎസ്എൻഎൽ തങ്ങളുടെ 4ജി നെറ്റ്വർക്ക് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് അപ്രഖ്യാപിത നിരക്ക് വർധനവ് കമ്പനി നടപ്പിലാക്കുന്നതും.


Click it and Unblock the Notifications








