രണ്ട് രൂപയ്ക്ക് എന്ത് വിലയുണ്ടെന്ന് ബിഎസ്എൻഎൽ പഠിപ്പിക്കും! ആരും കൊതിക്കുന്ന ഈ റീച്ചാർജ് പ്ലാനിലൂടെ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ കണ്ടാൽ മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ കൊതിച്ചുപോകും. അൽപ്പം ഡാറ്റ സ്പീഡും കൂടി ഉണ്ടായിരുന്നു എങ്കിൽ തങ്ങൾ ബിഎസ്എൻഎല്ലിനൊപ്പം കൂടുമായിരുന്നു എന്ന് അവരിൽ പലരും പറയുന്നുണ്ട്. ബിഎസ്എൻഎൽ ഇപ്പോൾ അതിവേഗം 4ജി വ്യാപനം നടത്തിവരികയാണ്. അതിനാൽ കൂടുതൽ പ്രദേശങ്ങളിൽ ഇപ്പോൾ മികച്ച നിലവാരമുള്ള സേവനങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനിയും 4ജി എത്താത്ത പ്രദേശങ്ങളിൽ 2025 ജൂണിന് മുൻപ് 4ജി എത്തിക്കും എന്ന് ബിഎസ്എൻഎൽ പറയുന്നു.
ഗ്രാമീണ പ്രദേശങ്ങളിലുള്ളവർക്ക് ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ബിഎസ്എൻഎൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിന്റെ ഭാഗമായി നിരവധി ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4ജി ടവറുകൾ ആരംഭിച്ചു. ഇങ്ങനെ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുക മാത്രമല്ല, കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ നൽകി ആളുകളെ ടെലിക്കോം സേവനങ്ങളിലേക്ക് ആകർഷിക്കാനും ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു.

കുറഞ്ഞ നിരക്കുകളിൽ മികച്ച ആനുകൂല്യം നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ നിരവധിയുണ്ട്. അതിൽ വെറും രണ്ട് രൂപയുടെ വ്യത്യാസം കൊണ്ട് ശ്രദ്ധ നേടിയ പ്ലാനുകളാണ് 345 രൂപ, 347 രൂപ നിരക്കുകളിൽ ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ. ഈ പ്ലാനുകൾ തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവയിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും പരിചയപ്പെടാം.
ബിഎസ്എൻഎൽ 345 രൂപ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ 60 ദിവസത്തെ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 54 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
ഇവിടെ ബിഎസ്എൻഎൽ 345 രൂപ, 347 രൂപ പ്ലാനുകൾ തമ്മിൽ വിലയിൽ വെറും 2 രൂപ വ്യത്യാസം മാത്രമാണ് ഉള്ളത്. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ട് താനും. ഡാറ്റ ഉപയോഗം കൂടുതലുള്ള ആളുകൾക്ക് 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ് അനുയോജ്യം.
അതേസമയം അത്യാവശ്യം ഡാറ്റ സഹിതം കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് 345 രൂപയുടെ പ്ലാനാണ് അനുയോജ്യം. 345 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ 75 പൈസയാണ്. അതേസമയം 347 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 42 പൈസയാണ്.

വെറും 2 രൂപ വ്യത്യാസത്തിൽ ഇത്രയും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന റീച്ചാർജ് പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുടെ പട്ടിക നോക്കിയാൽ കാണാൻ സാധിക്കില്ല. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാനുകൾ ലഭ്യമാണ്. ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നതിലൂടെ 2ശതമാനം ഡിസ്കൗണ്ടും വരിക്കാർക്ക് നേടാൻ കഴിയും. അതായത് 345 രൂപയുടെ പ്ലാനിന് 338 രൂപ 10 പൈസയും, 347 രൂപയുടെ പ്ലാനിന് 340 രൂപ 06 പൈസയും നൽകിയാൽ മതിയാകും.


Click it and Unblock the Notifications








