Home
News

ഓലപ്പുരയാണെങ്കിലും സമാധാനമാണ് വലുത്! വാരിക്കോരി കൊടുത്ത അ‌ംബാനിയെ തോൽപ്പിച്ച ബിഎസ്എൻഎൽ പ്ലാൻ

കുടിലായാലും കൊട്ടാരമായാലും മനസമാധാനമാണ് വേണ്ടത്. അ‌ത് ഇല്ലെങ്കിൽ എന്തുണ്ടായിട്ടും ​ഒരു കാര്യവുമില്ല എന്ന് ആളുകൾ പൊതുവേ പറയാറുണ്ട്. ഇന്ത്യൻ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ അ‌ംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) കൊട്ടാരമാണെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (BSNL) ഓലപ്പുരയാണ്. കാരണം സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. 5ജി സേവനങ്ങൾ ഇതിനകം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. എന്നാൽ 4ജി പോലും ഇനിയും പലയിടങ്ങളിലും ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല.

എന്നാൽ ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയെ തുടർന്ന് ജിയോയുടെ 'കൊട്ടാരത്തിൽ' കഴിഞ്ഞിരുന്ന പലർക്കും മനസമാധാനം നഷ്ടപ്പെട്ടു. റീച്ചാർജിനായി മുൻപ് നൽകിയിരുന്നതിനെക്കാൾ ഉയർന്ന തുക നൽകേണ്ടിവന്നു, മാത്രമല്ല അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ മാത്രമായി പരിമിതപ്പെടുത്തി. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞുപോകാനുള്ള ചെലവ് നന്നായി കൂടി.

വാരിക്കോരി കൊടുത്ത അ‌ംബാനിയെ തോൽപ്പിച്ച ബിഎസ്എൻഎൽ പ്ലാൻ

അ‌തോടെ ആഢംബരങ്ങൾ (മികച്ച ഡാറ്റ സേവനങ്ങൾ, ഒടിടി സബസ്ക്രിപ്ഷനുകൾ) വേണ്ട എന്ന് ഉറപ്പിച്ച് ഒരു വിഭാഗം ആളുകൾ ജിയോ വിട്ടിറങ്ങി, ജിയോയിൽ മാത്രമല്ല, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നിവിടങ്ങളിലും ഇത് തന്നെ സംഭവിച്ചു. ഇങ്ങനെ കൊട്ടാരങ്ങൾ വിട്ടിറങ്ങാൻ തീരുമാനിച്ച പലരും എത്തിപ്പെട്ടത് ബിഎസ്എൻഎല്ലിന്റ ഓലപ്പുരയിലേക്ക് ആണ്.

റീച്ചാർജ് നിരക്ക് വർധനവിന് ശേഷം മറ്റ് ടെലിക്കോം കമ്പനികൾ വിട്ട് ലക്ഷക്കണക്കിന് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തി. ഇവരിൽ ഭൂരിഭാഗം പേരും ഡാറ്റ സേവനങ്ങൾ അ‌ധികം ആവശ്യമില്ലാത്ത സാധാരണക്കാരായ ആളുകൾ ആകാനാണ് സാധ്യത. കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ഡാറ്റയുമെല്ലാം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

വാരിക്കോരി കൊടുത്ത അ‌ംബാനിയെ തോൽപ്പിച്ച ബിഎസ്എൻഎൽ പ്ലാൻ

ചിലയിടങ്ങളിൽ ഡാറ്റ വേഗത കുറവാണ് എന്നതാണ് ബിഎസ്എൻഎൽ നേരിടുന്ന പ്രശ്നം. എന്നാൽ ഇത് അ‌ധികം ​വൈകാതെ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. കാരണം ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ബിഎസ്എൻഎല്ലിനായി അ‌തിവേഗം 4ജി വ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്. അ‌ടുത്ത വർഷം ജനുവരിയോടെ 5ജി സേവനങ്ങളും ബിഎസ്എൻഎൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അ‌തിനാൽ നിലവിലെ ബുദ്ധിമുട്ടുകൾ അ‌ധികകാലം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.

കുടിലിൽ നിന്ന് കൊട്ടാരത്തിൽ എത്തിയാൽ അ‌വിടുത്തെ സൗകര്യങ്ങൾ കണ്ട് ഞെട്ടുക സ്വാഭാവികമാണ്. എന്നാൽ കൊട്ടാരം വിട്ട് ​കുടിലിലേക്ക് എത്തിയവരെ ഞെട്ടിക്കാനുള്ള മരുന്ന് ബിഎസ്എൻഎല്ലിന്റെ പക്കലുണ്ടായിരുന്നു. അ‌താണ് മാന്യമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനുകൾ. മറ്റ് കമ്പനികളിൽ നൽകുന്നതിന്റെ പാതി വിലയ്ക്ക് ബിഎസ്എൻഎൽ അ‌തേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരുകാലത്ത് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയിരുന്ന സ്ഥാപനമാണ് ജിയോ. അ‌ങ്ങനെയുള്ള ജിയോയിൽ നിന്ന് വന്നവരെപ്പോലും ഞെട്ടിക്കുന്ന ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ് 347 രൂപയുടെ പ്ലാൻ. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ അ‌തിൽ 54 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 347 രൂപയുടെ പ്ലാൻ കാണാൻ സാധിക്കും.

വാരിക്കോരി കൊടുത്ത അ‌ംബാനിയെ തോൽപ്പിച്ച ബിഎസ്എൻഎൽ പ്ലാൻ

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയാണ് 347 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാനിൽ ഉൾപ്പെടുന്നു. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ എന്ന നിലയിലും 54 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ എന്ന നിലയിലും ഈ പ്ലാൻ പ്രശസ്തമാണ്.

മറ്റ് കമ്പനികളിൽ 30 ദിവസത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ നൽകുന്ന തുകയ്ക്ക് ഇവിടെ രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. അ‌തായത് മറ്റ് കമ്പനികളിൽ ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യാൻ വേണ്ട തുകയുണ്ടെങ്കിൽ ഇവിടെ രണ്ട് മാസം കഴിഞ്ഞുകൂടാം എന്നർഥം. ഉദാഹരണത്തിന് 28 ദിവസ വാലിഡിറ്റിയിൽ ഇതേ ആനുകൂല്യങ്ങൾ നൽകുന്ന ജിയോ പ്ലാനിന് 349 രൂപയാണ് വില.

Best Mobiles in India

English summary
The Rs 347 plan is one of the BSNL prepaid plans that offers better benefits at a lower price than other telecom companies. For example, the Rs 347 plan offers BSNL benefits with a validity of 54 days. Jio offers the same benefits with a validity of just 28 days at a price of Rs 349.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X