Home
News

കേരളത്തിലെ കിടിലങ്ങൾ; ബിഎസ്എൻഎൽ പായ്ക്ക് ചെയ്യുന്ന മികച്ച പ്ലാനുകൾ പരിചയപ്പെടാം | BSNL

ഓരോ ടെലിക്കോം സർക്കിളുകളിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾ അവതരിപ്പിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സർക്കിളുകളിൽ ഒന്നായ കേരളത്തിലും ഇത്തരത്തിൽ ധാരാളം നല്ല പ്ലാനുകൾ കമ്പനി ഓഫർ ചെയ്യുന്നു. അക്കൂട്ടത്തിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും മികച്ച പ്ലാനുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

347 രൂപയുടെ BSNL പ്ലാൻ : 54 ദിവസം വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ കമ്പനി അവതരിപ്പിക്കുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് 347 രൂപയുടെ പ്ലാനിൽ നിന്നും ലഭിക്കുന്നത്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും 347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. ചലഞ്ചസ് അരീന മൊബൈൽ സേവനങ്ങളും പ്ലാനിനൊപ്പം ബണ്ടിൽഡ് ചെയ്യുന്നുണ്ട്.

കേരളത്തിലെ കിടിലങ്ങൾ; ബിഎസ്എൻഎൽ പായ്ക്ക് ചെയ്യുന്ന മികച്ച പ്ലാനുകൾ

399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : 70 ദിവസത്തെ വാലിഡിറ്റിയാണ് 399 രൂപ പ്രൈസ് ടാഗുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. എല്ലാ ദിവസവും 1 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കണം. പ്രതിദിനം 100 എസ്എംഎസുകളും വോയ്സ് കോളിങ് ബെനിഫിറ്റ്സും പ്ലാനിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഫ്രീ ബിഎസ്എൻഎൽ ട്യൂൺസും ലോക്ധൂൺ ആക്സസും ഈ പ്ലാൻ പായ്ക്ക് ചെയ്യുന്നു.

439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും 300 എസ്എംഎസുകളും 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് ഒപ്പം ലഭിക്കുന്നു. മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫ‍ർ ചെയ്യുന്നില്ലെന്നതും യൂസേഴ്സ് മനസിലാക്കിയിരിക്കണം.

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : ബിഎസ്എൻഎല്ലിന്റെ 1.5 ജിബി ഡാറ്റ പ്ലാനുകളിൽ ഒന്നാണ് ഈ ഓഫർ. 82 ദിവസമാണ് 485 രൂപ വിലയുള്ള പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഏതാണ്ട് മൂന്ന് മാസത്തെ വാലിഡിറ്റിയും ആവശ്യത്തിന് ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുമെന്ന് സാരം.

499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : ഡെയിലി 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന അൺലിമിറ്റഡ് പ്ലാൻ 75 ദിവസത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസും ഈ പ്ലാനിലും ലഭ്യമാണ്. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ബിഎസ്എൻഎൽ ട്യൂൺസ്, സിംഗ്, ഗെയിമിയം പ്രീമിയം തുടങ്ങിയ ആനുകൂല്യങ്ങളും 499 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : 84 ദിവസമാണ് ഈ പ്ലാനിന് കമ്പനി നൽകുന്ന വാലിഡിറ്റി. ഡെയിലി മൂന്ന് ജിബി ഡാറ്റയും ഓഫർ ചെയ്യപ്പെടുന്നു. മറ്റ് പ്ലാനുകളെപ്പോലെ തന്നെ ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. കോളുകളും ഡെയിലി 100 എസ്എംഎസുകളും സൌജന്യമായി തന്നെ ലഭിക്കും. സിംഗ്, പിആർബിടി, ആസ്ട്രോടെൽ, ഗെയിം ഓൺ സർവീസുകൾ എന്നിവയ്ക്കൊപ്പം അൺലിമിറ്റഡ് ഫ്രീ നൈറ്റ് ഡാറ്റയും പ്ലാനിലുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL introduces its plans according to the conditions in each telecom circle. The company also offers many good plans in Kerala, which has one of the highest revenue circles in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X