ബിഎസ്എൻഎൽ അവതരിപ്പിക്കുന്നു 39 രൂപയുടെ അൺലിമിറ്റഡ് കോൾ ഓഫർ!!
ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ പുതിയ പ്ലാന്‍. രാജ്യത്ത് എവിടേയും പരിധി ഇല്ലാതെ ബിഎസ്എന്‍എല്‍ നമ്പറിലേക്ക് നിങ്ങള്‍ക്കിപ്പോള്‍ വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കിലേക്കും പരിധി ഇല്ലാതെ വിളിക്കം.

39 രൂപയുടെ ഈ അൺലിമിറ്റഡ് പ്ലാൻ പ്രകാരം ഉപഭോക്താവിന് തികച്ചും അൺലിമിറ്റഡ് ആയ ലോക്കൽ, എസ്ടിഡി കോളുകൾ, നാഷണൽ റോമിങ് എന്നിവ ലഭിക്കും. ഇ ഓഫർ ഡൽഹി ഒഴികെ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ്. ഇത് കൂടാതെ ഇ ഓഫറിൽ 100 എസ്എംഎസ് കൂടെ ലഭ്യമാണ്. 10 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
ബിഎസ്എന്‍എല്‍ന്റെ 118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസമാണ് വാലിഡിറ്റി. അതില്‍ അണ്‍ലിറ്റിഡ് കോള്‍, പ്രതിദിനം ഒരു ജിബി ഡാറ്റ, ഫ്രീ എസ്എംഎസ് എന്നിവയും ഉണ്ട്. ജിയോയുടെ 52 രൂപയുടെ പ്ലാനിനെ ലക്ഷ്യം വച്ചാകുമോ ബിഎസ്എന്‍എല്‍ന്റെ ഈ ഓഫര്‍. ജിയോ പ്ലാനില്‍ നിങ്ങള്‍ക്ക് 1.05ജിബി ഡാറ്റ (പ്രതിദിനം 150MB) അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 70 എസ്എംഎസ്, ജിയോ ആപ്പ് ആക്‌സസ്, ഏഴു ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.
ഇതു കൂടാതെ ബിഎസ്എന്‍എല്‍ന്റെ മൂന്നു ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനും പുതുക്കിയിരിക്കുന്നു. അധിക ഡാറ്റ നല്‍കിക്കൊണ്ട് 1045 രൂപ, 1395 രൂപ, 1895 രൂപ എന്നീ പ്ലാനുകളാണ് പുതുക്കിയിരിക്കുന്നത്.
ബിഎസ്എന്‍എല്‍ FIBro BBG ULD 1045 CS48 ഓഫറില്‍ നിലവില്‍ 100ജിബി എഫ്‌യുപി ഡാറ്റ, ഡൗണ്‍ലോഡ് സ്പീഡ് 30Mbps പ്രതിദിം ലഭിക്കുന്നു. ഇതിനു മുന്‍പ് ഈ പ്ലാനില്‍ ഈ പ്ലാനില്‍ 50ജിബി ഡാറ്റ കൂടി ലഭിച്ചിരുന്നു. അപ്‌ഡേറ്റ് ചെയ്ത പ്ലാനിലും അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു, പക്ഷേ ലിമിറ്റു കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് സ്പീഡ് 2Mbps ആയി കുറയും.
രണ്ടാമത്തെ പുതുക്കിയ പ്ലാന്‍ FIBro BBG ULD 1395 CS49 ആണ്. നിലവില്‍ ഇത് 40Mbps സ്പീഡില്‍ 150ജിബി ഡാറ്റ പ്രതിമാസം നല്‍കുന്നു. നേരത്തെ ഈ പ്ലാനില്‍ 75ജിബി എഫ്‌യുപി ഡാറ്റയായിരുന്നു. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും പോസ്റ്റ് എഫ്‌യുപി സ്പീഡ് 2Mbps ആയി കുറയുകയും ചെയ്യുന്നു. പ്ലാന്‍ വില 1395 രൂപയാണ്.
പുതുക്കിയ മൂന്നാമത്തെ പ്ലാന്‍ FIBro BBG ULD 1895 CS129 ആണ്. ഈ പ്ലാന്‍ ഇപ്പോള്‍ 50MBps ബാന്‍ഡ് വിഡ്തില്‍ 200ജിബി എഫ്‌യുപി ഡാറ്റയാണ് നല്‍കുന്നത്. മുന്‍പ് ഈ പ്ലാനില്‍ 100ജിബി എഫ്‌യുപി ഡാറ്റയായിരുന്നു. പ്ലാന്‍ വില 1895 രൂപയാണ്.


Click it and Unblock the Notifications