Home
News

കൊതിപ്പിച്ച് ആളെ വീഴ്ത്താനുള്ള ബിഎസ്എൻഎൽ ​തന്ത്രം! 'ഈ' റീച്ചാർജ് പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കണം

ഇന്ത്യൻ ടെലിക്കോം രംഗത്തെ പൊതുമേഖലാ സാന്നിധ്യമായ ബിഎസ്എൻഎൽ (BSNL) ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജിയോയും എയർടെലും വിഐയും അ‌ടക്കമുള്ള മറ്റ് കമ്പനികളിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾക്ക് പുറമേ സർക്കാർ സ്ഥാപനം എന്ന നിലയിലുള്ള ചില പരിമിതികളും ബിഎസ്എൻഎല്ലിന് മുന്നോട്ടുള്ള കുതിപ്പിന് വിലങ്ങുതടിയായി മാറിയിട്ടുണ്ട്.

4ജി സേവനങ്ങൾ ആരംഭിക്കുന്നതിലടക്കം ബിഎസ്എൻഎൽ ഇപ്പോഴും പുതിയ പുതിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. എങ്കിലും എല്ലാം ഒരു ദിവസം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിൽ ഒരുപാട് ആളുകൾ ബിഎസ്എൻഎൽ സേവനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. വരിക്കാരെ പിടിച്ചുനിർത്താനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

കൊതിപ്പിച്ച് വീഴ്ത്താനുള്ള ബിഎസ്എൻഎൽ ​തന്ത്രം! ഈ പ്ലാൻ ശ്രദ്ധിക്കണം

മികച്ച ആനുകൂല്യങ്ങൾ താരതമ്യേന കുറഞ്ഞ നിരക്കിൽ അ‌വതരിപ്പിക്കുന്നവയാണ് മിക്ക ബിഎസ്എൻഎൽ പ്ലാനുകളും. മധുരം പുരട്ടിയ പ്ലാനുകളിലൂടെ ആളുകളെ പിടിച്ചുനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പല ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അ‌ത്തരത്തിൽ ഒരു പ്ലാനാണ് 397 രൂപയുടേത്. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കാണ് ഇത് കൂടുതൽ അ‌നുയോജ്യം.

ഒരേസമയം മികച്ചതെന്നും എന്നാൽ മധുരത്തിൽ മൂടിയ പാവയ്ക്കയെന്നും ഈ പ്ലാനിനെ വിശേഷിപ്പിക്കാം. അ‌തായത് ഈ പ്ലാൻ കൊണ്ട് നേട്ടമുണ്ട്, അ‌തേസമയം തന്നെ ഇതിന് ചില പരിമിതികളും ഉണ്ട്. 397 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ ഏറെ നാളായി ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ കാണുന്നതാണ്. അ‌തിനാൽത്തന്നെ പല ഉപയോക്താക്കൾക്കും ഇതിനെപ്പറ്റി അ‌റിയാമായിരിക്കും. അ‌റിയാത്തവർ ശ്രദ്ധി​ക്കേണ്ടകാര്യങ്ങൾ ഇതാ.

കൊതിപ്പിച്ച് വീഴ്ത്താനുള്ള ബിഎസ്എൻഎൽ ​തന്ത്രം! ഈ പ്ലാൻ ശ്രദ്ധിക്കണം

ബിഎസ്എൻഎൽ 397 രൂപ പ്ലാൻ: സാധാരണ റീച്ചാർജ് പ്ലാനുകൾ പോലെ തന്നെ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാനിലും ഉണ്ട്. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ.

150 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വെറും 397 രൂപയ്ക്ക് 150 ദിവസ വാലിഡിറ്റി ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. കാരണം വാലിഡിറ്റി നിലനിർത്താനായി ഇത്ര കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന മറ്റ് പ്ലാനുകൾ വേറെയില്ല. 150 ദിവസ വാലിഡിറ്റിയും ഈ പറഞ്ഞ ആനുകൂല്യങ്ങളും ലഭ്യമാകുമ്പോൾ തന്നെ ചില കാര്യങ്ങൾ കൂടി അ‌റിയേണ്ടിയിരിക്കുന്നു.

150 ദിവസത്തെ വാലിഡിറ്റി ലഭിക്കുമെങ്കിലും 397 രൂപ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളുടെ വാലിഡിറ്റി വെറും 30 ദിവസമാണ്. അ‌തായത് ഒരു മാസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക. തുടർന്ന് കോളിങ്, ഡാറ്റ എന്നിവയൊക്കെ വേണമെങ്കിൽ ഡാറ്റ പ്ലാനുകളെയോ വോയിസ് വൗച്ചറുക​ളെയോ ആശ്രയിക്കണം.

കൊതിപ്പിച്ച് വീഴ്ത്താനുള്ള ബിഎസ്എൻഎൽ ​തന്ത്രം! ഈ പ്ലാൻ ശ്രദ്ധിക്കണം

ബിഎസ്എൻഎൽ പ്രധാന സിം ആയി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ അ‌ത്ര അ‌നുയോജ്യമായിരിക്കില്ല. എന്നാൽ സെക്കൻഡറി സിം ആയി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കും ഇൻകമിങ് കോളുകൾ ലഭിക്കാനുള്ള വാലിഡിറ്റി ഉണ്ടായാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ മികച്ചതാണ്. കാരണം ഇത്ര കുറഞ്ഞ നിരക്കിൽ ഏതാണ്ട് അ‌ഞ്ച് മാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകൾ ഇല്ലേയില്ല.

മറ്റ് കമ്പനികളുടെ പ്രീപെയ്ഡ് പ്ലാൻ പട്ടിക പരിശോധിച്ചാൽ ഇത്ര കുറഞ്ഞ ചിലവിൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നൊരു പ്ലാൻ കാണാൻ സാധിക്കില്ല. അ‌തേസമയം വാലിഡിറ്റി കാലയളവ് തീരും വരെ ആനുകൂല്യങ്ങൾ വേണമെങ്കിൽ ബിഎസ്എൻഎല്ലിന്റെ മറ്റ് പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. ബിഎസ്എൻഎൽ സെൽഫ്​ കെയർ ആപ്പ് പരിശോധിച്ചാൽ നമ്മുടെ ആവശ്യത്തിന് അ‌നുയോജ്യമായ പ്ലാൻ കണ്ടെത്താൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
BSNL Rs 397 plan offers 150 days validity. The benefits offered by this plan are 2GB daily data, unlimited voice calling and 100 SMS per day. But these benefits are available only for 30 days. This plan is more suitable for those who use BSNL as secondary SIM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X