Home
News

ഓണത്തിന് ഈ ബിഎസ്എൻഎൽ പ്ലാൻ റീച്ചാർജ് ചെയ്താൽ ക്രിസ്മസ് കഴിഞ്ഞുള്ള ഒരുമാസം വരെ വാലിഡിറ്റി!

ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം ആനുകൂല്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഇന്ന് ഇറക്കി​യ പ്ലാൻ രണ്ട് ദിവസം കഴിഞ്ഞ് നോക്കിയാൽ കണ്ടെന്നു വരില്ല. ഇന്ന് നാം ഉപയോഗിക്കുന്ന പ്ലാനുകളിൽ പലതും ഇറങ്ങിയപ്പോൾ നൽകിയിരുന്ന ആനുകൂല്യങ്ങൾ ആയിരിക്കില്ല ഇപ്പോൾ നൽകുക. ഇത്തരത്തിൽ പ്ലാനുകളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

സാഹചര്യങ്ങൾക്ക് അ‌നുസരിച്ച് എല്ലാ ടെലിക്കോം കമ്പനികളും പ്ലാനുകൾ പരിഷ്കരിക്കാറുണ്ട്. എന്നാൽ ഈ പരിഷ്കാരങ്ങൾ ഭൂരിഭാഗവും ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം നഷ്ടമായിരിക്കും. കാരണം, അ‌തുവരെ നൽകിയിരുന്ന ആനുകൂല്യങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ നടത്തിക്കൊണ്ടാണ് ടെലിക്കോം കമ്പനികൾ പലപ്പോഴും പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിക്കുക. അ‌പ്പോൾ അ‌തിന്റേതായ നഷ്ടം ഉപയോക്താവിനാണ് ഉണ്ടാകുന്നത്.

ഓണത്തിന് റീച്ചാർജ് ചെയ്താൽ ക്രിസ്മസ് കഴിഞ്ഞും വാലിഡിറ്റി!

​ഇന്ത്യയിലെ പ്രധാന ടെലിക്കോം സ്ഥാപനങ്ങളിലൊന്നാണ് ബിഎസ്എൻഎൽ. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ജനപക്ഷത്തു നിന്നുകൊണ്ടുള്ള റീച്ചാർജ് പ്ലാനുകളാണ് പലപ്പോഴും പുറത്തിറക്കാറുള്ളത്. എന്നാൽ അ‌ത്തരം പ്ലാനുകളും ചില ഘട്ടങ്ങളിൽ പരിഷ്കാരങ്ങൾക്ക് വിധേയമാകാറുണ്ട്. പക്ഷേ, അ‌പ്പോഴും 'കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന സ്ഥാപനം' എന്ന പേരിന് കോട്ടം വരാതെയുള്ള മാറ്റങ്ങളാകും ബിഎസ്എൻഎൽ നടത്തുക.

നിലവിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യവും ​സാമ്പത്തിക ശേഷിയും അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരുപാട് റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌തിൽ,150 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനുണ്ട്. 397 രൂപയാണ് ഈ പറഞ്ഞ പ്ലാനിന്റെ നിരക്ക്. ബിഎസ്എൻഎൽ സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾക്ക് ഒരുപക്ഷേ 397 രൂപയുടെ പ്ലാൻ നേരത്തെ തന്നെ അ‌റിവുള്ളതായിരിക്കാം.

കാരണം 397 രൂപയുടെ ഈ റീച്ചാർജ് പ്ലാൻ ഏറെ നാളായി നിലവിലുള്ളതാണ്. അ‌തിനാൽത്തന്നെ പല ഉപയോക്താക്കൾക്കും അ‌തിലെ ആനുകൂല്യങ്ങൾ അ‌റിവുണ്ടായിരുന്നിരിക്കാം, എന്നാൽ പ്ലാൻ അ‌വതരിപ്പിച്ചപ്പോൾ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ അ‌ല്ല ഇപ്പോൾ ഈ പ്ലാനിൽ ലഭ്യമാകുക. കാരണം, ബിഎസ്എൻഎൽ 397 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരിക്കുന്നു.

397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ മുൻപ് 180 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. ഇതാണ് പ്ലാൻ പരിഷ്കരണത്തിന് ശേഷം 150 ദിവസമായി കുറഞ്ഞിരിക്കുന്നത്. വരിക്കാരെ സംബന്ധിച്ചിടത്തോളം പ്ലാൻ പരിഷ്കരണത്തിന് ശേഷം ഈ പ്ലാനിന്റെ ചെലവ് വർധിച്ചിട്ടുണ്ട്. നിരക്ക് കൂടിയിട്ടില്ല എങ്കിൽപ്പോലും നൽകിയിരുന്ന ആനുകൂല്യം വെട്ടിക്കുറച്ചതോടെ നിലവിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ ചെലവേറിയിരിക്കുന്നു.

എന്നാൽ മറ്റൊരു വിധത്തിൽ ഈ പ്ലാൻ ഉപയോക്താക്കൾക്ക് നേട്ടവുമാണ്. കാരണം ഈ തുകയ്ക്ക് ഇത്രയും ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതായി കാണാൻ സാധിക്കില്ല. സിം വാലിഡിറ്റി കുറഞ്ഞ തുകയ്ക്ക് ദീർഘനാളേയ്ക്ക് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ഏറെ ലാഭകരമാണ്.

ഓണത്തിന് റീച്ചാർജ് ചെയ്താൽ ക്രിസ്മസ് കഴിഞ്ഞും വാലിഡിറ്റി!

വാലിഡിറ്റി കേന്ദ്രീകരിച്ചുകൊണ്ട് പുറത്തിറക്കിയിരിക്കുന്ന പ്ലാൻ ആണെങ്കിലും പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസും എന്നിവയും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ പരിഷ്കരണത്തോടെ അ‌വിടെയും ഉപയോക്താക്കൾക്ക് ചെറിയ തിരിച്ചടി ഉണ്ടായിട്ടുണ്ട്. മുൻപ് 60 ദിവസത്തേക്കായിരുന്നു ഈ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇത് 30 ദിവസമായി വെട്ടിക്കുറയ്ക്കപ്പെട്ടു.

ചുരുക്കത്തിൽ 397 രൂപയുടെ പ്ലാൻ ഓണത്തിന്(ഇപ്പോൾ) റീച്ചാർജ് ചെയ്താൽ ക്രിസ്മസ് കഴിഞ്ഞ്, ജനുവരി വരെ വാലിഡിറ്റി ലഭിക്കും. 150 ദിവസ വാലിഡിറ്റിയോടൊപ്പം 30 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 30 ദിവസത്തിന് ശേഷമുള്ള കോളിങ്ങിനായി ഉപയോക്താക്കൾക്ക് വോയിസ് കോളിങ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
BSNL has made some changes in the Rs 397 recharge plan. Earlier this plan was valid for 180 days. But now you will get 150 days validity. This plan offers 2GB daily data, unlimited voice calling and 100 SMS per day. But these benefits are available only for 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X