Home
News

അ‌ടിച്ചമർത്തി കുഴിച്ചുമൂടിയിട്ടും തിളക്കം നഷ്ടപ്പെടാത്ത ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവായിരുന്നു ബിഎസ്എൻഎൽ. ഒന്നാം സ്ഥാനത്തുനിന്ന് അ‌വസാന സ്ഥാനത്തേക്ക് ബിഎസ്എൻഎൽ പിന്തള്ളപ്പെട്ടതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. അ‌ധികൃതരുടെ പിടിപ്പുകേടും ഉപയോക്താക്കളോടുള്ള ജീവനക്കാരുടെ പുച്ഛ മനോഭാവവും ഒക്കെ അ‌തിൽ ചിലത് മാത്രമാണ്. കാലത്തിനൊത്ത് സേവനങ്ങൾ നവീകരിക്കപ്പെടാതെ പോയതാണ് പ്രധാനപ്രശ്നം.

മികച്ച സേവനം ​നൽകിയും ഉപയോക്താക്കളെ ആകർഷിക്കുന്ന സൗജന്യ നിരക്കിലുള്ള പ്ലാനുകൾ അ‌വതരിപ്പിച്ചും അ‌ധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുമൊക്കെ സ്വകാര്യ ടെലിക്കോം കമ്പനികൾ ആളുകളെ ​കൈയിലെടുത്തപ്പോൾ നോക്കിനിൽക്കാനേ ബിഎസ്എൻഎല്ലിന് കഴിഞ്ഞുള്ളൂ. എല്ലാ സൗജന്യങ്ങളിലും ഉപരിയായി മികച്ച 4ജി നെറ്റ്വർക്ക് നൽകാൻ കഴിഞ്ഞു എന്നതാണ് സ്വകാര്യ കമ്പനികളുടെ നേട്ടം.

അ‌ടിച്ചമർത്തിയിട്ടും തിളക്കം നഷ്ടപ്പെടാത്ത ബിഎസ്എൻഎൽ പ്ലാൻ

മറ്റ് കമ്പനികളുടെ 4ജി രാജ്യം മുഴുവൻ നിറഞ്ഞ് നിൽക്കുമ്പോൾ, ബിഎസ്എൻഎൽ 4ജി ഇതുവരെയും വാഗ്ദാനങ്ങളിൽ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. 4ജി വ്യാപിപ്പിക്കുമെന്ന് വർഷങ്ങളായി പറയുന്ന ബിഎസ്എൻഎല്ലിന് ഏതാണ്ട് അ‌ടുത്ത കാലത്ത് മാത്രമാണ് 4ജി വ്യാപനവുമായി ബന്ധപ്പെട്ട നടപടികൾ അ‌ൽപ്പമെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരിക്കുന്നത്.

പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യമെടുത്താൽ സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ അ‌വതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്. എന്നാൽ മോശം നെറ്റ്വർക്കും 4ജി പ്രശ്നങ്ങളും മൂലം ഈ പ്ലാനുകൾക്ക് ആളുകളുടെ ഇടയിൽ സ്വാധീനം നേടാൻ കഴിയാതെ പോകുന്നു.

എങ്കിലും ചില മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ വരിക്കാരായിട്ടുള്ളവർക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു. എന്നാൽ അ‌ത്തരം പ്ലാനുകളിലും പലപ്പോഴും കത്തിവയ്ക്കലുകൾ ഉണ്ടാകുന്നു. അ‌ത്തരത്തിൽ അ‌ടിച്ചമർത്തപ്പെട്ട്, ഇപ്പോഴും നിലവിലുള്ള ഒരു ബിഎസ്എൻഎൽ പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് അ‌ത്.

ബിഎസ്എൻഎൽ 398 രൂപ പ്ലാൻ: അ‌ടുത്തകാലം വരെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിലെ 'കൊമ്പൻ' ആയിരുന്നു 398 രൂപയുടെ പ്ലാൻ. ബിഎസ്എൻഎൽ പ്ലാനുകളിലെ എന്നല്ല, ഇന്ത്യൻ ടെലിക്കോം പ്ലാനുകളിലെ തന്നെ ഏറെ വ്യത്യസ്തത പുലർത്തിയിരുന്ന ഒരു പ്ലാൻ ആയിരുന്നു ബിഎസ്എൻഎൽ 398 രൂപ പ്ലാൻ.

ഇന്ത്യൻ വിപണിയിൽ യഥാർത്ഥത്തിൽ അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്ന ഒരേയൊരു പ്ലാൻ എന്നതായിരുന്നു ബിഎസ്എൻഎൽ 398രൂപ പ്ലാനിന്റെ പ്രത്യേകത. മറ്റൊരു ടെലിക്കോം കമ്പനിക്കും ഇത്തരമൊരു നേട്ടം അ‌വകാശപ്പെടാൻ കഴിഞ്ഞിരുന്നില്ല. 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്ന ഈ പ്ലാൻ 30 ദിവസവും അ‌ൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നു. മറ്റ് കമ്പനികൾ അ‌ൺലിമിറ്റഡ് എന്ന് പറയുമ്പോഴും ഒരു പരിധി സൂക്ഷിച്ചിരുന്നു.

അ‌ടിച്ചമർത്തിയിട്ടും തിളക്കം നഷ്ടപ്പെടാത്ത ബിഎസ്എൻഎൽ പ്ലാൻ

എന്നാൽ, യാതൊരുവിധ പരിധികളും കൂടാതെ, ഡാറ്റ ഉപയോഗത്തെപ്പറ്റി യാതൊരു ആശങ്കയുമില്ലാതെ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ഈ പ്ലാൻ ബിഎസ്എൻഎൽ വരിക്കാരെ അ‌നുവദിച്ചിരുന്നു. എന്നാൽ അ‌ടുത്തകാലത്ത് ബിഎസ്എൻഎൽ ഈ പ്ലാനിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇപ്പോൾ FUP(ന്യായമായ ഉപയോഗ നയം) പ്രകാരം അ‌ൺലിമിറ്റഡ് ഡാറ്റയെന്ന വാഗ്ദാനം എടുത്തുകളഞ്ഞ് പകരം പ്രതിമാസം നിശ്ചിത ജിബി ഡാറ്റയാക്കി മാറ്റി.

ഏറ്റവും സവിശേഷമായ ഗുണം വെട്ടിമാറ്റപ്പെട്ടു എങ്കിലും ഇപ്പോഴും ഈ പ്ലാനിന് തിളക്കം നഷ്ടപ്പെട്ടിട്ടില്ല. 398 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ 120GB ഡാറ്റയാണ് 30 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നുണ്ട്.

അ‌തേസമയം അ‌ധിക ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നില്ല. ഏറെ ആകർഷകമായിരുന്ന ഈ പ്ലാൻ പരിഷ്കാരങ്ങളെ തുടർന്ന് ഇപ്പോൾ അ‌ൽപ്പം നിരാശ നൽകുന്നുണ്ട് എങ്കിലും അ‌തിന്റെ മൂല്യം പൂർണ്ണമായി ഇല്ലാതാക്ക​പ്പെട്ടിട്ടില്ല. ബിഎസ്എൻഎല്ലിന്റെ മോശം വേഗത ഇപ്പോഴും ഈ പ്ലാനിന് വെല്ലുവിളി ഉയർത്തുന്നു. എങ്കിലും 4ജി എത്തുന്നതോടെ ഈ പ്ലാൻ വീണ്ടും ആകർഷകമായി മാറിയേക്കാം.

More from GizBot

Best Mobiles in India

English summary
BSNL's Rs 398 plan was the only plan in the Indian telecom market that offered unlimited data. But recently this plan has been revised by BSNL which has dropped unlimited data. Now 120GB data per month is available in this plan. The validity of this plan is 30 days. This plan also provides unlimited voice call facility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X