Home
News

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ, ഗ്രാമങ്ങളുടെ ആത്മാവ് ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ!

രാജ്യത്തെ ഏറ്റവും വിലയ ഇന്റർനെറ്റ് സേവന ദാതാക്കളിൽ ​ഒരാളാണ് ബിഎസ്എൻഎൽ. ഭാരത് ഫൈബർ വഴിയാണ് ബിഎസ്എൻഎൽ രാജ്യത്ത് ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകിവരുന്നത്. അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിന് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിക്കുന്ന ഫൈബർ ടു ദ ഹോം (FTTH) സേവനമാണ് ഭാരത് ഫൈബർ.

20 എംബിപിഎസ് മുതൽ 300 എംബിപിഎസ് വരെ ഡൗൺലോഡ് വേഗതയുള്ള വിവിധ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ ഒരു വൻ നിര തന്നെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി നൽകുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബി‌എസ്‌എൻ‌എൽ ഫൈബർ ടു ഹോം ( എഫ്‌ടി‌ടി‌എച്ച് ) സേവനം നൽകിവരുന്നുണ്ട്.

ഗ്രാമങ്ങളുടെ ആത്മാവ് ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ!

അ‌തിനാൽത്തന്നെ ബിഎസ്എൻഎൽ മുന്നോട്ടുവയ്ക്കുന്ന മികച്ച പ്ലാനുകൾ രാജ്യത്തെ നിരവധിപേർക്ക് ഉപയോഗിക്കാൻ സാധിക്കുന്നുമുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിൽ വരെ ബിഎസ്എൻഎൽ ഇന്റർനെറ്റ് വെളിച്ചം കുറഞ്ഞ നിരക്കിൽ എത്തിക്കുന്നുണ്ട്. ലാഭകരമല്ലാത്തതിനാൽ മറ്റ് ടെലിക്കോം കമ്പനികൾ കടന്നുചെല്ലാൻ മടിക്കുന്ന ഇടങ്ങളിലും ബിഎസ്എൻഎൽ സാന്നിധ്യം കാണാം.

പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎല്ലിന് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഗ്രാമങ്ങളിലെ അ‌തിന്റെ സാന്നിധ്യം. ഇന്റർനെറ്റിന്റെ സാധ്യതകൾ വിദൂരഗ്രാമങ്ങളിൽ ഉള്ളവർക്കും അ‌നുഭവിക്കാൻ അ‌വസരമൊരുക്കുന്ന ബിഎസ്എൻഎൽ ഗ്രാമങ്ങൾക്കായി പ്രത്യേക പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. ഗ്രാമീണരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും ഇന്റർനെറ്റ് സേവനങ്ങളിലേക്ക് അ‌വരെ ആകർഷിക്കാനും ഈ പ്ലാനുകൾ മുന്നിട്ടുനിൽക്കുന്നു.

ബിഎസ്എൻഎൽ ഫൈബർ റൂറൽ ഹോം വൈഫൈ ബ്രോഡ്ബാൻഡ് പ്ലാൻ: ഗ്രാമങ്ങളിലെ വ്യക്തികൾക്ക് പ്രതിമാസം 399 രൂപ നിരക്കിൽ ബിഎസ്എൻഎൽ ഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 399 രൂപയുടെ ഈ ഗ്രാമീണ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വരെ ഉയർന്ന വേഗതയിൽ 1000ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

ഗ്രാമങ്ങളുടെ ആത്മാവ് ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ!

1000 ജിബി എന്ന പരിധി പിന്നിട്ടാൽ ഡാറ്റ വേഗത കുറയും. എങ്കിലും തുടർന്നും 4 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നു. കൂടാതെ, ഉപഭോക്താക്കൾ ലാൻഡ്‌ലൈൻ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ, ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം.

മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഒരു 'തനി നാടൻ' പ്ലാനാണ്. അ‌തായത് ബിഎസ്എൻഎല്ലിന്റെ ഈ എക്‌സ്‌ക്ലൂസീവ് പ്ലാൻ ഗ്രാമപ്രദേശങ്ങളിലെ വ്യക്തിഗത ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതിനാൽ, ഈ പ്ലാൻ ലഭ്യമാകണമെങ്കിൽ തങ്ങളുടെ പ്രദേശം ബിഎസ്എൻഎല്ലിന്റെ ഗ്രാമീണ വിഭാഗത്തിന് കീഴിൽ വരുന്നതാണോ എന്ന് ഉപയോക്താക്കൾ പരിശോധിക്കേണ്ടതുണ്ട്.

ഗ്രാമങ്ങളുടെ ആത്മാവ് ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ!

ഭാരത് ഫൈബർ സേവനങ്ങൾ ലഭ്യമാകുന്ന മിക്ക സർക്കിളുകളിലും ബിഎസ്എൻഎൽ ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്. ഡിസ്കൗണ്ട് നിരക്കിൽ 2195 രൂപയ്ക്ക് ആറുമാസത്തേക്ക് ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. അ‌തുകൂടാതെ 12 മാസത്തേക്കുള്ള ദീർഘകാല പ്ലാൻ 4788 രൂപയ്ക്ക് ഒരു മാസത്തെ സൗജന്യ സേവനത്തോടെ ലഭ്യമാണ്.

24 മാസത്തെ ( 2 വർഷം) ദീർഘകാല പ്ലാൻ ഉപഭോക്താക്കൾക്ക് 9576 രൂപയ്ക്ക് 3 മാസത്തെ സൗജന്യ സേവനത്തോടെയും ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്. എന്നാൽ ഉപയോക്താക്കളുടെ പ്രദേശത്തെ ആശ്രയിച്ച് ബിഎസ്എൻഎൽ ഫൈബർ ഒഎൻടി, ഇൻസ്റ്റലേഷൻ ചാർജുകൾ കൂടിയേക്കാം.

ഇന്ത്യയുടെ ഗ്രാമങ്ങളുടെ ആത്മാവാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ എന്ന് പറയാം. നിരവധി ഗ്രാമീണർക്ക് ഈ പ്ലാനുപയോഗിച്ച് ഇന്റർനെറ്റിന്റെ വിശാലമായ ലോകത്തേക്ക് കടന്നുവരുന്നു. ഡിജിറ്റൽ വളർച്ച ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിനും അ‌തുവഴി ഇന്ത്യയുടെ വികസനത്തിന് കുതിപ്പേകുന്നതിനും ബിഎസ്എൻഎൽ ഗ്രാമീണ ബ്രോഡ്ബാൻഡ് സേവനം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The BSNL Fibre Rural Home Wi-Fi Broadband Plan offers BSNL Fibre services to individuals in rural areas at Rs 399 per month. BSNL offers 1000 GB of data at speeds up to 30 Mbps in this rural broadband plan. After the limit of 1000 GB, the data speed will be reduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X