ഡാറ്റ വേണ്ടാത്തവർക്കുള്ള കരുതൽ! 90 ദിവസ ബിഎസ്എൻഎൽ പ്ലാൻ കുറച്ച് സ്പെഷ്യൽ ആണ്
ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാൻ പട്ടിക പരിശോധിച്ചാൽ ഡാറ്റ കേന്ദ്രീകൃതമായ റീച്ചാർജ് പ്ലാനുകളാണ് കൂടുതലും കാണാൻ സാധിക്കുക. കാരണം ഡാറ്റ ഉപയോഗം സർവസാധാരണം ആയിക്കഴിഞ്ഞിരിക്കുന്നു. ദിവസവും ആരെയും കോൾ ചെയ്യുന്നില്ല എങ്കിൽക്കൂടിയും ഡാറ്റ ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതലുള്ളത്. അതിനാൽത്തന്നെ ഇപ്പോഴത്തെ പ്ലാനുകളിൽ മുൻഗണന ഡാറ്റ ആവശ്യങ്ങൾക്കാണ്.
ആളുകൾക്ക് ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ തരത്തിൽ ഡാറ്റ അളവുകൾക്ക് പ്രാധാന്യം നൽകിയുള്ള പ്ലാനുകളാണ് ഇപ്പോൾ ടെലിക്കോം കമ്പനികൾ കൂടുതലായും പുറത്തിറക്കുന്നത്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് കൂടിയ നിരക്കിൽ കൂടുതൽ ഡാറ്റയും കുറച്ച് ഡാറ്റ മതി എന്നുള്ളവർക്ക് അതിനനുസരിച്ചുള്ള നിരക്കിൽ കുറഞ്ഞ ഡാറ്റയും അടങ്ങുന്ന പ്ലാനുകളാണുള്ളത്.

മിക്ക ടെലിക്കോം കമ്പനികളുടെയും പ്ലാൻ പരിശോധിച്ചാൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം എല്ലാ പ്ലാനുകളിലും ഉൾപ്പെടുന്നു. എന്നാൽ ലഭിക്കുന്ന ഡാറ്റയുടെ അളവിലാണ് വ്യത്യാസം. പ്ലാനുകളുടെ നിരക്കിൽ നിർണായകമാകുന്നത് അതിലടങ്ങിയിരിക്കുന്ന ഡാറ്റയുടെ അളവാണ് എന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ ഡാറ്റ ഉപയോഗം കൂടിയിട്ടുണ്ട് എങ്കിലും ഡാറ്റ വേണ്ടാത്ത ആളുകളും നമുക്കിടയിലുണ്ട്.
കോളിങ് ആവശ്യങ്ങൾ നിറവേറ്റാനും വാലിഡിറ്റി നിലനിർത്താനുമായി പ്ലാൻ അന്വേഷിക്കുന്നവർക്ക് ഡാറ്റ കൂടി അടങ്ങുന്ന പ്ലാനുകളാണ് കൂടുതലും ലഭിക്കുക. ഈ പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ അവർക്ക് ഉപയോഗമില്ലാത്ത ഡാറ്റയുടെ പണം വെറുതേ ചെലവഴിക്കേണ്ടിവരുന്നു. കോളിങ് ആനുകൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള അധികം പ്ലാനുകൾ ലഭ്യമല്ല എന്നതാണ് ഒരു പോരായ്മ. എന്നാൽ ബിഎസ്എൻഎൽ വരിക്കാർ ഇക്കാര്യത്തിൽ ഭാഗ്യവാന്മാരാണ്.

കാരണം എല്ലാ വിഭാഗം ആളുകളെയും പരിഗണിച്ചുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ പുറത്തിറക്കുന്നത്. അക്കൂട്ടത്തിൽ വോയിസ് കോളിങ് ആനുകൂല്യം മാത്രം വേണ്ട ഉപയോക്താക്കൾക്ക് അനുയോജ്യമായ മികച്ച പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 90 ദിവസവാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ചെലവുകുറഞ്ഞ പ്ലാൻ അന്വേഷിക്കുന്ന വോയിസ് കോളിങ് ആവശ്യക്കാർക്ക് അനുയോജ്യമായ ബിഎസ്എൻഎൽ പ്ലാനിന്റെ കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: കോളിങ് ആവശ്യങ്ങൾ മാത്രമുള്ള വരിക്കാർക്കായി ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്ന മികച്ച പ്ലാൻ ആണ് 439 രൂപയുടേത്. ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്ത ഉപയോക്താക്കളെ മനസ്സിൽ കണ്ടുകൊണ്ട് മാത്രമാണ് ബിഎസ്എൻഎൽ ഇത്തരമൊരു പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്രീപെയ്ഡ് പ്ലാൻ വരിക്കാരെ 90 ദിവസത്തേക്ക് കോളിങ് ആവശ്യങ്ങൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ ആസ്വദിക്കാൻ സഹായിക്കുന്നു.
ഡാറ്റ ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല, എങ്കിലും 300 സൗജന്യ എസ്എംഎസ് ആനുകൂല്യം ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു. ഇത്രയും കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയോടെ വോയിസ് കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നൊരു പ്ലാൻ വേറെയില്ല. ദീപാവലി ഓഫറിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് 439 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്.

439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ദിവസം മുഴുവൻ അൺലിമിറ്റഡ് വോയിസ് കോളിങ് നടത്താൻ 4.80 രൂപയാണ് ഉപയോക്താക്കൾക്ക് ചെലവ് വരുന്നത്. 90 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു എന്നതുതന്നെ ഈ പ്ലാനിനെ മൂല്യമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ് കൂടി അടങ്ങുന്നതിനാൽ 439 രൂപയുടെ ഈ പ്ലാൻ സാധാരണക്കാരായ ഉപയോക്താക്കൾക്ക് നല്ലൊരു റീച്ചാർജ് ഓപ്ഷനാണ്.
വരിക്കാരെ ബിഎസ്എൻഎല്ലിനോട് ചേർത്ത് നിർത്തുന്നത് നിരക്കുകുറഞ്ഞ ഇത്തരം മികച്ച പ്ലാനുകളാണ്. ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് 1999 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം 600ജിബി ഹൈ-സ്പീഡ് മൊബൈൽ ഡാറ്റയും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്.


Click it and Unblock the Notifications








