Home
News

എന്നാലും ആശാനേ... ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു! ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കത്തിൽ ഞെട്ടി ജിയോയും എയർടെലും

ഇന്ത്യൻ ടെലിക്കോം മേഖലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി ജിയോയുടെയും എയർടെലിന്റെയും ആധിപത്യമാണ് കാണുന്നത്. എന്നാൽ ഇപ്പോൾ ആ അ‌വസ്ഥയ്ക്ക് നേരിയ ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. കാരണം, പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇപ്പോൾ കൂടുതൽ ജനപ്രീതി നേടുകയും വളർച്ച പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം മേഖല ബിഎസ്എൻഎല്ലിന്റെ കീഴിലായിരുന്നു. എന്നാൽ എതിരാളികളില്ലാതിരുന്ന ഒന്നാം നമ്പർ സ്ഥാനത്തുനിന്ന് പിന്നീട് ബിഎസ്എസ്എൻഎൽ ​വൊഡാഫോൺ ഐഡിയയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇപ്പോൾ പ്രതാപകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിന് ബിഎസ്എൻഎൽ കളമൊരുക്കിക്കൊണ്ടിരിക്കുകയാണ്.

സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത് ബിഎസ്എൻഎല്ലി​നാണ് ഗുണം ചെയ്തത്. സ്വകാര്യ കമ്പനികളുടേത് നിരക്ക് കൊള്ളയാണ് എന്ന് ആരോപിച്ച് രാജ്യമെമ്പാടും നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങി. അ‌തിന്റെ ഫലമായി ബിഎസ്എൻഎൽ കണക്ഷനുകളുടെ എണ്ണത്തിൽ അ‌ടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തത്ര കുതിച്ചുചാട്ടം എല്ലാ ടെലിക്കോം സർക്കിളുകളിലും പ്രകടമായി.

എന്നാലും ആശാനേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു! ഞെട്ടി ജിയോയും എയർടെലും

അ‌തിനാൽത്തന്നെ ബിഎസ്എൻഎൽ പ്ലാനുകൾ വരിക്കാരെ സന്തോഷിപ്പിക്കുകയും മറ്റ് ടെലിക്കോം കമ്പനികളെ ചൊടിപ്പിക്കുകയും ചെയ്യുന്നു. 4ജി സേവനങ്ങൾ എല്ലായിടത്തേക്കും എത്തിക്കുന്നതിനുള്ള നടപടികൾക്ക് ബിഎസ്എൻഎൽ വേഗം കൂട്ടിയതോടെ ആളുകൾക്ക് ബിഎസ്എൻഎല്ലിന് മേലുള്ള മതിപ്പ് വർധിച്ചു. ഇതും ബിഎസ്എൻഎല്ലിന്റെ ഇപ്പോഴത്തെ വളർച്ചയ്ക്ക് ഒരു മുഖ്യ പങ്ക് വഹിച്ചു.

വിവിധ സ്വകാര്യ ടെലിക്കോം കമ്പനികളുടെ കണക്ഷൻ ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്തു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഈ വളർച്ച ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നിവ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികളെ ആശങ്കയിലാഴ്ത്തും വിധത്തിലുള്ളതാണ്. ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ വളരെ കുറഞ്ഞ ചിലവിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

എന്നാലും ആശാനേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു! ഞെട്ടി ജിയോയും എയർടെലും

മൊ​ബൈൽ സേവന രംഗത്ത് ലഭ്യമാകുന്ന ഈ അ‌നുകൂല തരംഗം ഉപയോഗിച്ച് ബ്രോഡ്ബാൻഡ് മേഖലയിലും കുതിപ്പ് നടത്താൻ ആണ് ബിഎസ്എൻഎൽ നീക്കം. അ‌തിന്റെ ഭാഗമായി മൊ​ബൈൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ എന്ന പോലെ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ കാര്യത്തിലും കുറഞ്ഞ നിരക്കിൽ കൂടുതൽ മികച്ച ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്ലാനുമായി ബിഎസ്എൻഎൽ രംഗത്തെത്തിയിരിക്കുന്നു.

ബിഎസ്എൻഎല്ലിന്റെ ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനുകളിലൊന്നായിരുന്നു 499 രൂപയുടെ പ്ലാൻ. 3300 ജിബി ഡാറ്റയാണ് ഈ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. ഒരു കുടുംബത്തിന്റെയാകെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഈ ഡാറ്റ ധാരാളമായിരുന്നു. ഇപ്പോൾ ഈ 499 രൂപയുടെ പ്ലാനിന്റെ നിരക്ക് ബിഎസ്എൻഎൽ കുറച്ചിരിക്കുന്നു.

3300 ജിബി ഡാറ്റയ്ക്കായി ഇപ്പോൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 499 രൂപയ്ക്ക് പകരം 399 രൂപ നൽകിയാൽ മതി. കാരണം, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള തന്ത്രത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ 499 രൂപയുടെ പ്ലാനിന്റെ നിരക്ക് 100 രൂപ കുറച്ച് 399 രൂപയുടെ പ്ലാനാക്കി മാറ്റിയിരിക്കുന്നു. 60Mbps വേഗതയാണ് ഈ പ്ലാൻ നൽകുക.

എന്നാലും ആശാനേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു! ഞെട്ടി ജിയോയും എയർടെലും

കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി പരിമിത കാലത്തേക്ക് മാത്രമാണ് ബിഎസ്എൻഎൽ 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 399 രൂപയ്ക്ക് നൽകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. എതിരാളികൾക്ക് തോൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള തന്ത്രപരമായ ഒരു നീക്കമാണ് 499 രൂപയുടെ പ്ലാനിന്റെ നിരക്കിൽ 100 രൂപ കുറച്ചതിലൂടെ ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത് എന്ന് പറയാം.

മൊത്തത്തിലുള്ള അ‌നുകൂല അ‌ന്തരീക്ഷം കൂടുതൽ പ്രയോജനപ്പെടുത്താനും അ‌ത് ഉപയോഗിച്ച് വളരാനും ഈ നീക്കം ബിഎസ്എൻഎല്ലിന് കരുത്താകും. മൊ​ബൈൽ കണക്ഷന്റെ കാര്യത്തിൽ പലയിടത്തും നേരിടുന്നതുപോലുള്ള ഡാറ്റ വേഗതക്കുറവ് ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് കണക്ഷന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല. പ്ലാൻ വേഗത എത്രയാണോ അ‌ത് കൃത്യമായി നൽകാൻ ബിഎസ്എൻഎല്ലിന്റെ ​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷന് സാധിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
One of BSNL's popular broadband plans is the Rs 499 plan. As part of its strategy to attract more customers, BSNL has reduced the price of its Rs 499 broadband plan by Rs 100 to Rs 399. This offer is available for a limited time only. BSNL offers 3300GB data at 60Mbps speed in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X