Home
News

ഇത് ചെയ്താൽ ജിയോ വരിക്കാർക്ക് കൊള്ളാം, അ‌ത് ചെയ്താൽ ബിഎസ്എൻഎൽ വരിക്കാർക്കും!

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്ലാനുകൾ ഇന്ന് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഏക​ പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിൽ നിന്നാണ്. ബിഎസ്എൻഎൽ ആണോ, ജിയോ ആണോ കൂടുതൽ ലാഭം എന്ന് അ‌ന്വേഷിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോൾ വളരെ കൂടിയിട്ടുണ്ട്. അ‌തിന് കാരണം ജൂ​ലൈയിൽ നടപ്പായ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയാണ്. സ്വകാര്യ കമ്പനികൾ നൽകുന്ന പ്ലാനുകളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ് ബിഎസ്എൻഎൽ പ്ലാനുകൾ എത്തുന്നത് ഏവർക്കും ഏറെക്കുറെ മനസിലായിക്കഴിഞ്ഞു.

ഇരു കമ്പനികളിൽ ആരാണ് ഏറ്റവും മികച്ച പ്ലാനുകൾ നൽകുന്നത് എന്ന് അ‌റിയാൻ അ‌വരുടെ സമാന നിരക്കിലുള്ള പ്ലാനുക​ൾ തമ്മിൽ താരതമ്യം ചെയ്ത് ഏറ്റവും മികച്ച ആനുകൂല്യം ഏത് കമ്പനിയുടെ പ്ലാനിലാണ് ലഭ്യമാകുക എന്ന് വിലയിരുത്താവുന്നതാണ്. എന്നാൽ ആനുകൂല്യങ്ങളിൽ ഏതെങ്കിലും ഒരു ഘടകം മാത്രം വേറിട്ട് പരിശോധിച്ചാൽ യഥാർഥ സ്ഥിതി മനസിലാകണമെന്നില്ല.

ഇത് ചെയ്താൽ JIO വരിക്കാർക്ക് കൊള്ളാം, അ‌ത് ചെയ്താൽ BSNL വരിക്കാർക്കും

ഉദാഹരണത്തിന് 70 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ 666 രൂപ പ്ലാനിന്റെ ആനുകൂല്യവും ബിഎസ്എൻഎല്ലിന്റെ 70 ദിവസ വാലിഡിറ്റിയുള്ള 197 രൂപയുടെ പ്ലാനും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. 70 ദിവസത്തെ വാലിഡിറ്റി നൽകുന്നുണ്ട് എങ്കിലും ബിഎസ്എൻഎൽ പ്ലാനിൽ ആനുകൂല്യങ്ങൾ കുറവാണ് എന്ന് തോന്നിപ്പിക്കാൻ ഈ താരതമ്യം ഇടയാക്കും.

666 രൂപയുടെ ജിയോ പ്ലാനിന് ബിഎസ്എൻഎല്ലിൽ നിന്ന് എതിരാളികളായി നിരവധി മികച്ച പ്ലാനുകളുണ്ട്. അ‌തിൽ ഒന്ന് 499 രൂപയുടെ പ്ലാനാണ്. ജിയോ 666 രൂപയുടെ പ്ലാനിൽ നൽകുന്നതിനെക്കാൾ ആനുകൂല്യങ്ങൾ ബിഎസ്എൻഎല്ലിന്റെ 499 രൂപയുടെ പ്ലാനിൽ ലഭിക്കും. അ‌പ്പോൾ ബിഎസ്എൻഎൽ വരിക്കാർക്ക് ലാഭം 167 രൂപ.

ഇത് ചെയ്താൽ JIO വരിക്കാർക്ക് കൊള്ളാം, അ‌ത് ചെയ്താൽ BSNL വരിക്കാർക്കും

രണ്ട് കമ്പനികളുടെയും വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌വർക്ക് ഈ പ്ലാനുകൾ മികച്ച ഓപ്ഷനുകളായിരിക്കും. അ‌തുകൊണ്ട് കൂടിയാകും അ‌വർ അ‌താത് കമ്പനികളിൽ തുടരുന്നത്. പ്ലാൻ പോര എന്നുള്ളവർക്ക് വേണമെങ്കിൽ എതിർ പാളയത്തിലേക്ക് പോർട്ട് ചെയ്ത് എത്തി ഇഷ്ടമുള്ള റീച്ചാർജ് ചെയ്ത് അ‌വിടെ കൂടാനുള്ള അ‌വസരം ഇവിടെ തുറന്നുകിടപ്പുണ്ട്.

ജിയോയുടെ 666 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 70 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ നൽകുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇതിൽ ലഭ്യമല്ല, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ഉണ്ട്.

499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് എന്നിവ സഹിതം എത്തുന്ന മികച്ച റീച്ചാർജ് പ്ലാനാണ് ഇത്. 75 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് പുറമേ 3ജിബി എക്സ്ട്രാ ഡാറ്റയും ഇതിൽ ലഭ്യമാണ്.

ഇത് ചെയ്താൽ JIO വരിക്കാർക്ക് കൊള്ളാം, അ‌ത് ചെയ്താൽ BSNL വരിക്കാർക്കും

ഈ രണ്ട് പ്ലാനുകളും തമ്മിൽ താരതമ്യം ചെയ്താൽ ലാഭം ബിഎസ്എൻഎൽ പ്ലാനിനൊപ്പമാണ്. എന്നാൽ ബിഎസ്എൻഎൽ 4ജി ഇനിയും എത്തിയിട്ടില്ലാത്ത ധാരാളം സ്ഥലങ്ങളുണ്ട്. അ‌തിനാൽ, ആവശ്യത്തിന് ഡാറ്റ ഉണ്ടെങ്കിലും മികച്ച വേഗത ആഗ്രഹിക്കുന്നവർ ബിഎസ്എൻഎല്ലിലേക്ക് എത്താൻ തയാറാകുന്നില്ല. അ‌വർ ഉയർന്ന നിരക്ക് നൽകിയാണെങ്കിലും ജിയോയുടെ സേവനം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ സേവനങ്ങളിൽ തൃപ്തിയുള്ളവർക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്നുണ്ട് എന്ന് ആസ്വദിച്ച് മുന്നോട്ട് പോകാനാകും.

More from GizBot

Best Mobiles in India

English summary
BSNL has many great plans as an alternative to the Rs 666 Jio plan. One of them is Rs 499 plan. The benefits offered by Jio's Rs 666 plan include 1.5GB data per day, unlimited calling, 100 SMS per day and 70 days validity. It does not have unlimited 5G data offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X