Home
News

ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 75 ദിവസം വാലിഡിറ്റി: പ്രതിദിന ചെലവ് 6.65 രൂപ; പിന്നിൽ ​ആരെന്നറിയാമോ

പലർക്കും ടെലിക്കോം ചെലവ് നിസാരകാര്യമാണ്. എന്നാൽ, എല്ലാവർക്കും അ‌ത് അ‌ങ്ങനെയല്ലതാനും. ഡാറ്റയും അ‌ൺലിമിറ്റഡും കോളിങ്ങും വാലിഡിറ്റിയും എല്ലാം അ‌ടങ്ങുന്ന ഒരു റീച്ചാർജ് പ്ലാനിന് നല്ലൊരു തുക മാസാമാസം ചെലവഴിക്കേണ്ടതുണ്ട്. ഡാറ്റ ഉപയോഗം ഏറെയുള്ളവർ പൊതുവെ മൊ​ബൈൽ റീച്ചാർജ് പ്ലാനുകളുടെ ചെലവ് കണക്കിലെടുക്കാറില്ല.

മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകണം, കൂടെ കോളിങ്ങും നടക്കണം എന്നാണ് ഡാറ്റ ഉപയോഗം കൂടുതലുള്ളവരുടെ പ്രധാന ആവശ്യം. അ‌വരിൽ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇടയ്ക്കിടെയുള്ള മൊ​ബൈൽ റീച്ചാർജ് ഒരു ഭാരമായി തോന്നുക. എങ്കിലും ഏതെങ്കിലും വിധത്തിൽ പണം സംഘടിപ്പിച്ച് അ‌വരും റീച്ചാർജ് ചെയ്തുപോരുന്നു.

ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 75 ദിവസം വാലിഡിറ്റി!

എന്നാൽ റീച്ചാർജിനായി വൻതുക മുടക്കാൻ ശേഷിയില്ലാതിരിക്കുകയും എന്നാൽ അ‌തേസമയം തന്നെ ഡാറ്റ കോളിങ് സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളും നമ്മുടെ രാജ്യത്തുണ്ട്. അ‌ത്തരം ആളുകൾക്ക് ഏറ്റവുമധികം ആശ്രയമാകുന്ന ഒരു ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ ( BSNL ).

കുറഞ്ഞ നിരക്കിൽ മികച്ച ​ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പൊതുമേഖലയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞേ മറ്റാരും വരൂ. ബിഎസ്എൻഎല്ലിന്റെ ടെലിക്കോം പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ സാധാരണക്കാരന് തന്റെ മൊ​ബൈൽ ടെലിക്കോം ആവശ്യങ്ങൾക്കായി ആശ്രയിക്കാവുന്ന നിരവധി പ്ലാനുകൾ കാണാൻ സാധിക്കും. അ‌തിൽ ഒരു മികച്ച പ്ലാൻ 499 രൂപ നിരക്കിൽ എത്തുന്നു.

ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 75 ദിവസം വാലിഡിറ്റി!

499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയിസ് കോൾ ആനുകൂല്യം ഈ പ്ലാനിൽ ആസ്വദിക്കാൻ സാധിക്കും. ഇതോടൊപ്പം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദിവസവും 2ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. കൂടാതെ ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭിക്കും.

എസ്എംഎസ് സേവനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനിൽ ആനുകൂല്യമായി ലഭിക്കുന്ന 100 സൗജന്യ എസ്എംഎസുകളും പ്രയോജനപ്പെടുത്താൻ സാധിക്കും. 75 ദിവസം വാലിഡിറ്റിയാണ് 499 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 6.65 രൂപയാണ് ഈ പ്ലാനിൽ ഉപയോക്താവിന് ചെലവാകുന്നത്.

ഡാറ്റ ഉപയോഗം ഇല്ലാത്തവർക്ക് ഇതിനെക്കാൾ കുറഞ്ഞ ചിലവിൽ ​ഇതേ ആനുകൂല്യങ്ങൾ കൂടുതൽ ദിവസത്തെ വാലിഡിറ്റിയോടെ ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ് അ‌ത്. അ‌ൺലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 എസ്എംഎസും ആണ് 439 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 75 ദിവസം വാലിഡിറ്റി!

ഡാറ്റ, ​ഒടിടി ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ കോളിങ് ആവശ്യങ്ങൾ ഉള്ളവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന പ്ലാനുകളിൽ ​ഒന്നാണിത്. 90 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 146 രൂപയാണ് ഈ പ്ലാനിൽ ഉപയോക്താവിന് ചെലവാകുന്നത്.

ഡാറ്റ സേവനങ്ങൾ മികച്ച നിലവാരത്തിൽ ആസ്വദിക്കണമെന്നുള്ളവർക്ക് ബിഎസ്എൻഎൽ അ‌നുയോജ്യമാണോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. ബാക്കിയിടങ്ങളിൽ അ‌ധികം ​​വൈകാതെ തന്നെ ബിഎസ്എൻഎൽ 4ജി അ‌വതരിപ്പിക്കും. അ‌തിനുള്ള നടപടികൾ നടത്തുന്നുണ്ട് എന്നാണ് ബിഎസ്എൻഎൽ അ‌ധികൃതർ തന്നെ വ്യക്തമാക്കുന്നത്.

ദീപാവലി മുതൽ ബിഎസ്എൻഎൽ 4ജി വലിയതോതിൽ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തിക്കൊണ്ടിരിക്കുന്നത്. ടിസിഎസിന്റെ നേതൃത്വത്തിൽ രാജ്യത്തെ ഒരുലക്ഷം ​സൈറ്റുകളിലാണ് ബിഎസ്എൻഎൽ 4ജി അ‌വതരിപ്പിക്കുന്നത്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അ‌തിവേഗം 5ജിയിലേക്ക് മാറാൻ കഴിയും എന്ന പ്രത്യേകതയുമുണ്ട്.

More from GizBot

Best Mobiles in India

English summary
There are many BSNL plans that offer great benefits at low rates. BSNL prepaid plan of Rs 499 is one such plan. One can enjoy unlimited voice call benefit in this plan. Along with this, this plan also provides 2GB data per day to meet the data requirements. Validity is 75 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X