Home
News

ബിഎസ്എന്‍എല്‍ പുതുക്കിയ 525 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍..!

ഡേറ്റ ഓഫറുകള്‍ വാരിക്കോരി നല്‍കി ഉപയോക്താക്കളുടെ പ്രീതി പിടിച്ചുപറ്റുകയാണ് ബിഎസ്എന്‍എല്‍. ഇത്തവണ ബിഎസ്എന്‍എല്‍ തങ്ങളുടെ 525 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ കൂടുതല്‍ ഡേറ്റ വരിക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ്. കൂടാതെ ഇതില്‍ ഡേറ്റ ക്യാരി ഓവര്‍ സൗകര്യവും ഉണ്ട്.

കൊല്‍ക്കത്ത സര്‍ക്കിളിലെ ഉപയോക്താക്കള്‍ക്കു മാത്രമേ ഈ പുതുക്കിയ ഓഫര്‍ ലഭ്യമാകൂ. ഉപയോക്താക്കള്‍ക്ക് 80ജിബി ഡേറ്റയോടൊപ്പം 200ജിബി ഡേറ്റ വരെ ക്യാരിഓവര്‍ ചെയ്യാനുളള സൗകര്യവും ഉണ്ട്.

ബിഎസ്എന്‍എല്‍ പുതുക്കിയ 525 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്

ടെലികോംടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിഎസ്എന്‍എല്‍ന്റെ 525 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 80ജിബി 2ജി/3ജി ഡേറ്റ, 100 എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് കോള്‍ എന്നിവയാണ് നല്‍കുന്നത്. കൂടാതെ ഉപയോഗിക്കാത്ത ഡേറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാം, അതും 200ജിബി വരെ.

ഇതില്‍ സൗജന്യ ദേശീയ എസ്എംഎസും ഉണ്ട്. ഒരു അന്താരാഷ്ട്ര എസ്എംഎസിന് 5 രൂപയാണ് കമ്പനി ഈടാക്കുന്നത്. അനുവദിച്ച ഡേറ്റ കഴിഞ്ഞാല്‍ 40Kbps ആണ് ഡേറ്റ വേഗത.

സെക്യൂരിറ്റി ഡിപ്പോസിറ്റ്

ലോക്കല്‍, എസ്റ്റിഡി സേവനങ്ങള്‍ ഉപയോഗിക്കാന്‍ നോക്കുന്നവര്‍ക്ക് 500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. ലോക്കല്‍, എസ്റ്റിഡി, ഐഎസ്ഡി സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2000 രൂപ ഡിപ്പോസിറ്റ് നല്‍കണം. കൂടാതെ ലോക്കല്‍, ഐഎസ്ഡി, ഇന്താരാഷട്ര റോമിംഗ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം.

ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ സൗജന്യമായി ആമസോണ്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടാകും. നിലവില്‍ ഈ പ്ലാന്‍ കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കു മാത്രമാണ്. ഉടന്‍ തന്നെ ഇന്ത്യയിലുടനീളമുളള എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റു സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് കോള്‍, 15ജിബി ഡേറ്റ എന്നിവ മാത്രമാണ്. ഇതില്‍ ഡേറ്റ ക്യാരി ഓവര്‍ സൗകര്യം ഇല്ല.

ഡേറ്റ ക്യാരി ഓവര്‍ സൗകര്യം

200ജിബി വരെയാണ് ഡേറ്റ ക്യാരി ഓവര്‍ സൗകര്യം ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ എയര്‍ടെല്ലുമായി താരതമ്യം ചെയ്യുമ്പോള്‍, 500ജിബി വരെയാണ് എയര്‍ടെല്ലിന്റെ ക്യാരി ഓവര്‍ സൗകര്യം. എന്നാല്‍ വോഡാഫോണിന് 1000 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 500 ജിബി ആണ് ക്യാരി ഓവര്‍ ലഭിക്കുന്നത്. ചെറിയ പ്ലാനില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 200ജിബി ഡേറ്റയാണ് ക്യാരി ഓവര്‍.

More from GizBot

Best Mobiles in India

English summary
BSNL Rs 525 Postpaid Plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X