Home
News

നല്ല ഒന്നാന്തരം വിരുന്ന്! ആനുകൂല്യങ്ങൾ കുത്തിനിറച്ച് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകൾ!

രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളി​ലൊന്നാണ് ബിഎസ്എൻഎൽ. ഇന്ത്യൻ ടെലിക്കോം രംഗം വാഴേണ്ടത് യഥാർഥത്തിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആണെങ്കിലും കാര്യങ്ങൾ നേരേ മറിച്ചാണ്. റിലയൻസ് ജിയോയും എയർടെലും നയിക്കുന്ന ഇന്ത്യൻ ടെലിക്കോം മേഖലയിൽ വിഐക്കും പിന്നിലായി നാലാം സ്ഥാനത്ത്, അ‌തായത് ഏറ്റവും പിന്നിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം.

പക്ഷേ, ഒട്ടേറെ പരിമിതികൾക്കിടയിലും ഈ വമ്പന്മാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ഒരു വിഭാഗം ആളുകൾ കാട്ടുന്ന സ്നേഹവും പരിഗണനയും ബിഎസ്എൻഎല്ലിന് ചെറിയരീതിയിൽ തുണയാകുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ മുതൽമുടക്കാൻ തയാറാകാത്ത വിദൂരഗ്രാമങ്ങളിൽ പോലും മടിയില്ലാതെ സേവനം നൽകാൻ ബിഎസ്എൻഎൽ തയാറാകാറുണ്ട്.

ആനുകൂല്യങ്ങൾ കുത്തിനിറച്ച് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകൾ!

ആ നിലയ്ക്കും കുറേയാളുകൾ ബിഎസ്എൻഎൽ വരിക്കാരാകുന്നു. സാധാരണക്കാരായ വരിക്കാരാണ് ബിഎസ്എൻഎല്ലിന്റെ പ്രധാന ഗുണഭോക്താക്കൾ എന്നുപറയാം. കാരണം, എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ മാന്യമായ സേവനം നൽകുന്നതിൽ ബിഎസ്എൻഎൽ എന്നും രണ്ട് പടി മുന്നിലാണ്. മറ്റ് കമ്പനികളുടെ പ്ലാനുകളോട് ഏറ്റുമുട്ടാൻ പോകുന്ന മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

ഈ പ്ലാനുകൾ ഒരു വിഭാഗം ആളുകളെ ബിഎസ്എൻഎല്ലിനോട് ചേർത്ത് നിർത്തുന്നു. ആകർഷകമായ നിരവധി പ്ലാനുകൾ കമ്പനി അ‌വതരിപ്പിച്ചിട്ടുണ്ടെങ്കിലും നിറയെ ആനുകൂല്യങ്ങൾ കുത്തിനിറച്ച് എത്തുന്ന രണ്ട് 'ഹെവി' ബിഎസ്എൻഎൽ പ്ലാനുകൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നു. പക്ഷേ, മിച്ച നെറ്റ്വർക്ക് ലഭ്യമാകുന്ന പ്രദേശത്തുള്ളവർക്കാണ് ഇതിന്റെ പ്രയോജനം പൂർണ്ണമായി ആസ്വദിക്കാൻ കഴിയുക.

നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും ഇതിനോടകം ചില സ്ഥലങ്ങളിൽ മികച്ച നെറ്റ്വർക്ക് കവറേജ് ബിഎസ്എൻഎൽ ​കൈവരിച്ചു കഴിഞ്ഞു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ഈ ഹെവി പ്ലാനുകൾ മുതൽക്കൂട്ടാകും. ആനുകൂല്യങ്ങൾ കൊണ്ട് മാത്രമാണ് ഈ പ്ലാനുകൾ ഹെവി ആകുന്നത്. നിരക്കിന്റെ കാര്യത്തിൽ ഒട്ടും പേടിക്കേണ്ടതില്ല. 84 ദിവസത്തെ വാലിഡിറ്റിയിലെത്തുന്ന ഈ ബിഎസ്എൻഎൽ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ച പ്ലാൻ ആണിത്. ധാരാളം ഡാറ്റ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അ‌തിനാൽത്തന്നെ ഡാറ്റ ധാരാളമായി വേണ്ട ഉപയോക്താക്കൾക്കെല്ലാം ഈ പ്ലാൻ ഗുണം ചെയ്യും. അ‌തോടൊപ്പം മറ്റ് ആവശ്യങ്ങളും നിറവേറ്റാം.

പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ബിഎസ്എൻഎൽ ഈ പ്ലാനിൽ നൽകിയിരിക്കുന്നു. Zing, Astrocell, ഗെയിമിങ് സേവനങ്ങൾ, സൗജന്യ പിആർബിടി സേവനങ്ങൾ എന്നിവയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്.

ആനുകൂല്യങ്ങൾ കുത്തിനിറച്ച് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകൾ!

ഇത്രയധികം ആനുകൂല്യങ്ങളൊക്കെ ഉണ്ടെങ്കിലും ഈ പ്ലാനിലെ ഏറ്റവും ആകർഷകമായ ആനുകൂല്യം ഇതൊന്നുമല്ല. ഉപയോക്താക്കൾക്ക് 12 AM മുതൽ 5 AM വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും എന്നതാണ് 599 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങളിലെ ഏറ്റവും വലിയ ​ഹൈലറ്റ്. രാത്രിയിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎല്ലിന്റെ ഏക പ്രീപെയ്ഡ് പ്ലാൻ ആണിത്.

769 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നീ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങളെല്ലാം ബിഎസ്എൻഎൽ നൽകുന്നത്. ഇതോടൊപ്പം ഒരുപിടി അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ നൽകിയിരിക്കുന്നു.

സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ, ഹാർഡി മൊബൈൽ ഗെയിമിംഗ്, ലിസ്റ്റ്ൻ മ്യൂസിക് സർവീസസ് എന്നിവയാണ് ഈ അ‌ധിക ആനുകൂല്യങ്ങൾ. ഒടിടി സേവനങ്ങൾ ഉൾപ്പെടുന്നതിനാൽ ഈ പ്ലാൻ 599 രൂപയുടെ പ്ലാനിനെക്കാൾ ചെലവ് കൂടിയതാണ്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് 599 രൂപയുടെ പ്ലാൻ ആണ് നല്ലത്. പക്ഷേ അ‌തിൽ ഒടിടി സബ്സ്ക്രിപ്ഷനുണ്ടാകില്ല.

More from GizBot

Best Mobiles in India

English summary
BSNL has launched several prepaid plans that offer a lot of benefits. The two best plans are the Rs 599 and Rs 769 plans. 599 is the only BSNL prepaid plan that comes with unlimited night data. You can get this unlimited data from 12 AM to 5 AM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X