രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ജനപ്രിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഡാറ്റ വേഗത്തിന്റെ കാര്യത്തിൽ പലരും ഏറെ കുറ്റം പറയുന്ന ഒരു സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും ഒരുപടി മുന്നിലാണ്. ബിഎസ്എൻഎല്ലിന്റേതുപോലുള്ള ലഭ്യമായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ പോലും ആഗ്രഹിച്ചുപോകാറുണ്ട്.
ആകർഷകമായ ആനുകൂല്യങ്ങളും വാലിഡിറ്റിയും താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു എന്നതാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രത്യേകത. എന്നാൽ ഡാറ്റ വേഗത്തിന്റെ പ്രശ്നങ്ങൾ മൂലം പലപ്പോഴും ബിഎസ്എൻഎൽ പ്ലാനുകളുടെ നല്ലവശങ്ങൾ ആളുകളിലേക്ക് എത്താറില്ല എന്നതാണ് വിഷമകരമായ കാര്യം. എങ്കിലും ഉപയോക്താക്കൾ ഏറെ താൽപര്യത്തോടെ ഉപയോഗിക്കുന്ന നിരവധി ബിഎസ്എൻഎൽ പ്ലാനുകളുണ്ട്.

അത്തരത്തിൽ ഒരു മികച്ച ജനപ്രിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആണ് 599 രൂപയുടേത്. രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റയും അതിനു പുറമേ നിശ്ചിത ഡാറ്റയും കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടുത്തുന്നവർ ഏറെയുണ്ട്. 599 രൂപയുടെ ഈ പ്ലാനിനെ വിശദമായി പരിചയപ്പെടാം.
599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഉപഭോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെയുള്ള അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 3ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ.
84 ദിവസത്തെ വാലിഡിറ്റി ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്കൊപ്പം, രാത്രി 12 മുതൽ പുലർച്ചെ 5 വരെ അൺലിമിറ്റഡ് ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ, ഈ പ്ലാനിൽ ലഭ്യമാകുന്ന 3ജിബിക്ക് പുറമേ ലഭ്യമാകുന്നതാണ്.

എന്നാൽ 40 കെബിപിഎസ് വേഗതയിൽ മാത്രമാകും ഈ നൈറ്റ് അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുക. ഡാറ്റ, വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ 599 പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സൗജന്യ ബിഎസ്എൻഎൽ ട്യൂണുകൾ, സിങ് മ്യൂസിക്, ആസ്ട്രോട്ടെൽ, ഗെയിംഓൺ സേവനങ്ങളും എന്നിവയാണ് അവ.
84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന മറ്റൊരു റീച്ചാർജ് പ്ലാൻ കൂടി ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്. 769 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. അൺലിമിറ്റഡ് കോളുകൾ, ഡാറ്റ, എന്റർടെയ്ൻമെന്റ്, ഗെയിംസ് ഓഫറുകൾ എന്നിവ ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഒടിടി സേവനങ്ങൾ ആസ്വദിക്കുന്ന ആളുകൾക്ക് ഏറെ ഇഷ്ടപ്പെടും എന്നതും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും ഏതാണ്ട് എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്. എന്നാൽ ചില പ്ലാനുകൾ നിർദിഷ്ട സർക്കിളുകളിൽ മാത്രമാണ് ലഭ്യമാകുക. അതിനാൽ ഈ പ്ലാനുകളുടെ ലഭ്യത ബിഎസ്എൻഎൽ ആപ്പിലോ വെബ്‌സൈറ്റിലോ പരിശോധിക്കാവുന്നതാണ്.
ബിഎസ്എൻഎൽ 4ജി ലഭിക്കുന്ന ഇടങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. നിലവിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി ലഭിക്കുക. ഈ വർഷം രണ്ടാം പകുതിയോടെ കൂടുതൽ ഇടങ്ങളിലേക്ക് ബിഎസ്എൻഎൽ 4ജി എത്തിത്തുടങ്ങും എന്നാണ് കേന്ദ്ര സർക്കാരും ബിഎസ്എൻഎൽ അധികൃതരും വ്യക്തമാക്കുന്നത്.
രാജ്യവ്യാപകമായി ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം 4ജിയും പിന്നാലെ 5ജിയും അവതരിപ്പിക്കും എന്നാണ് ബിഎസ്എൻഎൽ വ്യക്തമാക്കുന്നത്. ടിസിഎസ് ഉൾപ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെയാണ് ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുക. ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം അന്തിമ നടപടികളിലൂടെയാണ് കടന്ന്പോകുന്നത് എന്നും ഉടൻ 4ജി എത്തുമെന്നും ടെലിക്കോം മന്ത്രി പാർലമെന്റിൽ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








