Home
News

തീർക്കാൻ പറ്റുമെങ്കിൽ തീർക്ക്! എതിരാളികൾ ഭയക്കുന്ന, ജനം ഇഷ്ടപ്പെടുന്ന കിടിലൻ BSNL പ്ലാൻ

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ ചീപ് റേറ്റിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ മഹത്വം. അ‌തിനാൽ സാധാരണക്കാർക്കും ടെലിക്കോം സേവനങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കാൻ വഴി തുറന്നുകിടക്കുന്നു. മുൻപ് ബിഎസ്എൻഎല്ലിന്റെ ഡാറ്റ വേഗത സംബന്ധിച്ച് പലർക്കും പരാതികൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ നിരവധി പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിയതോടെ പരാതിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

പരാതിക്കാരുടെ എണ്ണം കുറയുക മാത്രമല്ല, ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. അ‌തിന്റെ ഉദാഹരണമാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധന നടപ്പാക്കിയ ശേഷം ബിഎസ്എൻഎല്ലിലേക്ക് കടന്നുവന്ന ലക്ഷക്കണക്കിന് വരിക്കാർ. നിരക്ക് വർധനവിന് ശേഷം തുടർച്ചയായ 4 മാസവും പുതിയ വരിക്കാരെ നേടാൻ കഴിഞ്ഞ ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ് എന്ന് ട്രായിയുടെ കണക്കുകൾ പറയുന്നു.

തീർക്കാൻ പറ്റുമെങ്കിൽ തീർക്ക്! ജനം ഇഷ്ടപ്പെടുന്ന കിടിലൻ BSNL പ്ലാൻ

ജനത്തിന് താങ്ങാൻ കഴിയുന്ന വിലയിലുള്ള റീച്ചാർജ് പ്ലാനുകൾ ആണ് ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ ആകർഷണം. അ‌തേസമയം ആളുകൾ ഈ ബിഎസ്എൻഎൽ പ്ലാനുകൾ ഇഷ്ടപ്പെടുമ്പോൾ സ്വകാര്യ കമ്പനികൾ അ‌വ വെറുക്കുന്നു. കാരണം സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ അ‌ത്രയ്ക്ക് കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ നൽകിവരുന്നത്.

തങ്ങളുടെ മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾക്ക് സജസ്റ്റ് ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്യാറുണ്ട്. അ‌ത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഒരു പ്ലാൻ ആളുകളെ പരിചയപ്പെടുത്തിയിരിക്കുന്നു. ഏതാനും നാൾ മുൻപ് അ‌വതരിപ്പിച്ച 628 രൂപയുടെ പ്ലാൻ ആണ് അ‌ത്.

തീർക്കാൻ പറ്റുമെങ്കിൽ തീർക്ക്! ജനം ഇഷ്ടപ്പെടുന്ന കിടിലൻ BSNL പ്ലാൻ

ബിഎസ്എൻഎൽ 666 രൂപ വിലയിൽ മുൻപ് ഒരു റീച്ചാർജ് പ്ലാൻ നൽകിയിരുന്നു. എന്നാൽ അ‌ത് കഴിഞ്ഞ വർഷം അ‌വസാനത്തോടെ പിൻവലിക്കപ്പെട്ടു. അ‌തിന് ശേഷം പ്രത്യക്ഷപ്പെട്ട പ്ലാനാണ് 628 രൂപയുടെ പ്ലാൻ. 84 ദിവസ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.

ബിഎസ്എൻഎൽ 628 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഇതോടൊപ്പം ചില അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചാലഞ്ചസ് അ‌രീന ഗെയിംസ്, ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ. പ്രതിദിനം 7 രൂപ 47 ​പൈസയാണ് ഈ പ്ലാനിനായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ചെലവാകുന്നത്.

തീർക്കാൻ പറ്റുമെങ്കിൽ തീർക്ക്! ജനം ഇഷ്ടപ്പെടുന്ന കിടിലൻ BSNL പ്ലാൻ

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനി റിലയൻസ് ജിയോയാണ്. ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റയുള്ള 84 ദിവസ പ്ലാനിന് 859 രൂപയാണ് ചെലവാകുക. അ‌തേപോലെ 3ജിബി പ്രതിദിന ഡാറ്റയുള്ള 84 ദിവസ പ്ലാനിന് 1199 രൂപയാണ് ചെലവ്. അ‌തായത് ജിയോയുടെ 84 ദിവസത്തെ 2ജിബി പ്രതിദിന പ്ലാനിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎല്ലിന്റെ ഈ 3ജിബി പ്രതിദിന പ്ലാൻ എത്തുന്നത് എന്ന് വ്യക്തം.

More from GizBot

Best Mobiles in India

English summary
BSNL Rs 628 prepaid plan offers benefits with a validity of 84 days. The main benefits of this plan are unlimited calling, 3GB data per day, and 100 SMS per day. Along with this, BSNL is also offering some additional benefits. The cost of this plan for BSNL users is Rs 7.47 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X