Home
News

സിക്സ്... സിക്സ്... സിക്സ്...! ജിയോയെ തൂക്കിയടിച്ച് ബിഎസ്എൻഎല്ലിന്റെ ഹിറ്റ് പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ബിഎസ്എൻഎൽ (BSNL) മാത്രം അ‌ൽപ്പം വേറിട്ടുനിൽക്കുന്നു. കാരണം സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ, മറ്റുള്ളവയെല്ലാം സ്വകാര്യ കമ്പനികളാണ്. ബിഎസ്എൻഎൽ സർക്കാർ കമ്പനി ആയതിന്റെ ഗുണവും ദോഷവും അ‌തിനുണ്ട്. അ‌തിന്റെ ഫലം അ‌നുഭവിക്കുന്നതാകട്ടെ സാധാരണക്കാരായ വരിക്കാരും. കാലത്തിനനുസരിച്ച് 4ജി, 5ജി സേവനങ്ങൾ അ‌വതരിപ്പിക്കുന്നതിൽ പിന്നിലായത് ബിഎസ്എൻഎല്ലിന്റെ വളർച്ചയെ ഏറെ ബാധിച്ചു. എങ്കിലും ഇപ്പോൾ ബിഎസ്എൻഎൽ മാറ്റത്തിന്റെ പാതയിലാണ്. അ‌ടുത്ത 6 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ സേവനങ്ങൾ ഉയർന്ന നിലവാരം പുലർത്തുമെന്ന് ബോർഡ് അ‌ധികൃതർ കഴിഞ്ഞ ദിവസം പാർലമെന്ററി കമ്മറ്റിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് 5ജി അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പുകളും ഇതോടൊപ്പം നടക്കുന്നുണ്ട്. അ‌തിനാൽ അ‌ടുത്തവർഷം മുതൽ ബിഎസ്എൻഎൽ ജിയോയ്ക്കും എയർടെലിനും കടുത്ത വെല്ലുവിളി ഉയർത്തും എന്ന് ഉറപ്പായി. ഇപ്പോൾത്തന്നെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകിക്കൊണ്ട് ഇന്ത്യക്കാരുടെ ശ്രദ്ധ ബിഎസ്എൻഎൽ നേടിക്കഴിഞ്ഞു.

സിക്സ്... സിക്സ്... സിക്സ്...! ബിഎസ്എൻഎല്ലിന്റെ ഹിറ്റ് പ്ലാൻ

സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ അ‌ംബാനിയുടെ ജിയോ പോലും മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിന് പിന്നിലേ വരൂ. അ‌ടുത്തിടെ സ്വകാര്യ കമ്പനികൾ മൊ​ബൈൽ റീച്ചാർജ് നിരക്ക് വർധന നടപ്പാക്കിയത് ഏറെ ചർച്ചയായിരുന്നു.

ജൂ​ലൈയിൽ നടന്ന നിരക്ക് വർധനയോടെ സ്വകാര്യ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എൻഎൽ പ്ലാനുകളും തമ്മിലുള്ള തുകയുടെ വ്യത്യാസം വളരെ വലുതായി. എന്നാൽ നിരക്ക് വർധനയ്ക്ക് മുൻപ് തന്നെ ജിയോയെ മലർത്തിയടിച്ച കിടിലൻ പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. അ‌ത്തരത്തിലൊരു സൂപ്പർ ഹിറ്റ് പ്ലാനാണ് 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.

സിക്സ്... സിക്സ്... സിക്സ്...! ബിഎസ്എൻഎല്ലിന്റെ ഹിറ്റ് പ്ലാൻ

ജൂ​ലൈയ്ക്ക് ശേഷം ഈ 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രാധാന്യം വീണ്ടും പലമടങ്ങ് വർധിച്ചു. ജിയോ ഇപ്പോഴും 666 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. എന്നാൽ ഇത് ബിഎസ്എൻഎല്ലിന്റെ 666 രൂപയുടെ പ്ലാനിന്റെ ഏഴയലത്ത് എത്തില്ല. ബിഎസ്എൻഎല്ലിന്റെ 666 രൂപയുടെ പ്ലാൻ ടെലിക്കോം രംഗത്ത് 'സിക്സർ പ്ലാൻ' എന്നാണ് അ‌റിയപ്പെടുന്നത്.

ഈ സിക്സർ പ്ലാനിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം എതിരാളികളുടെ പ്ലാനുകളെ അ‌ടിച്ച് ബൗണ്ടറി കടത്തുകയും ചെയ്യുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും 666 രൂപയുടെ ഈ ബിഎസ്എൻഎൽ സിക്സർ പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 666 രൂപ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 105 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ കാലയളവിൽ ദിവസവും 2 ജിബി ​​ഹൈസ്പീഡ് ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ അ‌ൺലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌ങ്ങനെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ​വേണ്ടുന്ന എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും മികച്ച നിരക്കിൽ ലഭിക്കുന്ന ഒരു സമ്പൂർണ്ണ പ്ലാനായി മാറുന്നു.

സിക്സ്... സിക്സ്... സിക്സ്...! ബിഎസ്എൻഎല്ലിന്റെ ഹിറ്റ് പ്ലാൻ

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റയും നിരക്കിൽ 2ശതമാനം ഡിസ്കൗണ്ടും ലഭിക്കും. സൗജന്യ ബിഎസ്എൻഎൽ ട്യൂൺ, അ‌സ്ട്രോടെൽ ഗെയിം ആൻഡ് സർവീസസ്, വീണ്ടും ഇതേ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കപ്പെടാത്ത വാലിഡിറ്റി കൂട്ടിച്ചേർക്കൽ തുടങ്ങിയവ എക്സ്ട്രാ ആനുകൂല്യമായി ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. മറ്റ് കമ്പനികളുടെ പ്ലാൻ പരിശോധിച്ചാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാനിന് 1000 രൂപയ്ക്ക് മുകളിൽ ചെലവഴിക്കേണ്ടിവരുമെന്ന് മനസിലാക്കാം.

Best Mobiles in India

English summary
BSNL has made available a prepaid plan of Rs 666 for its subscribers. It offers benefits with a validity of 105 days. This plan comes with 2GB daily data. It also offers unlimited calling, 100 SMS per day and 3GB extra data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X