ബിഎസ്എന്‍എല്‍ന്റെ 75 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 10ജിബി ഡേറ്റ..!

By GizBot Bureau
|

മറ്റു ടെലികോം കമ്പനികളുമായുളള മത്സരത്തില്‍ ബിഎസ്എന്‍എല്ലും ഇറങ്ങിത്തുടങ്ങി. അതായത് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയെ പിന്നിലാക്കാനായി പുതിയ പദ്ധതികള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍.

 
ബിഎസ്എന്‍എല്‍ന്റെ 75 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 10ജിബി ഡേറ്റ..!

ബിഎസ്എന്‍എല്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനാണ് 75 രൂപയുടേത്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 10ജിബി ഫ്രീ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, 500എസ്എംഎസ് എന്നിവ 15 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഒപ്പം ഈ പ്ലാനില്‍ അധിക റീച്ചാര്‍ജ്ജ് ചെയ്ത് 90 ദിവസം അല്ലെങ്കില്‍ 180 ദിവസമായി പ്ലാന്‍ വാലിഡിറ്റി കൂട്ടാനും സാധിക്കും.

ബിഎസ്എന്‍എല്‍ 75 രൂപ പ്ലാന്‍

മുകളില്‍ സൂചിപ്പിച്ചിരുന്നു ബിഎസ്എന്‍എല്‍ന്റെ 75 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, 10ജിബി ഡേറ്റ, 500എസ്എംഎസ് എന്നിവ നല്‍കുമെന്ന്. മുംബൈ, ഡല്‍ഹി എന്നീവിടങ്ങള്‍ ഒഴികേ മറ്റെല്ലായിടത്തും ഈ പദ്ധതി ലഭിക്കുന്നതാണ്. എന്നാല്‍ തുടക്കത്തില്‍ ഈ പ്ലാന്‍ തെലിംഗാന, ആന്ധ്രാപ്രദേശ് എന്നീ സര്‍ക്കിളുകളില്‍ മാത്രമാണ്. എന്നാല്‍ മറ്റുളള സര്‍ക്കിളുകളിലും ഈ പദ്ധതി ഉടന്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ടു സര്‍ക്കിളുകളിലും ബിഎസ്എന്‍എല്‍ന്റെ ജീവിത പ്രീപെയ്ഡ് പ്ലാനിനേക്കാള്‍ ഇരട്ടിയാണ് 75 രൂപ പ്രീപെയ്ഡ് പ്ലാന്‍ എന്നാണ് ടെലികോംടോക്കിന്റെ റിപ്പോര്‍ട്ട്.

ഈ പ്ലാനിന്റെ വാലിഡിറ്റി എങ്ങനെ വര്‍ദ്ധിപ്പിക്കാം?

നേരത്തെ പറഞ്ഞിരുന്നു 90 അല്ലെങ്കില്‍ 180 ദിവസം വരെ ഈ പ്ലാനിന്റെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കാമെന്ന്. ഇതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് STV 98 രൂപയ്ക്കും 199 രൂപയ്ക്കുമുളളിലെ തുകയില്‍ റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്. അതായത് 98 രൂപ, 99 രൂപ, 118 രൂപ, 139 രൂപ, 187 രൂപ, 198 രൂപ ഇവയില്‍ ഏതെങ്കിലും ഒന്ന് റീച്ചാര്‍ജ്ജ് ചെയ്താല്‍ 90 ദിവസം വരെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കാം. എന്നാല്‍ STV 319 രൂപ, 333 രൂപ, 339 രൂപ, 349 രൂപ, 395 രൂപ, 444 രീപ, 447 രൂപ, 551 രൂപ ഇവയില്‍ ഏതെങ്കിലും റീച്ചാര്‍ജ്ജ് ചെയ്താല്‍ 180 ദിവസം വരെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കാം.

ഇതേ പ്ലാനുമായി ഐഡിയ സെല്ലുലാറും

ഐഡിയ സെല്ലുലാറും 75 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ 18,000 ലോക്കല്‍, എസ്റ്റിഡി, റോമിംഗ് സെക്കന്‍ഡുകള്‍ ലഭിക്കുന്നു. ഒപ്പം 1ജിബി 2ജി/3ജി/4ജി ഡേറ്റ, 100എസ്എംഎസ് എന്നിവയും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

<strong>5 രൂപയുടെ ഡയറി മിൽക്ക് വാങ്ങൂ.. 1 ജിബി ജിയോ 4ജി ഡാറ്റ ഫ്രീ..!</strong>5 രൂപയുടെ ഡയറി മിൽക്ക് വാങ്ങൂ.. 1 ജിബി ജിയോ 4ജി ഡാറ്റ ഫ്രീ..!

Best Mobiles in India

Read more about:
English summary
BSNL Rs. 75 prepaid plan offers 10GB data, unlimited voice calls and 500 SMS for 15 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X