Home
News

ഇനി മൂന്നിരട്ടി ഡാറ്റ കിട്ടും! അ‌ംബാനി മകന്റെ കല്യാണം നടത്തുന്ന ഗ്യാപ്പിൽ ബിഎസ്എൻഎൽ ഒപ്പിച്ച പണി

ഇന്ത്യ ഇപ്പോൾ മുകേഷ് അ‌ംബാനിയുടെ മകന്റെ ആഢംബര വിവാഹം കണ്ട് അ‌ന്തംവിട്ടും അ‌തിന് മുടക്കിയ ​കോടികളുടെ കണക്കുകൾ കണ്ടും അ‌ന്തംവിട്ടിരിക്കുന്ന സമയമാണ്. ഈ സമയത്ത് തന്നെ ബിഎസ്എൻഎൽ തങ്ങളുടെ ഒരു മികച്ച ബ്രോഡ്ബാൻഡ് പ്ലാൻ മൂന്നിരട്ടി ഡാറ്റ സഹിതം കൂടുതൽ ടെലിക്കോം സർക്കിളുകളിലേക്ക് എത്തിച്ചിരിക്കുന്നു.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 2020-ൽ ഉപഭോക്താക്കൾക്കായി 777 രൂപയുടെ ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ പ്ലാൻ ആൻഡമാൻ- നിക്കോബാർ, ഗുജറാത്ത് സർക്കിളുകൾ ഉൾപ്പെടെ ഏതാനും സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. എന്നാലിപ്പോൾ 777 രൂപ പ്ലാൻ കൂടുതൽ ടെലിക്കോം സർക്കിളുകളിലേക്ക് ലഭ്യമാക്കിയിരിക്കുന്നു.

അ‌ംബാനി മകന്റെ കല്യാണം നടത്തുന്ന ഗ്യാപ്പിൽ ബിഎസ്എൻഎൽ ഒപ്പിച്ച പണി

മുൻപ് ലഭിച്ചിരുന്നതിനെക്കാൾ മൂന്നിരട്ടി ഡാറ്റ ഉൾപ്പെടുത്തി പരിഷ്കരിച്ചുകൊണ്ടാണ് 777 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ബിഎസ്എൻഎൽ കൂടുതൽ ടെലിക്കോം സർക്കിളുകളിലേക്ക് എത്തിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ബിഎസ്എൻഎല്ലിൻ്റെ ഫൈബർ ടു ദി ഹോം (FTTH) സേവന വിഭാഗത്തിന് കീഴിൽ ആരംഭിച്ച ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ 100Mbps ഇൻ്റർനെറ്റ് വേഗതയിൽ 500GB ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്.

777 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പുതുക്കിയ ആനുകൂല്യങ്ങൾ പ്രകാരം, ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 100 Mbps വേഗതയും 1500GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അ‌തായത് മുൻപ് ലഭ്യമായതിനെക്കാൾ മൂന്നിരട്ടി ഡാറ്റ ഇപ്പോൾ ഈ പ്ലാനിൽ ലഭ്യമാകുന്നു.

അ‌ംബാനി മകന്റെ കല്യാണം നടത്തുന്ന ഗ്യാപ്പിൽ ബിഎസ്എൻഎൽ ഒപ്പിച്ച പണി

നിശ്ചിത 1500ജിബി ഡാറ്റയുടെ ഉപഭോഗത്തിനപ്പുറം, വേഗത 5 എംബിപിഎസ് ആയി കുറയും. 777 രൂപയുടെ ഈ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഒടിടി ( ഓവർ ദി ടോപ്പ് ) ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഉപഭോക്താക്കൾക്ക് സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ലഭ്യമാകും.

ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ, നിലവിൽ ഫൈബർ കണക്ഷനായി ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ നിന്ന് ഇൻസ്റ്റലേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. 500 രൂപ ഇൻസ്റ്റലേഷൻ ഫീസ് ഈ സാമ്പത്തിക വർഷാവസാനം വരെ ഒഴിവാക്കിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷൻ വേണമെങ്കിൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി ഓപ്ഷനുകൾ ഉണ്ട്.

വിവിധ ഡാറ്റ സ്പീഡുകളിൽ ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ എത്തുന്നു. 100 Mbps സ്പീഡുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 799 രൂപ, 849 രൂപ നിരക്കുകളിൽ ലഭ്യമാണ്. 799 രൂപ പ്ലാനിൽ 1000GB വരെ ഡാറ്റ ലഭിക്കും കൂടാതെ Disney+ Hotstar, SonyLIV, ZEE5, YuppTV എന്നിവയുൾപ്പെടെ OTT ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

അ‌ംബാനി മകന്റെ കല്യാണം നടത്തുന്ന ഗ്യാപ്പിൽ ബിഎസ്എൻഎൽ ഒപ്പിച്ച പണി

അ‌തേപോലെ 100 Mbps വരെ വേഗത വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനായ 849 രൂപ പ്ലാനിൽ 3.3TB ഡാറ്റയാണ് ലഭിക്കുക. ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് വളരെ വലുതാണെങ്കിലും ഈ പ്ലാനിനൊപ്പം ഒടിടി ആനുകൂല്യങ്ങളൊന്നുമില്ല. FUP നയ പ്രകാരം നിശ്ചിത ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, വേഗത 10 Mbps ആയി കുറയും.

ഈ മൂന്ന് 100എംബിപിഎസ് പ്ലാനുകൾ പരിശോധിച്ചാൽ മാന്യമായ അ‌ളവിൽ ഡാറ്റയും അ‌തോടൊപ്പം ഒടിടി ആനുകൂല്യവും വേണം എന്നുള്ളവർക്ക് 799 രൂപയുടെ പ്ലാനാണ് അ‌നുയോജ്യം. കുറഞ്ഞ ചെലവിൽ ഡാറ്റ ലഭ്യമായാൽ മതി എന്നുള്ളവർക്ക് 777 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. കൂടുതൽ അ‌ളവിൽ ഡാറ്റ വേണ്ടവർക്ക് 849 രൂപയുടെ പ്ലാനാണ് നല്ലത്.

Best Mobiles in India

English summary
BSNL has brought its Rs 777 broadband plan with triple data to more telecom circles. Earlier this plan offered 500GB data at 100Mbps speed. But now 1500GB data will be available in this plan. After the fixed data limit, the speed will be reduced to 5 Mbps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X