Home
News

300 ദിവസം വാലിഡിറ്റി; അറിഞ്ഞിരിക്കാം ഈ അടിപൊളി ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് | BSNL

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ യൂസേഴ്സിന് അഫോർഡബിൾ ആയ ധാരാളം പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ടെന്നത് ഒരു പുതുമയുള്ള കാര്യമല്ല. ബിഎസ്എൻഎല്ലിനോട് പൊതുവേയുള്ള താത്പര്യക്കുറവ് കാരണം ഈ പ്ലാനുകളിൽ പലതും ഉപയോഗിക്കപ്പെടാതെ പോകുന്നുവെന്നതാണ് ദുഖകരമായ കാര്യം. അത്തരത്തിൽ ആരും അറിയാതെ പോകുന്ന ബിഎസ്എൻഎൽ പ്ലാനുകളിലൊന്നാണ് PV_797.

ബിഎസ്എൻഎല്ലിന് റേഞ്ചില്ല, നെറ്റിന് സ്പീഡ് പോരാ പരാതികൾ അവിടെ നിൽക്കട്ടെ, അധികം വൈകാതെ ആ പരാതികൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കവിയുള്ളത്. ഇനി അതുണ്ടായാലും ഇല്ലെങ്കിലും വാലിഡിറ്റി റീചാർജുകൾക്കായി നോക്കുന്നവർക്കും ബിഎസ്എൻഎൽ സെക്കൻഡറി കണക്ഷനായി ഉപയോഗപ്പെടുത്തണമെന്നുമുള്ളവർക്ക് 797 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉപയോഗപ്പെടുത്താൻ കഴിയും. PV_797 പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

300 ദിവസം വാലിഡിറ്റി; അറിഞ്ഞിരിക്കാം ഈ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച്

797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 300 ദിവത്തെ വാലിഡിറ്റിയാണ് നൽകുന്നത് (ഏതാണ്ട് 10 മാസം). ഒപ്പം ഡെയിലി 2 ജിബി ഡാറ്റയും പ്ലാനിന് ഒപ്പം ലഭിക്കും. കേട്ടാൽ ഉടൻ വർഷം മുഴുവൻ ഡെയിലി 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആണെന്ന് കരുതരുത്. വിശദമാക്കുന്നതിന് മുമ്പ് 797 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് മനസിലാക്കാം.

797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ സൌജന്യ വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. പ്ലാനിന് 300 ദിവസം വാലിഡിറ്റി ഉണ്ടെങ്കിലും ഒപ്പമുള്ള ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. ആദ്യത്തെ 60 ദിവസത്തിന് ശേഷവും ബിഎസ്എൻഎൽ സിം ഉപയോഗിക്കണം എന്നുള്ളവർക്ക് ഡാറ്റ വൗച്ചറുകളും എസ്എംഎസ് / വോയ്സ് വൌച്ചറുകളും ഉപയോഗപ്പെടുത്താൻ കഴിയും. മറ്റ് ഓഫറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്താലും ഇല്ലെങ്കിലും പ്ലാൻ വാലിഡിറ്റി നിലനിൽക്കുകയും ചെയ്യും.

ബിഎസ്എൻഎൽ 4ജി ഇത് വരെയും ലോഞ്ചായിട്ടില്ലെന്ന കാര്യം യൂസേഴ്സിന് ആറിയാമല്ലോ. ചിലയിടങ്ങളിൽ എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ 4ജി ലഭ്യമാകുന്നുമുണ്ട്. ഈ വർഷാവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുമെന്നും പ്രതീക്ഷിക്കാം. സാധ്യമായതിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ദീർഘകാലത്തേക്ക് ഒരു സെക്കൻഡറി സിം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് ബിഎസ്എൻഎല്ലിന്റെ 797 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന എതാനും 2 ജിബി പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

269 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 2 ജിബി ഡെയിലി ഡാറ്റ ഓഫർ ചെയ്യുന്നു. ഫ്രീ വോയ്സ് കോളുകൾക്ക് ഒപ്പം 100 എസ്എംഎസുകളും 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലുണ്ട്. ഹാർഡി മൊബൈൽ ഗെയിം സർവീസ്, ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സർവീസ് എന്നിവയ്‌ക്കൊപ്പം ഇറോസ് നൗ എന്റർടെയിൻമെന്റിലേക്കും ബിഎസ്എൻഎൽ ട്യൂണുകളിലേക്കും 269 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആക്സസ് നൽകുന്നു.

54 ദിവസത്തെ വാലിഡിറ്റിയുള്ള 347 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും 2 ജിബി ഡെയിലി ഡാറ്റയും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സർവീസ് അധിക ആനുകൂല്യം എന്ന നിലയിൽ ഈ പ്ലാനിൽ ലഭ്യമാണ്. 499 രൂപയുടെയും 769 രൂപയുടെയും പ്ലാനുകൾക്കും 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്എംഎസും 2 ജിബി ഡെയിലി ഡാറ്റയും ലഭിക്കും.

More from GizBot

Best Mobiles in India

English summary
It is not a new thing that Bharat Sanchar Nigam Limited (BSNL) offers a lot of affordable plans to its users. The sad thing is that many of these plans go underutilized due to a general lack of interest in BSNL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X