അൾട്രാ ഫാസ്റ്റ് ഇന്റർനെറ്റും കിടിലൻ ഒടിടി സബ്സ്ക്രിപ്ഷനും; വീട് ഇന്റർനെറ്റാൽ നിറയ്ക്കാൻ ഇത് മതി
വീടുകളിൽ ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗം വളരെയേറെ വർധിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പുതിയതായി ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മികച്ച ഇന്റർനെറ്റ് എക്സ്പീരിയൻസ് ആസ്വദിക്കാൻ മികച്ച വേഗതയും അനിവാര്യമാണ്. എന്നാൽ വേഗത വർധിക്കുന്നതിന് അനുസരിച്ച് നിരക്കും കൂടും. പക്ഷേ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ എടുക്കാൻ താൽപര്യമുള്ളവരെ സംബന്ധിച്ചിടത്തോളം താരതമ്യേന കുറഞ്ഞ നിരക്കിൽ മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. എങ്കിലും മികച്ച വേഗതയും ഒപ്പം ഒടിടി സബ്സ്ക്രിപ്ഷനും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം 799 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനാണ് അനുയോജ്യം.
യഥാർഥത്തിൽ ബിഎസ്എൻഎല്ലിന് 799 രൂപ വിലയിൽ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉണ്ട്. അവ ഫൈബർ വാല്യൂ ഒടിടി പ്ലാനും ഫൈബർ ടിബി പ്ലാനും ആണ്. ഇതിൽ ഫൈബർ വാല്യൂ പ്ലാനിലാണ് മികച്ച വേഗതയോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ലഭിക്കുന്നത്. ഫൈബർ ടിബി പ്ലാനും സമാന വിലയിലാണ് എത്തുന്നത് എങ്കിലും അതിൽ വേഗത കൂടുതലാണ്.

ബിഎസ്എൻഎൽ സേവനങ്ങൾക്ക് വേഗത കുറവാണ് എന്ന ഒരു തെറ്റിദ്ധാരണ ആളുകൾക്കിടയിൽ ഉണ്ട്. അത് ടെലിക്കോം സേവനങ്ങളുടെ വേഗതക്കുറവ് മൂലം വർഷങ്ങളായി ആളുകളുടെ മനസിൽ കടന്നുകൂടിയ ചിന്തയാണ്. എന്നാലിപ്പോൾ മൊബൈൽ ടെലിക്കോം രംഗത്ത് ഉൾപ്പെടെ ബിഎസ്എൻഎൽ മികച്ച വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രോഡ്ബാൻഡ് മേഖലയിൽ പണ്ടുമുതൽ തന്നെ ബിഎസ്എൻഎൽ മികച്ച വേഗതയും പ്രകടനവും കാഴ്ചവയ്ക്കുന്നുണ്ട്.
799 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ വാല്യൂ ഒടിടി പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: 125 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് ഇത്. 699 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനും 125 എംബിപിഎസ് വേഗതയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ 125 എംബിപിഎസ് വേഗതയുള്ള 699 രൂപയുടെയും 799 രൂപയുടെയും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം 699 രൂപ പ്ലാനിൽ ഒടിടി സബ്സ്ക്രിപ്ഷൻ ഇല്ല എന്നതാണ്. 125 എംബിപിഎസ് വേഗതയിൽ പ്രതിമാസം 4000ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ഒടിടി പായ്ക്ക് 1 അല്ലെങ്കിൽ പായ്ക്ക് 2, പായ്ക്ക് 3 എന്നിവ (ഏതെങ്കിലും രണ്ട് പായ്ക്ക് തെരഞ്ഞെടുക്കാം) ആണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.
ബിഎസ്എൻഎൽ ഒടിടി പായ്ക്ക് 1ൽ ഡിസ്നി+ഹോട്ട്സ്റ്റാർ, ഹങ്കാമ, ലയൻസ്ഗേറ്റ്, എപ്പിക് ഓൺ എന്നീ സബസ്ക്രിപ്ഷനുകൾ ഉൾപ്പെടുന്നു. പായ്ക്ക് 2ൽ യപ് ടിവി പായ്ക്ക് (സീ5 പ്രീമിയം, സോണിലിവ് പ്രീമിയം, യപ് ടിവി) ഉൾപ്പെടുന്നു. പായ്ക്ക് 3-ൽ ഹങ്കാമ, ലയൺസ്ഗേറ്റ്, എപ്പിക്ഓൺ, ഷെമാരൂമീ എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്.
ഉപയോക്താക്കൾക്ക് ഈ ഒടിടി പായ്ക്കുകളിൽ നിന്ന് ഇഷ്ടമുള്ള രണ്ട് പായ്ക്കുകൾ തെരഞ്ഞെടുക്കാൻ 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ അനുവദിക്കുന്നു. മികച്ച വേഗതയിൽ ഇന്റർനെറ്റും അതോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ആസ്വദിക്കാൻ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. വീട്ടലെ എല്ലാവരുടെയും ഇന്റർനെറ്റ് ആവശ്യങ്ങൾ അതിവേഗം നിർവഹിക്കാൻ ഈ പ്ലാൻ സഹായിക്കും.

799 രൂപ വിലയിൽ എത്തുന്ന രണ്ടാമത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ (ഫൈബർ ടിബി പ്ലാൻ) കൂടുതൽ വേഗതകൊണ്ടാണ് വ്യത്യസ്തമാകുന്നത്. അതായത് ഫൈബർ ടിബി പ്ലാൻ 150 എംബിപിഎസ് വേഗതയിൽ 4000ജിബി ഡാറ്റ പ്രതിമാസം വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉണ്ട്.


Click it and Unblock the Notifications








