Home
News

മുത്താണ് ബിഎസ്എൻഎൽ! കളിയാക്കിയവർ കാണൂ, വെറും 87 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും

ബിഎസ്എൻഎൽ ഇപ്പോഴും 20 വർഷം പുറകിലാണ് എന്ന് കളിയാക്കിയിരുന്ന ആളുകൾ ധാരാളമുണ്ട്. ജിയോയും എയർടെലും 5ജി അ‌വതരിപ്പിച്ചപ്പോഴും ബിഎസ്എൻഎല്ലിന് 4ജി പോലും രാജ്യവ്യാപകമായി അ‌വതരിപ്പിക്കാൻ കഴിയാതിരുന്നതിനാൽ ആ വിമർശനത്തിൽ അ‌ൽപ്പം കഴമ്പ് ഉണ്ടായിരുന്നു താനും. എന്നാൽ ഇല്ലായ്മയുടെ അ‌ക്കാലമൊക്കെ മാറി ഇപ്പോൾ നിരവധി ഇടങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കഴിഞ്ഞു. അ‌വശേഷിക്കുന്ന ഇടങ്ങളിൽ 2025 മേയ്ക്ക് മുൻപ് 4ജിയെത്തും. പിന്നാലെ ജൂ​ണിൽ 5ജിയും. ഇക്കാര്യം ഇതിനകം നിരവധി തവണ പറഞ്ഞുകഴിഞ്ഞു. എന്നാൽ ബിഎസ്എൻഎല്ലിനെ താഴ്ത്തിക്കെട്ടിയും ജിയോയെയും മറ്റ് സ്വകാര്യ കമ്പനികളെയും ഉയർത്തിയും നടന്ന ആളുകൾക്ക് അ‌ടുത്തിടെ കിട്ടിയ വമ്പൻ പണിയായിരുന്നു നിരക്ക് വർധന.

സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന സാധാരണക്കാരായ നിരവധി ആളുകളുടെ ടെലിക്കോം ബജറ്റ് വലിയ തോതിൽ ഉയർത്തി. മറുവശത്ത് നിരക്ക് വർധിപ്പിക്കാതെ ബിഎസ്എൻഎൽ ഇപ്പോഴും കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ നൽകിക്കൊണ്ടിരിക്കുന്നു. പഴഞ്ചൻ എന്ന് ആളുകൾ കളിയാക്കിയ ബിഎസ്എൻഎൽ ഇപ്പോഴും ചില പഴയ പ്ലാനുകൾ മികച്ച രീതിയിൽ നൽകിവരുന്നു.

മുത്താണ് ബിഎസ്എൻഎൽ! വെറും 87 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്

ഈ 'പഴഞ്ചൻ' പ്ലാനുകൾ തങ്ങൾക്കും കിട്ടിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് നെടുവീർപ്പിടാനേ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് സാധിക്കൂ. 100 രൂപയിൽ താഴെ വിലയിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഇപ്പോഴും ഉണ്ട്. എന്നാൽ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് അ‌ത്തരമൊരു പ്ലാൻ ലഭ്യമല്ല.

100 രൂപയിൽ താഴെ വിലയിൽ അ‌ൺലിമിറ്റഡ് കോളിങ് സഹിതം എത്തുന്ന ഒരു ബിഎസ്എൻഎൽ റീച്ചാർജ് ഓപ്ഷനാണ് 87 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. നിസാര തുക മാത്രം മതി എന്നതിനാൽ സാധാരണക്കാർക്ക് വളരെ വേഗത്തിൽ ​ചെയ്യാൻ സാധിക്കുന്ന ഒരു റീച്ചാർജ് പ്ലാൻ ആണിത്. അ‌തേസമയം മറ്റ് കമ്പനികളുടെ വരിക്കാർക്ക് ഇത്തരമൊരു പ്ലാൻ സ്വപ്നം മാത്രമാണ്.

മുത്താണ് ബിഎസ്എൻഎൽ! വെറും 87 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്

ഏറെ നാളായി ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുള്ള ഒരു റീച്ചാർജ് പ്ലാനാണ് 87 രൂപയുടേത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ വോയിസ് ആൻഡ് ഡാറ്റ വിഭാഗത്തിന് കീഴിൽ ഈ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വിഭാഗത്തിലെ ഏറ്റവും നിരക്ക് കുറഞ്ഞ രണ്ടാമത്തെ പ്ലാനാണിത്, ഒന്നാമത്തെ പ്ലാൻ 18 രൂപ നിരക്കിലെത്തുന്നു.

87 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 1ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. എസ്എംഎസ് ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. 14 ദിവസ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്.

​കൈയിൽ റീച്ചാർജിനായി പണം കുറവുള്ള അ‌വസരങ്ങളിൽ ആളുകൾക്ക് ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെടുത്താം. ആകെ 14ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. സ്വകാര്യ ടെലിക്കോം കമ്പനികൾ ഇത്രയും ഡാറ്റ ലഭിക്കുന്ന ​ഒരു ഡാറ്റ ബൂസ്റ്റർ പ്ലാനിന് പോലും ഇതിനെക്കാൾ തുകയാണ് ഈടാക്കുന്നത്. അ‌പ്പോഴാണ് അ‌ൺലിമിറ്റഡ് കോളിങ് സഹിതം ബിഎസ്എൻഎൽ ഇങ്ങനെയൊരു പ്ലാൻ ഇപ്പോഴും നൽകുന്നത്.

മുത്താണ് ബിഎസ്എൻഎൽ! വെറും 87 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്

ഡാറ്റയും കോളിങ്ങും സഹിതം ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്ന മറ്റൊരു പ്ലാൻ കൂടി ബിഎസ്എൻഎല്ലിനുണ്ട്. 18 രൂപയാണ് ആ പ്ലാനിന്റെ നിരക്ക്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. 2 ദിവസമാണ് ഈ 18 രൂപ പ്ലാനിന്റെ വാലിഡിറ്റി. വെറും 1ജിബി ഡാറ്റ മാത്രം ലഭിക്കുന്ന ജിയോ ഡാറ്റബൂസ്റ്റർ പ്ലാനിന് 19 രൂപയാണ് ചെലവ് എന്നതും മനസിലാക്കുക. അ‌പ്പോൾ ബിഎസ്എൻഎല്ലിന്റെ മഹത്വം തിരിച്ചറിയാനായേക്കും.

More from GizBot

Best Mobiles in India

English summary
BSNL Rs 87 prepaid plan comes with unlimited calling and daily data. SMS benefit is not included in this plan. This BSNL plan comes with 14 days validity. This is the best recharge plan available at low cost. BSNL has another plan that comes with the lowest price with data and calling, and that plan is priced at Rs 18.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X