Home
News

87 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലാത്തവർക്ക് സുവർണാവസരം

പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 87 രൂപയുടെ ഓഫർ. കുറഞ്ഞ ബജറ്റിൽ ഫോൺ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് 87 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു മാന്യതയുള്ള റീചാ‍‍‍ർജ് ഓപ്ഷനാണെന്ന് പറയാം.

ബിഎസ്എൻഎൽ അടക്കം രാജ്യത്തെ എല്ലാ ടെലിക്കോം കമ്പനികളും പ്രീപെയ്ഡ് റീചാർജ് പ്ലാൻ നിരക്കുകൾ ഉയർത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ നിരക്ക് വർധനവ് യാഥാർഥ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിരക്ക് വർധനവിന്റെ സൂചന നൽകി എയർടെൽ എല്ലാ സർക്കിളുകളിലും എൻട്രി ലെവൽ പ്ലാൻ 155 രൂപയായി ഉയർത്തിയിട്ടുമുണ്ട്. ബിഎസ്എൻഎൽ ആകട്ടെ നിരവധി പ്ലാനുകളിൽ നിന്നും വാലിഡിറ്റിയടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറിച്ചിരുന്നു.

87 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഈ നടപടികൾ എല്ലാം സൂചിപ്പിക്കുന്നത് ഒരു നിരക്ക് വർധനവ് ഉടൻ തന്നെ സംഭവിക്കുമെന്നാണ്. 87 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഡാറ്റയ്ക്കൊപ്പം കുറച്ച് കാലത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ 87 രൂപയെന്നത് വലിയൊരു ചിലവല്ലെന്നതും ഓർക്കണം. ഏറെക്കാലമായി ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. അതിനാൽ തന്നെ 87 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉപയോഗപ്പെടുത്തുന്ന നിരവധി യൂസേഴ്സും ഉണ്ടാകും. ഈ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : 87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ മൊത്തം 14 സർവീസ് വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. വരുന്നത്. ഡെയിലി 1 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. അതായത് വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 14 ജിബി ഡാറ്റ. അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സും 87 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നതും അറിഞ്ഞിരിക്കണം.

ഹാർഡി മൊബൈൽ ഗെയിംസ് ഓഫർ ചെയ്യുന്ന ഗെയിമിങ് ബെനിഫിറ്റ്സ് ആണ് 87 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന്റെ മറ്റൊരു സവിശേഷത. 87 രൂപയുടെ പ്ലാൻ അത്യാവശ്യം തരക്കേടില്ലാത്ത ഓഫർ തന്നെയാണ്. എന്നാൽ തന്നെയും ഈ പ്രൈസ് സെഗ്മെന്റിൽ വേറെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. അതിൽ ഒന്നാണ് 97 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

87 രൂപയുടെ പ്ലാനിനേക്കാളും കൂടുതൽ ഡാറ്റ വേണമെന്നുള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ഓഫറാണിത്. ഈ പ്ലാനിനൊപ്പവും എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല. എന്നാൽ 15 ദിവസത്തെ വാലിഡിറ്റി ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. അതായത് മൊത്തം 30 ജിബി ഡാറ്റ 97 രൂപയുടെ പ്ലാൻ പായ്ക്ക് ചെയ്യുന്നു.

10 രൂപ അധികം നൽകുമ്പോൾ 16 ജിബി ഡാറ്റ കൂടുതൽ ലഭിക്കുമെന്നതാണ് 97 രൂപയുടെ ഓഫറിനെ ആകർഷകമാക്കുന്നത്. ലോക്ക്ധൂൺ കണ്ടന്റിലേക്കുള്ള ആക്സസും 100 രൂപയിൽ താഴെ വിലയുള്ള ഓഫറിന്റെ സവിശേഷതയാണ്. ഈ പ്ലാനിനെക്കുറിച്ചും അറിഞ്ഞ സ്ഥിതിയ്ക്ക് ഇനി രസകരമായ മറ്റൊരു പ്ലാനിനെക്കുറിച്ച് കൂടി അറിയാം. പ്രത്യേകിച്ച് ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്തവർക്ക് വേണ്ടിയാണ് ബിഎസ്എൻഎൽ ഈ ഓഫർ കൊണ്ട് വന്നിരിക്കുന്നത്.

വോയ്സ് കോളിങ് ആനുകൂല്യങ്ങൾ മാത്രം ആവശ്യമുള്ളവർക്കായി ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന പ്ലാനാണ് 99 രൂപയുടേത്. അൺലിമിറ്റഡ് വോയ്സ് കോളിങ് സേവനത്തിനൊപ്പം 18 ദിവസത്തെ വാലിഡിറ്റിയും 99 രൂപ വിലയുള്ള BSNL പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്ലാനിനൊപ്പം ഡാറ്റ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. 97 രൂപയ്ക്ക് 15 ദിവസം 30 ജിബി ഡാറ്റ നൽകുന്ന കമ്പനിയ്ക്ക് 99 രൂപയുടെ പ്ലാനിൽ കുറച്ച് കൂടി വാലിഡിറ്റി ഓഫർ ചെയ്യാമായിരുന്നു.

More from GizBot

Best Mobiles in India

English summary
The RS 87 prepaid recharge plan is one of the affordable prepaid plans offered by public-sector telecom company BSNL to its users. The Rs. 87 prepaid recharge plan is a decent recharge option for regular users who want to recharge their phone on a low budget.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X