ഇതുകണ്ടാൽ അംബാനിയും ബിഎസ്എൻഎൽ വരിക്കാരനാകും! അൺലിമിറ്റഡ് കോളിങ്ങും ഇഷ്ടം പോലെ ഡാറ്റയുമുള്ള പ്ലാൻ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ഇന്ത്യക്കാരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ കൂട്ടിയതോടെ ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രാധാന്യം ഏറെ വർധിച്ചു. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ കണ്ടാൽ ആരും ഒരു സിം എടുത്തുകളയാം എന്ന് കരുതിപ്പോകും. വിവിധ വാലിഡിറ്റികളിൽ അൺലിമിറ്റഡ് കോളിങ് സൗകര്യവും ഇഷ്ടംപോലെ ഡാറ്റയുമായി എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകൾ അനവധിയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒരു പ്ലാൻ ആണ് 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.
സാക്ഷാൽ അംബാനി പോലും 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ കണ്ടാൽ ഒരു ബിഎസ്എൻഎൽ സിം എടുത്താലോ എന്ന് ആലോചിച്ചുപോകും. അത്തരത്തിൽ മികച്ച ഒരു റീച്ചാർജ് ഓപ്ഷനാണ് ഇത്. അൺലിമിറ്റഡ് കോളിങ് സൗകര്യത്തോടൊപ്പം ദീർഘകാല വാലിഡിറ്റിയും അത്യാവശ്യം ഡാറ്റയും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകും. അതിനാൽത്തന്നെ നിരവധി ഉപയോക്താക്കളുടെ ഇഷ്ട പ്ലാനുകളിലൊന്നാണിത്.

897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, ആകെ 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 180 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്.
നിശ്ചിത 90ജിബി ഡാറ്റ ഉപയോഗിച്ചു തീർന്നാൽ തുടർന്ന് എഫ്യുപി പ്രകാരം ഡാറ്റ വേഗത 40kbps ആയി കുറയും. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4 രൂപ 98 പൈസ മാത്രമാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 879 രൂപ 06 പൈസയ്ക്ക് ഈ പ്ലാൻ സ്വന്തമാക്കാൻ കഴിയും.

കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയോടെ ടെലിക്കോം സേവനങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഓപ്ഷനാണ് 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. പണം ഉള്ളവനും ഇല്ലാത്തവനും കുറഞ്ഞ നിരക്കിൽ എത്തുന്ന ഈ പ്ലാൻ അനായാസം സ്വന്തമാക്കാനാകും. എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ ദീർഘകാല പ്ലാനുകൾ പണം ഉള്ളവർക്ക് മാത്രമേ താങ്ങാനാകൂ എന്നതാണ് അവസ്ഥ.
ഈ പ്ലാനിൽ ലഭ്യമാകുന്നത് ബൾക്ക് ഡാറ്റയായതിനാൽ ഒരു ദിവസം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും ആ ദിവസത്തെ ഡാറ്റ നഷ്ടമാകുന്നില്ല. ഉപയോക്താവിന് വാലിഡിറ്റി കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ പ്രയോജനപ്പെടുത്താൻ സാധിക്കും. ഇവിടെ മുടക്കുന്ന തുകയുടെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താൻ ഉപയോക്താവിന് അവസരമുണ്ട്. അതേസമയം പ്രതിദിന ഡാറ്റ സഹിതമുള്ള പ്ലാൻ ആണെങ്കിൽ ഒരു ദിവസം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ അത് പിന്നീട് ലഭ്യമാകില്ല.
പ്രതിമാസ പ്ലാനുകളുടെ കാര്യത്തിലായാലും ത്രൈമാസ പ്ലാനുകളുടെ കാര്യത്തിലായാലും അർധവാർഷിക പ്ലാനുകളുടെ കാര്യത്തിലായാലും വാർഷിക പ്ലാനുകളുടെ കാര്യത്തിലായാലും ബിഎസ്എൻഎൽ നൽകുന്നത്രയും കുറഞ്ഞ നിരക്കിൽ മറ്റാരും പ്ലാനുകൾ ലഭ്യമാക്കിയിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ നൽകുന്നതിനൊപ്പം 4ജി ശേഷിയും വർധിച്ചു എന്നത് ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഇപ്പോൾ നിരവധിയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. അതിനാൽ മുൻപ് ലഭ്യമായിരുന്നതിനെക്കാൾ മികച്ച വേഗത്തിൽ ആളുകൾക്ക് ഇപ്പോൾ ഡാറ്റ അടക്കം ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ചിലയിടങ്ങളിൽ ജിയോയെക്കാൾ ഭേദം ബിഎസ്എൻഎൽ ആണ് എന്ന് പോലും അഭിപ്രായമുണ്ട്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതൽ പ്രദേശങ്ങളിൽ എത്രയും വേഗം 4ജി എത്തിക്കാനായാൽ സ്വകാര്യ കമ്പനികൾക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ ബിഎസ്എൻഎല്ലിന് കരുത്ത് കൂടും.


Click it and Unblock the Notifications








