നേരേ വാ നേരേ പോ... അതാണ് ബിഎസ്എൻഎൽ ലൈൻ! ആളെ കറക്കുന്ന കണക്കില്ലാതെ റീച്ചാർജ് ചെയ്യാം
കച്ചവടത്തിന് ഒരു നേരും നെറിയും വേണം എന്നാണ് പറയാറ്, ടെലിക്കോം രംഗത്തെ കാര്യമെടുത്താൽ നേരേ വാ... നേരേ പോ എന്ന നിലയ്ക്ക് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. ആളുകളെ കബളിപ്പിക്കുന്ന തരത്തിൽ ഉയർന്ന നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന പരിപാടി ബിഎസ്എൻഎല്ലിന് ഇല്ല. വിപണിയിൽ ലഭ്യമായ ഏറ്റവും മാന്യമായ നിരക്കിൽ ആണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽത്തന്നെ സാധാരണക്കാരായ നിരവധി ടെലിക്കോം വരിക്കാരുടെ പ്രധാന ആശ്രയം ബിഎസ്എൻഎൽ ആണ്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം നൽകുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ പ്ലാനാണ് 997 രൂപയുടേത്.
160 ദിവസ വാലിഡിറ്റിയിൽ ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ തന്നെ 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് പരിശോധിച്ചാൽ ഏകദേശം 199 രൂപയിലധികം വരും.
ബിഎസ്എൻഎൽ ദീർഘനാളായി നൽകിവരുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് 997 രൂപയുടേത്. മറ്റ് ടെലിക്കോം കമ്പനികളുടെ ദീർഘകാല വാലിഡിറ്റി പ്ലാനുകളെ വെല്ലുവിളിക്കും വിധത്തിൽ മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇതിന് പുറമെ നിരവധി അധിക ആനുകൂല്യങ്ങളും ഉണ്ട്.
ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ്
997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. ഇപ്പോൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 24ന് അകം റീച്ചാർജ് ചെയ്താൽ 24ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.

മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാൻ നിരക്കുമായി താരതമ്യം ചെയ്താൽ 997 രൂപയുടെ പ്ലാനിൽ വളരെ കുറഞ്ഞ നിരക്കിൽ, അതായത് ഒരു ജിബിക്ക് ഏതാണ്ട് 3 രൂപ 11 പൈസയാണ് ചെലവ് വരുന്നത്. 997 രൂപയുടെ പ്ലാൻ ഉപയോഗിച്ച് രണ്ടു തവണ റീച്ചാർജ് ചെയ്താൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത്, കൃത്യമായി പറഞ്ഞാൽ 320 ദിവസത്തേക്ക് കാര്യങ്ങൾ 2000 രൂപയിൽ താഴെ ചെലവിൽ നിർവഹിക്കാൻ സാധിക്കും.
പ്രതിദിനം 6 രൂപ 23 പൈസയാണ് 997 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് ചെലവാകുക. പ്രതിമാസ ചെലവ് നോക്കിയാൽ ഇത് ഏകദേശം 199+ രൂപ വരും. പ്രതിദിനം 2ജിബി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിലും ഏതാണ്ട് ഇതിന് സമാനമായ പ്രതിമാസ ചെലവിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
അതായത് 199 രൂപ നിരക്കിലും ബിഎസ്എൻഎൽ ഒരു പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്രയും കുറഞ്ഞ നിരക്കിൽ പ്രതിമാസ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. പ്രതിദിനം 6 രൂപ 63 പൈസയാണ് 199 രൂപ പ്ലാനിലെ പ്രതിദിന ചെലവ്.

ഒന്നിച്ച് 997 രൂപ മുടക്കിയാൽ ഏതാനും ദിവസം കൂടുതൽ വാലിഡിറ്റിയും ചില അധിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ അതേ പ്ലാൻ നൽകുമ്പോഴും കാര്യമായ വെട്ടിക്കുറയ്ക്കലുകൾ നടത്തുന്നില്ല. അതായത് ഒന്നിച്ച് വലിയ തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ കഴിവില്ലെങ്കിലും ബിഎസ്എൻഎൽ വരിക്കാർ വിഷമിക്കേണ്ടതില്ല, ഏറ്റവും മികച്ച പ്രതിമാസ പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎൽ അവർക്കായി ഒരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications







