രണ്ട് രൂപയുടെ വില പഠിപ്പിച്ച് ബിഎസ്എൻഎൽ! 999 രൂപ, 997 രൂപ പ്ലാനുകളുടെ വ്യത്യാസം എന്ത്?
ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വിഐ എന്നിവ അവരുടെ റീചാർജ് പ്ലാനുകൾ വർദ്ധിപ്പിച്ചതിന് ശേഷം ബിഎസ്എൻഎൽ (BSNL) പ്ലാനുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ബിഎസ്എൻഎൽ ഒഴിച്ച് മറ്റ് ടെലികോം കമ്പനികൾ അവരുടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് താരിഫ് പ്ലാനുകൾ ശരാശരി 15 ശതമാനം വരെ ഉയർത്തി. അവ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിൻ്റെ വെളിച്ചത്തിൽ, വിപുലീകൃത വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ കാരണം നിരവധി വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് മാറാൻ തുടങ്ങി.
നിങ്ങൾ ഒരു ബിഎസ്എൻഎൽ വരിക്കാരനാണെങ്കിൽ അല്ലെങ്കിൽ ബിഎസ്എൻഎല്ലിലേക്ക് മാറുന്നത് പരിഗണിക്കുകയാണെങ്കിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനി 2 രൂപ വില വ്യത്യാസത്തിൽ രണ്ട് റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇവയുടെ ആനുകൂല്യങ്ങളിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. ബിഎസ്എൻഎല്ലിന്റെ 997 രൂപയുടെയും 999 രൂപയുടെയും റീചാർജ് പ്ലാനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ട എല്ലാ വിശദാംശങ്ങളും ഇവിടെയുണ്ട്.

ബിഎസ്എൻഎൽ 999 രൂപയുടെ റീചാർജ് പ്ലാൻ: 999 രൂപ വില ഉള്ള ഈ പ്ലാനിന് 200 ദിവസത്തെ വാലിഡിറ്റി ഉണ്ട്. പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, താങ്ങാനാവുന്ന എല്ലാ റീചാർജ് പ്ലാനുകളിലും സാധാരണമായി നൽകുന്ന ഡാറ്റയോ സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങളോ ഈ പ്ലാനിൽ ഇല്ല.
ബിഎസ്എൻഎൽ 997 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിന് 997 രൂപ ആണെങ്കിലും 160 ദിവസത്തെ വാലിഡിട്ടയോടെ ആണ് വരുന്നത്. പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 160 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും.
കൂടാതെ, ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകൾ, ഗെയിമോൺ, ആസ്ട്രോട്ടെൽ, ഗേമിയം, സിങ് മ്യൂസിക്, വോവ് എൻ്റർടൈൻമെൻ്റ്, ബിഎസ്എൻഎൽ ട്യൂൺസ്, ലിസ്റ്റ്ൻ പോഡ്കാസ്റ്റ് തുടങ്ങിയ കോംപ്ലിമെൻ്ററി ആനുകൂല്യങ്ങളും 997 രൂപയുടെ റീചാർജ് പ്ലാനിൽ ഉൾപ്പെടുന്നു. ഇത്രയും ആനുകൂല്യങ്ങളൾ ഒരൊറ്റ റീചാർജിൽ ലഭിക്കുന്നത് തികച്ചും ലാഭകരം ആണ്.
ബിഎസ്എൻഎല്ലിന്റെ 999 രൂപ, 997 രൂപ റീചാർജ് പ്ലാനുകളിൽ ഏതാണ് മികച്ചത്? 2 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നതിനാൽ 997 രൂപയുടെ റീചാർജ് പ്ലാൻ മികച്ചതാണ്. 200 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് മാത്രം നൽകുന്ന 999 രൂപയിൽ ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമല്ല.
അതേ സമയം, ബിഎസ്എൻഎൽ ഇപ്പോൾ വെറുമൊരു ടെലികോം ഓപ്പറേറ്റർ എന്ന രീതിയിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങി. കമ്പനി രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിച്ചു. നിലവിൽ ലൈവ് ടിവി സേവനങ്ങൾ പരീക്ഷിച്ച് വരികയാണ്. മധ്യപ്രദേശിൽ ബിഎസ്എൻഎൽ FTTH വഴിയുള്ള വയർലെസ് ലൈവ് ടിവി സേവനങ്ങളുടെ ഇൻസ്റ്റാളേഷൻ ഇപ്പോൾ പൂർത്തിയായി.
പരീക്ഷണ ഘട്ടത്തിൻ്റെ ഭാഗമായി മധ്യപ്രദേശിലെ ഉപഭോക്താക്കൾക്ക് ഈ സേവനം നിലവിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഈ സേവനം രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തേതാണ്. മധ്യപ്രദേശിലാണ് പരീക്ഷണം ആരംഭിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ പുതിയ ആപ്പ് വഴി ബിഎസ്എൻഎല്ലിൻ്റെ ലൈവ് ടിവി സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








