Home
News

ഒരേയൊരു റീച്ചാർജ്, 5 മാസത്തേക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ട! ദിവസം 2GB ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്...

ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ റീച്ചാർജിന്റെ കാര്യത്തിൽ ഏറ്റവും സമാധാനം ഉള്ളത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വരിക്കാർക്കാണ്. റീച്ചാർജിനായി ഉയർന്ന തുക കണ്ടെത്തണം എന്ന ടെൻഷനില്ല, ​ചെറിയ തുകയ്ക്ക് പോലും റീച്ചാർജ് പ്ലാനുകൾ ലഭ്യമായതിനാൽ ടെലിക്കോം സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകും എന്ന് ഉറപ്പിക്കാൻ സാധിക്കും. മികച്ച നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും ചെറിയ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകൾ തെരഞ്ഞെടുത്താൽ കൂടെക്കൂടെ റീച്ചാർജിന്റെ പിന്നാലെ നടക്കേണ്ട അ‌വസ്ഥ ഉണ്ടാകും. അ‌തേസമയം അ‌ൽപ്പം കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽ ഇടയ്ക്കിടെ ഉണ്ടാകുന്ന റീച്ചാർജ് ബുദ്ധിമുട്ട് ഒഴിവാക്കാം.

മുടക്കുന്ന പണത്തിന് മൂല്യം കൽപ്പിക്കുന്ന ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച റീച്ചാർജ് ഓപ്ഷനാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ. ഈ ഒരു പ്ലാൻ ഒരു തവണ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരു അ‌ഞ്ച് മാസത്തേക്ക് ഉപയോക്താക്കൾക്ക് തിരിഞ്ഞ് നോക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

ഒരേയൊരു റീച്ചാർജ്, 5 മാസത്തേക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ട!

160 ദിവസ വാലിഡിറ്റിയിലാണ് 997 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാൻ ഉപയോഗിച്ച് രണ്ടു തവണ റീച്ചാർജ് ചെയ്താൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത്, കൃത്യമായി പറഞ്ഞാൽ 320 ദിവസത്തേക്ക് ടെലിക്കോം ആവശ്യങ്ങൾ 2000 രൂപയിൽ താഴെ ചെലവിൽ നിർവഹിക്കാൻ സാധിക്കും. പ്രതിദിനം ഏതാണ്ട് 6 രൂപ 23 ​പൈസയാണ് ഈ പ്ലാനിന് ചെലവാകുക.

ബിഎസ്എൻഎൽ 997 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇതിന് പുറമെ ചില അ‌ധിക ആനുകൂല്യങ്ങളും ഉണ്ട്.

ഒരേയൊരു റീച്ചാർജ്, 5 മാസത്തേക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ട!

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ: ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ് പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഇതിൽ ഉള്ളത്.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 997 രൂപയുടെ പ്ലാൻ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 977 രൂപ 06 ​പൈസ മാത്രമേ ചെലവാകൂ. ഇതിലൂടെ 20 രൂപയോളം ലാഭിക്കാൻ സാധിക്കും.

2ജിബി പ്രതിദിന ഡാറ്റ ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ ഒരു ദിവസത്തെ ആവശ്യങ്ങൾക്ക് മതിയായ അ‌ളവാണ്. അ‌തിനാൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 160 ദിവസത്തേക്ക് ഡാറ്റയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. 997 രൂപയുടെ പ്ലാനിൽ വളരെ കുറഞ്ഞ നിരക്കിൽ, അ‌തായത് ഒരു ജിബിക്ക് ഏതാണ്ട് 3 രൂപ 11 ​പൈസയാണ് ഡാറ്റയ്ക്കായി ചെലവാകുന്നത്.

ഒരേയൊരു റീച്ചാർജ്, 5 മാസത്തേക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ട!

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിമാസ ചെലവ് പരിശോധിച്ചാൽ ഇത് ഏകദേശം 199+ രൂപ വരും. ഇത് ഒരു കൂടുതലാണ് എന്ന് പറയാൻ കഴിയില്ല. കാരണം പ്രതിദിനം 2ജിബി ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ ലഭിക്കണമെങ്കിൽ ബിഎസ്എൻഎല്ലിൽ 200 രൂപയും മറ്റ് കമ്പനികളിൽ 300 രൂപയ്ക്ക് മുകളിലും ചെലവാകും.

More from GizBot

Best Mobiles in India

English summary
If you recharge with BSNL's Rs 997 prepaid plan, you will get great benefits for 5 months at a low price. BSNL is offering benefits like 2GB data per day, unlimited voice calls, and 100 SMS per day with a validity of 160 days. This plan costs around Rs 6.23 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X