Home
News

ബിഎസ്എൻഎൽ ആള് പുലിയാണ്! സംശയമുണ്ടോ? എന്നാൽ ഇതൊന്ന് വായിച്ച് നോക്കൂ...

ഈ അടുത്ത് ജനപ്രീതി നേടിയ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇന്ത്യൻ ഉപയോക്താക്കൾക്കായി ഒരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് കോളിംഗ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ റീചാർജ് പ്ലാൻ 160 ദിവസത്തെ നീണ്ട വാലിഡിറ്റിയോടെ ആണ് വരുന്നത്. ഇത് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓപ്ഷനാണ് എന്നതിൽ സംശമില്ല. ബിഎസ്എൻഎൽ അതിൻ്റെ നെറ്റ്‌വർക്ക് വിപുലീകരണം വർദ്ധിപ്പിക്കുമ്പോൾ, ഈ പ്ലാൻ ഇന്ത്യയിൽ ഉടനീളമുള്ള മൊബൈൽ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരം ആകുക തന്നെ ചെയ്യും.

അടുത്തിടെ, മികച്ച സേവനം നൽകുന്നതിനായി ബിഎസ്എൻഎൽ അതിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചു. സർക്കാർ നടത്തുന്ന ഈ ടെലികോം ഓപ്പറേറ്റർ ഇതിനകം രാജ്യത്ത് 25,000ലധികം 4ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ 1 ലക്ഷം പുതിയ ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ആണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. ഈ വികസനം ഉടൻ തന്നെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയിലും ഗണ്യമായി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ബിഎസ്എൻഎൽ ആള് പുലിയാണ്! സംശയമുണ്ടോ? എന്നാൽ ഇതൊന്ന് വായിച്ച് നോക്കൂ...

എന്തുകൊണ്ടാണ് ഈ ഇടയായി ഇന്ത്യൻ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറുന്നത്? 2024 ജൂലൈയിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വർദ്ധന പ്രഖ്യാപനത്തെ തുടർന്ന് ഉപയോക്താക്കൾക്ക് റിച്ചാർജിനായി അധിക പണം നൽകേണ്ട അവസ്ഥ ആയി. ബിഎസ്എൻഎൽ മാത്രമാണ് ഇപ്പൊ കുറഞ്ഞ വിലയിൽ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ കമ്പനി 997 രൂപയുടെ പുതിയ പ്ലാൻ കൂടെ ലിസ്റ്റിൽ ചേർത്തു. ഇത് 160 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎല്ലിൻ്റെ 997 രൂപ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം. 1,000 രൂപയിൽ താഴെ വിലയുള്ള ഈ പ്ലാൻ ദീർഘകാല ആനുകൂല്യങ്ങൾ തേടുന്ന ഉപയോക്താക്കൾക്ക് ചെലവ് കുറഞ്ഞ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്ലാനിനായി കമ്പനി ശരാശരി 200 രൂപ ഈടാക്കുന്നു. ഈ പ്ലാനിലെ കൂടുതൽ ആനുകൂല്യങ്ങൾ ഇതാ...

അൺലിമിറ്റഡ് കോളിംഗ് ഈ പ്ലാനിൽ നൽകുന്നുണ്ട്. രാജ്യത്ത് ഉടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകൾ ആസ്വദിക്കാനാകും.കൂടാതെ 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. പ്ലാനിൽ മൊത്തം 320 ജിബി ഹൈ-സ്പീഡ് ഡാറ്റ ഉൾപ്പെടുന്നു. അത് 160 ദിവസത്തേക്ക് സാധുതയുള്ളതാണ്. പ്രതിദിനം 100 എസ്എംഎസ് എന്ന അനൗകൂല്യവും ഉണ്ട്. അതായത്, രാജ്യത്തുടനീളം 160 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് സൗജന്യ പ്രതിദിന എസ്എംഎസ് ലഭിക്കും.

കോളിംഗിനെയും ഡാറ്റാ ആനുകൂല്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ, ഈ പ്ലാനിന് ഉള്ളിൽ ബിഎസ്എൻഎൽ സൗജന്യ നാഷണൽ റോമിംഗ് വാഗ്ദാനം ചെയ്യും. കൂടാതെ അധിക അനൂകൂല്യമായി, ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക് എന്നിവ പോലെ ഉള്ള മൂല്യവർദ്ധിത സേവനങ്ങൾ അധിക ചെലവില്ലാതെ ലഭിക്കും.

997 രൂപയുടെ റീചാർജ് പ്ലാൻ ഉപയോഗിച്ച് നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ എങ്ങനെ റീചാർജ് ചെയ്യാം?ഉപഭോക്താക്കൾക്ക് നിരവധി സൗകര്യപ്രദമായ മാർഗ്ഗങ്ങളിലൂടെ ഈ റീചാർജ് പ്ലാൻ പ്രയോജനപ്പെടുത്താം. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ്, ബിഎസ്എൻഎല്ലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്, അടുത്തുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നീ മാർഗ്ഗങ്ങളിലൂടെ റീചാർജ് ചെയ്യാനാകും.

വൈവിധ്യമാർന്ന ആനുകൂല്യങ്ങളും ദീർഘകാല വാലിഡിറ്റി കാലയളവും ഉള്ളത് കൊണ്ട് തന്നെ, ഈ പ്ലാൻ താങ്ങാനാവുന്നതും വിശ്വസനീയവുമായ ടെലികോം സേവനങ്ങൾക്കായി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്ന് ആണ് കമ്പനി പ്രതീക്ഷിക്കുന്നത്. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ഈ പ്ലാൻ വളരെ ഗുണകരവും താങ്ങാനാവുന്നതുമായ പ്ലാൻ ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Recently BSNL has added a new plan of Rs 997 to the list. It also offers a validity of 160 days. Priced below Rs 1,000, this plan is designed to provide cost-effective benefits to users looking for long-term benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X