Home
News

'200 ദിവസത്തെ വാലിഡിറ്റി, ദാറ്റ്സ് മൈ ഓഫർ'; കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ | BSNL

ഏറ്റവും ലാഭകരമായ റീചാർജ് പ്ലാനുകൾ നൽകുന്ന കമ്പനി പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണെന്ന് ഞങ്ങൾ എപ്പോഴും ആവർത്തിക്കാറുണ്ട്. മറ്റേതൊരു ടെലിക്കോം സ്ഥാപനം നൽകുന്നതിലും വാലിഡിറ്റിയും ആനുകൂല്യങ്ങളുമുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. അക്കൂട്ടത്തിൽ ധാരാളം വാലിഡിറ്റിയുള്ള പ്ലാനുകളിൽ ഒന്നിനേക്കുറിച്ച് കൂടുതലറിയാം.

999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ : ദീർഘകാല ഉപയോഗത്തിന് ചേരുന്ന അഫോർഡബിൾ ഓപ്ഷൻ എന്ന നിലയിലാണ് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ സജ്ജീകരിച്ചിരിക്കുന്നത്. 999 രൂപ വിലയുള്ള പ്ലാനിന്റെ ഹൈലൈറ്റ് ഫീച്ചർ 200 ദിവസം വരെയുള്ള നീണ്ട വാലിഡിറ്റി തന്നെയാണ്. ഇതിന് മുമ്പ് 240 ദിവസത്തെ വാലിഡിറ്റിയാണ് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. ഇടയ്ക്കിടെ സിം റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ടില്ലാതെ സ‍ർവീസ് ആസ്വദിക്കാമെന്നതാണ് ലോങ്ടേം പ്ലാനുകളുടെ സവിശേഷത.

'200 ദിവസത്തെ വാലിഡിറ്റി, ദാറ്റ്സ് മൈ ഓഫർ'

വോയ്‌സ് കോളിങിന് പ്രാധാന്യം നൽകുന്ന യൂസേഴ്സിന് 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഏറെ അനുയോജ്യമായിരിക്കും. ബിഎസ്എൻഎല്ലിന്റെ 999 രൂപയുടെ പ്ലാൻ ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയടക്കം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഓഫർ ചെയ്യുന്നു. അധിക നിരക്കുകൾ ഒന്നും കൂടാതെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. 60 ദിവസത്തേക്ക് സൗജന്യ ബിഎസ്എൻഎൽ ട്യൂൺസും 999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനൊപ്പം ലഭിക്കുന്നു. കോളർ ട്യൂൺസ് കസ്റ്റമൈസ് ചെയ്യാനുള്ള അവസരവും ലഭിക്കും.

999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു വാലിഡിറ്റി - വോയ്സ് കോളിങ് പ്ലാൻ എന്ന നിലയിലാണ് കമ്പനി അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളുമൊന്നും ഈ പ്ലാൻ ഓഫർ ചെയ്യുന്നില്ല. ഈ സർവീസുകളെക്കാൾ ലോങ്ടേം വാലിഡിറ്റിയ്ക്കും വോയ്‌സ് കോളിങിനുമാണ് പ്ലാനിൽ പരിഗണന നൽകിയിരിക്കുന്നത്. ഡാറ്റയ്ക്കും സന്ദേശങ്ങൾ അയയ്ക്കുന്നതിനും മറ്റ് ഓപ്ഷനുകളോ പ്ലാനുകളോ ചെയ്തിട്ടുള്ളവർക്ക് ഇത് നല്ലൊരു വാലിഡിറ്റി ഓപ്ഷനാണ്.

'200 ദിവസത്തെ വാലിഡിറ്റി, ദാറ്റ്സ് മൈ ഓഫർ'

797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ : 300 ദിവത്തെ പായ്ക്ക് വാലിഡിറ്റിയാണ് 797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു ( 300 ദിവസവും രണ്ട് ജിബി ഡാറ്റ വീതം കിട്ടുമെന്ന് ആരും തെറ്റിദ്ധരിക്കരുത് ). ഈ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പായ്ക്ക് ചെയ്യുന്നുണ്ട്.

എന്നാൽ ഈ പറഞ്ഞ ആനുകൂല്യങ്ങൾ എല്ലാം ആദ്യത്തെ 60 ദിവസം മാത്രമാണ് ലഭിക്കുക. 60 ദിവസം കഴിഞ്ഞാൽ ഡാറ്റ വൗച്ചറുകളും എസ്എംഎസ് / വോയ്സ് വൌച്ചറുകളും യൂസ് ചെയ്താൽ 300 ദിവസവും പ്രശ്നങ്ങളില്ലാതെ ബിഎസ്എൻഎൽ കണക്ഷൻ കൊണ്ട് നടക്കാം. വൌച്ചറുകൾ റീചാർജ് ചെയ്തില്ലെങ്കിലും പ്ലാൻ വാലിഡിറ്റി നിലനിൽക്കും. സെക്കൻഡറി സിം കാർഡായും മറ്റും ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗപ്പെടുത്തുന്നർക്ക് ഈ പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇപ്പ വരും ഇപ്പവരും എന്ന് കുറേക്കാലമായി പറയുന്നുണ്ടെങ്കിലും ബിഎസ്എൻഎൽ 4ജി ഇത് വരെയും ലോഞ്ചായിട്ടില്ലെ. രാജ്യത്തിന്റെ ചിലയിടങ്ങളിൽ ട്രയൽ ബേസിൽ കമ്പനി 4ജി സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 2023 അവസാനത്തോടെ ഇന്ത്യയിൽ ചിലയിടങ്ങളിൽ എങ്കിലും ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. 4ജി ഉപകരണങ്ങൾക്കുള്ള കരാറിന് അന്തിമ അനുമതി ലഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോ‍ർട്ടുകൾ നൽകുന്ന സൂചന.

More from GizBot

Best Mobiles in India

English summary
We always repeat that the company that provides the most profitable recharge plans is the public sector undertaking, Bharat Sanchar Nigam Limited (BSNL). BSNL offers prepaid plans with more validity and benefits than any other telecom company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X