Home
News

വീട്ടിലെ കാര്യങ്ങൾ നടക്കും! മാന്യമായ സ്പീഡ്, മാന്യമായ അ‌ളവ് ഡാറ്റ; 399 രൂപയുടെ BSNL ഇന്റർനെറ്റുണ്ട്

വീട്ടിൽ ​വൈദ്യുതി ഉണ്ടായിരിക്കുക എന്നത് എത്രത്തോളം പ്രധാനമാണോ അ‌ത്രത്തോളം പ്രധാനമായി മാറിയിരിക്കുന്നു വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കുക എന്നത്. വിദ്യാഭ്യാസത്തിനായാലും ജോലിയുമായി ബന്ധപ്പെട്ടായാലും സമൂഹവുമായി ഇടപഴകാനായാലും വീട്ടിലെ ​മറ്റ് ​ദൈനംദിന പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനായാലും ഇന്റർനെറ്റി​ന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ പല സാധാരണക്കാരും ഇപ്പോഴും ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ മടിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് അ‌ത് വളരെ ചെലവേറിയ സംഗതിയാണ് എന്ന ഒരു തെറ്റിദ്ധാരണകൊണ്ടുകൂടിയാണ്. എന്നാൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സാധാരണക്കാർക്കും താങ്ങാനാകുന്ന വിലയിൽ മികച്ച വേഗത അ‌ടക്കം വാഗ്ദാനം ചെയ്യുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

വെറും 399 രൂപ വിലയിൽ ബി​എസ്എൻഎല്ലിന് ഒരു ​​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ഉണ്ട്. സാധാരണക്കാരുടെ വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും വിധത്തിൽ താങ്ങാനാകുന്ന നിരക്കോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ എന്നാണ് ഈ ബ്രോഡ്ബാൻഡ് പ്ലാൻ അ‌റിയപ്പെടുന്നത്.

വീട്ടിലെ കാര്യങ്ങൾ നടക്കും! 399 രൂപയുടെ BSNL ഇന്റർനെറ്റുണ്ട്

ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം ചെലവുകൾ പരമാവധി ചുരുക്കിയെങ്കിൽ മാത്രമേ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും മിച്ചം പിടിക്കാനാകൂ. ഇന്റർനെറ്റ് കണക്ഷനായി വലിയ തുക മാസാമാസം ചെലവാക്കുന്നതിന് പകരം ഈ 399 രൂപയുടെ സ്പാർക്ക് പ്ലാൻ ഉപയോഗിച്ചാൽ മാസം നല്ലൊരു തുക ലാഭിക്കാൻ കഴിയും, ഒപ്പം വീട്ടിലെ കുടുംബാംഗങ്ങളുടെ മൊ​ബൈൽ ഡാറ്റ ചെലവും കുറയ്ക്കാനാകും.

മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുകിട്ടുന്ന 'വാല്യൂ ഫോർ മണി പ്ലാൻ' എന്ന നിലയ്ക്ക് ഏതാനും നാൾ മുമ്പ് മുതലാണ് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ ലഭ്യമാക്കിയത്. നേരത്തെ 449 രൂപ വിലയിൽ ബിഎസ്എൻഎല്ലിന് ഒരു ബ്രോഡ്ബാൻഡ് പ്ലാൻ ഉണ്ടായിരുന്നു, അ‌ത് പിന്നീട് 399 രൂപ വിലയിൽ സ്പാർക്ക് പ്ലാൻ എന്ന പേരിൽ അ‌വതരിപ്പിക്കപ്പെടുകയായിരുന്നു.

വീട്ടിലെ കാര്യങ്ങൾ നടക്കും! 399 രൂപയുടെ BSNL ഇന്റർനെറ്റുണ്ട്

ബിഎസ്എൻഎൽ 399 രൂപ സ്പാർക്ക് പ്ലാൻ ആനുകൂല്യങ്ങൾ

50 Mbps വേഗത, പ്രതിമാസം 3300GB ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്സ് കോളിങ് എന്നിവയാണ് ഈ ബിഎസ്എൻഎൽ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ വിലയിൽ ഇത്രയും വേഗതയിൽ ഡാറ്റ കിട്ടുന്ന മറ്റ് പ്ലാനുകൾ ഇന്ത്യയിലെ ബ്രോഡ്ബാൻഡ് വിപണിയിൽ വേറെ അ‌ധികമില്ല.

വീട്ടിലേക്ക് അ‌ത്യാവശ്യം മികച്ച വേഗതയിൽ ബ്രോഡ്ബാൻഡ് പ്ലാൻ തേടുന്നവർക്ക് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ പരിഗണിക്കാവുന്നതാണ്. ബിഎസ്എൻഎല്ലിന്റെ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ 249 രൂപ മുതൽ വിലയിൽ ലഭ്യമാണ്. എന്നാൽ 249 രൂപ പ്ലാൻ ഗ്രാമപ്രദേശങ്ങൾക്ക് വേണ്ടി പ്രത്യേകമായി അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള പ്ലാനുകളാണ്. എല്ലായിടത്തും അ‌ത് ലഭ്യമാകണമെന്നില്ല.

ബിഎസ്എൻഎൽ വെബ്​സൈറ്റ് പരിശോധിച്ചാൽ 399 രൂപ വിലയിൽ മറ്റൊരു പ്ലാനാണ് ഇപ്പോഴും കാണാനാകുക. 449 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്ലാനാണ് സ്പാർക്ക് എന്ന പേരിൽ അ‌ടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രത്യേക ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ 449 രൂപ പ്ലാൻ സ്പാർക്ക് പ്ലാൻ എന്ന പേരിൽ 399 രൂപ വിലയിൽ നൽകിവരുന്നു.

വീട്ടിലെ കാര്യങ്ങൾ നടക്കും! 399 രൂപയുടെ BSNL ഇന്റർനെറ്റുണ്ട്

ഓഫർ സഹിതം ലഭ്യമാകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ വേറെയുമുണ്ട്. അ‌തിലൊന്നാണ് 999 രൂപയുടെ പ്ലാൻ 799 രൂപ വിലയിൽ ലഭ്യമാക്കുന്ന ഓഫർ. 200 Mbps വേഗതയിൽ ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓഫർ ലഭ്യമാകണമെങ്കിൽ 12 മാസത്തെ തുക ഒന്നിച്ച് അ‌ടയ്​ക്കണം എന്ന നിബന്ധനയുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL's Rs 399 Spark plan offers data at 50Mbps speed. It is ideal for meeting your home internet needs at a low cost. The main benefits of this BSNL fiber broadband plan are 3300GB data per month at 50 Mbps speed and unlimited voice calling. There are no other plans in the Indian broadband market that offer such high data speeds at this price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X