Home
News

ബിഎസ്എൻഎൽ 5ജി വരും 2024-ൽ; ഇപ്പോൾ 4ജി ആദിവാസി മേഖലകളിലേക്ക്!

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ തങ്ങളുടെ 4ജി, 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ ഊർജ്ജിതപ്പെടുത്തി. ഈ വർഷം രണ്ടാം പകുതിയോടെ ആദ്യം 4ജിയും പിന്നാലെ അ‌ടുത്ത വർഷം 5ജിയും ആരംഭിക്കാൻ ലക്ഷ്യമിടുന്ന ബിഎസ്എൻഎൽ ഇപ്പോൾ ആദിവാസി മേഖലകളിലേക്കും 4ജി കണക്ടിവിറ്റി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഗ്രാമങ്ങളെയും അ‌തിവേഗ കണ്കടിവിറ്റിയുടെ ഭാഗമാക്കിക്കൊണ്ട് രാജ്യ താൽപര്യം ഉയർത്തിപ്പിടിച്ചാണ് ബിഎസ്എൻഎൽ 4ജി നടപടികൾ മുന്നേറുന്നത്. ഹിമാചൽ പ്രദേശിലെ കിന്നൗർ, ലാഹൗൾ, സ്പിതി ജില്ലകളിലെ ഏകദേശം 120 ഗ്രാമങ്ങളിൽ 4ജി സേവനങ്ങൾ നൽകിക്കൊണ്ടാണ് ബിഎസ്എൻഎൽ ആദിവാസി മേഖലകളിൽ ഡിജിറ്റൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.

ബിഎസ്എൻഎൽ 5ജി വരും 2024-ൽ; ഇപ്പോൾ 4ജി ആദിവാസി മേഖലകളിലേക്ക്!

2022-23 സാമ്പത്തിക വർഷത്തേക്കുള്ള കാപെക്‌സ് ( മൂലധന ചെലവ് ) പദ്ധതിക്ക് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായത്തിന് കീഴിലാണ് 50 കോടി രൂപ മൂല്യമുള്ള പദ്ധതി അനുവദിച്ചിരിക്കുന്നത്. 450 കി.മീ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പദ്ധതിക്കു കീഴിൽ നടപ്പാക്കുക.

ജിയോ, എയർടെൽ തുടങ്ങിയ ടെലിക്കോം കമ്പനികളോട് ഏറ്റുമുട്ടാനുള്ള ശേഷി നിലവിൽ ബിഎസ്എൻഎല്ലിനില്ല, ഈ കുറവ് പരിഹരിക്കാൻ ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനുള്ള നീക്കം ഊർജ്ജിതമായി നടക്കുകയാണ്. നെറ്റ്‌വർക്ക് അപ്‌ഗ്രേഡേഷൻ പ്ലാനിന്റെ ഭാഗമായി, 2023-ൽ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ പുറത്തിറക്കുന്നതിൽ ബിഎസ്എൻഎൽ പുരോഗതി കൈവരിക്കുന്നുണ്ട്.

ബിഎസ്എൻഎൽ 5ജി വരും 2024-ൽ; ഇപ്പോൾ 4ജി ആദിവാസി മേഖലകളിലേക്ക്!

ഭാവിയിൽ 5ജി അ‌വതരിപ്പിക്കാൻ അ‌നുയോജ്യമായ രീതിയിലാണ് 4ജി നടപടികൾ മുന്നേറുന്നത്. 2024-ൽ 5ജി ആരംഭിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുകയും ചെയ്യുന്നു. 2023-ൽ രാജ്യത്തുടനീളം 4ജി പുറത്തിറക്കുന്നതിനുള്ള നെറ്റ്‌വർക്ക് നവീകരണ പ്രവർത്തനങ്ങൾ 'വളരെ വേഗത്തിൽ' പുരോഗമിക്കുകയാണ്. നെറ്റ്‌വർക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും, 2024 ൽ ഇത് ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ സിഎംഡിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളമുള്ള തങ്ങളുടെ വിപണി വിഹിതം നിലവിലെ 9.9 ശതമാനത്തിൽ നിന്ന് 15-20 ശതമാനമായി ഉയർത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രവീൺ കുമാർ പുർവാർ പറഞ്ഞു. ഹിമാചൽ പ്രദേശിലെ തങ്ങളുടെ വിപണി വിഹിതത്തിൽ 150 ശതമാനം വർദ്ധനവാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

ഹിമാചൽ പ്രദേശിനോടുള്ള ബിഎസ്എൻഎല്ലിന്റെ പ്രതിബദ്ധത പുർവാർ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. ബിഎസ്എൻഎൽ ഫൈബർ ശൃംഖലയുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിലൂടെ ഹിമാചൽ പ്രദേശിലെ സാങ്കേതിക വളർച്ച ശക്തിപ്പെടുത്താനും കൂടുതൽ ആളുകളിലേക്ക് ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാനും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. ഇതിനായി ബിഎസ്എൻഎൽ ഹിമാചൽ പ്രദേശ് സർക്കാരുമായി ഒരു ധാരണാപത്രവും ഒപ്പുവച്ചു.

ബിഎസ്എൻഎൽ 5ജി വരും 2024-ൽ; ഇപ്പോൾ 4ജി ആദിവാസി മേഖലകളിലേക്ക്!

ഉയർന്ന വേഗതയുള്ള വിശാലമായ സേവനങ്ങൾ നൽകുന്നതിനായി കോപ്പർ വയർ മാറ്റി ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് 1300 ഓപ്പറേറ്റിംഗ് സൈറ്റുകൾ ബിഎസ്എൻഎൽ സാങ്കേതികമായി നവീകരിക്കുന്നു, അതേസമയം 250-300 പുതിയ സൈറ്റുകൾ വികസനത്തിനും മികച്ച കവറേജിനുമായി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കുള്ള ആവശ്യം വർധിക്കുമെന്നതിനാൽ മികച്ച സേവനങ്ങൾ തന്നെ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ജിയോ, എയർടെൽ എന്നിവയോട് 5ജിയിൽ ബിഎസ്എൻഎൽ ഏറ്റുമുട്ടേണ്ടിവരും. ആ സാഹചര്യം കൂടി കണക്കിലെടുത്ത് ഏറ്റവും മികച്ച സേവനം കൂടുതൽ പ്രശേദങ്ങളിൽ എത്തിക്കാനാണ ബിഎസ്എൻഎൽ ശ്രമിക്കുന്നത്. 5ജി സേവനങ്ങളിൽ മെച്ചപ്പെട്ട കവറേജും വേഗതയും ഉറപ്പാക്കാൻ 700 MHz ബാൻഡിൽ സ്പെക്ട്രം ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം സിഎംഡി ഒരു മാധ്യമത്തിന് നൽകിയ അ‌ഭിമുഖത്തിൽ ഊന്നിപ്പറയുന്നുണ്ട്.

സർക്കാർ സ്ഥാപനം എന്ന നിലയിൽ രാജ്യത്തെ ആശയവിനിമയ സേവനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ബിഎസ്എൻഎൽ നിർണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്നു. ആദിവാസി മേഖലകളിൽ ഡിജിറ്റൽ കണക്ടിവിറ്റി വിപുലീകരിക്കുന്നതും ഉടൻ 5ജി അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതുമെല്ലാം ഈ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നുണ്ട്. ഇപ്പോൾത്തന്നെ ഏറെ ​വൈകിയെങ്കിലും 5ജിയെന്ന സ്വപ്നത്തിലേക്ക് ബിഎസ്എൻഎൽ അ‌ടുത്തവർഷത്തോടെ എത്തും എന്ന് സിഎംഡിയുടെ വാക്കുകൾ പ്രതീക്ഷപകരുന്നു.

More from GizBot

Best Mobiles in India

English summary
Aiming to launch 4G first in the second half of this year and then 5G next year, BSNL has now started the process of bringing 4G connectivity to the tribal areas of Himachal. BSNL's move to expand its network infrastructure to compete with telecom companies like Jio and Airtel is going strong.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X