ജിയോയെ കടത്തി വെട്ടാൻ 1.1 രൂപയ്ക്ക് 1 ജി.ബി ഡാറ്റയുമായി ബി.എസ്.എൻ.എൽ

|

റിലൈൻസ് ജിയോയുടെ ഗിഗാഫൈബറിന് വെല്ലുവിളിയുയർത്തി ബി.എസ്.എൻ.എൽ പുതിയ ബ്രോഡ്ബാൻഡ് സേവനത്തിന് തുടക്കമിടുന്നു.

 
ജിയോയെ കടത്തി വെട്ടാൻ 1.1 രൂപയ്ക്ക് 1 ജി.ബി ഡാറ്റയുമായി ബി.എസ്.എൻ.എൽ

അപകടം നിറഞ്ഞ വിഡിയോകൾക്ക് യൂട്യൂബിൽ വിലക്ക്അപകടം നിറഞ്ഞ വിഡിയോകൾക്ക് യൂട്യൂബിൽ വിലക്ക്

ജിയോ

ജിയോ

'ഭാരത് ഫൈബർ' എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം വഴി ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ബി.എസ്.എന്‍.എലിന്റെ ഫൈബര്‍ ടു ഫൈബര്‍ സേവന പദ്ധതി വഴി ശ്രമിക്കുന്നത്.

ബി.എസ്.എൻ.എൽ

ബി.എസ്.എൻ.എൽ

അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാളും ആറിരട്ടി അധികം ഡാറ്റ നല്‍കിയുള്ള പ്രഖ്യാപനം നടന്ന് ഏതാനും ആഴ്ചകള്‍ക്കൊടുവിലാണ് ബി.എസ്.എന്‍.എലിന്റെ ഈ പുതിയ പദ്ധതി. ഇത് വഴിയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് 25 ശതമാനം ക്യാഷ്ബാക്ക് നൽകാനും കമ്പനി തിരുമാനിച്ചിട്ടുണ്ട്.

വേഗതയേറിയ ഇന്റർനെറ്റ്

വേഗതയേറിയ ഇന്റർനെറ്റ്

"ഉപയോക്താക്കൾക്ക് ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സൗകര്യമാണ് വേണ്ടതെന്നും അതിനായി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളാണ് വാങ്ങിക്കുട്ടുന്നതെന്നും", ബി.എസ്.എന്‍.എല്‍ ഡയറക്റ്ററായ വിവേക് ബൻസാൽ പറഞ്ഞു.

ബി.എസ്.എൻ.എൽ vs ജിയോ
 

ബി.എസ്.എൻ.എൽ vs ജിയോ

ഗിഗാഫൈബർ സർവീസ് വഴി രാജ്യത്തെ 1,100 നഗരങ്ങളിലായുള്ള 50 ദശലക്ഷം വീടുകൾക്ക് 1 ജി.ബി.പി.എസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇത് വഴി നേടിയെടുക്കാൻ കമ്പനി ശ്രമിക്കുന്നത്.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഭാരത് ഫൈബറിനുള്ള ബുക്കിങ് ബി.എസ്.എന്‍.എല്‍ ആരംഭിച്ചുവെന്ന് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.

Best Mobiles in India

Read more about:
English summary
To kick off the new development, BSNL has started taking Bharat Fiber bookings through its online portal, reports ET Telecom. We were unable to independently verify the source of bookings, though. We have contacted BSNL for more information on the matter and will update the report when we hear back from the operator.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X