Home
News

ജിയോയുടെ ഡബിള്‍ ധമാക്കയ്ക്കു തിരിച്ചടിയുമായി ദിവസവും 2 ജിബി നൽകി ബിഎസ്എന്‍എല്‍

By Gizbot Bureau

ഗംഭീര ഇന്റര്‍നെറ്റ് ഓഫറുകള്‍ മുന്നില്‍ വച്ച് എത്തിയിരിക്കുകയാണ് പൊതു മേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇത്തവണ ഓഫറുകള്‍ നല്‍കിയിരിക്കുന്നത് ബിഎസ്എന്‍എല്‍ കോംപോ പ്ലാനുകള്‍ക്കാണ്.

ജിയോയുടെ ഡബിള്‍ ധമാക്കയ്ക്കു തിരിച്ചടിയുമായി  ദിവസവും 2 ജിബി നൽകി ബിഎസ

നിലവിലുളള പ്രീപെയ്ഡ് കോംബോ പ്ലാനുകളായ 999 രൂപ, 485 രൂപ, 429 രൂപ, 186 രൂപ എന്നിവയ്ക്ക് 2ജിബി ഡേറ്റ അധികം നല്‍കുന്നു. കൂടാതെ ബിഎസ്എന്‍എല്‍ന്റ 3ജിബി ഡേറ്റ STV പ്ലാനുകളായ 448 രൂപ, 444 രൂപ, 333 രൂപ, 349 രൂപ, 187 രൂപ എന്നിവയക്ക് നിലവിലുളള ഓഫറുകള്‍ക്കൊപ്പം അധിക ഡേറ്റ ലഭിക്കും. ജൂണ്‍ 18 മുതല്‍ രാജ്യവ്യാപകമായി ഈ ഓഫറുകള്‍ നിലവില്‍ വന്നിട്ടുണ്ട്. ഈ പ്ലാനുകളില്‍ ഡേറ്റയ്ക്കു മാത്രമേ മാറ്റം വന്നിട്ടുളളൂ.

അഞ്ച് പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് കോംബോ പ്ലാനുകളായ 186 രൂപ, 429 രൂപ, 485 രൂപ, 666 രൂപ,999 രൂപ എന്നിവയ്ക്ക് പരിധി ഇല്ലാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ചെയ്യാം. 186 രൂപ പ്ലാനില്‍ 3ജിബി ഡേറ്റ ലഭിക്കുന്നതോടെ ഇത് ജിയോയുടെ 149 രൂപ പ്ലാനിനു തുല്യമാണ്. വാലിഡിറ്റി 28 ദിവസവും.

ബിഎസ്എന്‍എല്‍ന്റെ 429 രൂപ പ്ലാനില്‍ 3ജിബി ഡേറ്റ പ്രതിദിനം 81 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. അതു പോലെ 666 രൂപയുടെ പ്ലാനില്‍ 3.5ജിബി ഡേറ്റ പ്രതിദിനം 120 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 999 രൂപ പ്ലാനില്‍ 3ജിബി ഡേറ്റ പ്രതിദിനം 180 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ 186 രൂപയ്ക്ക് 2ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു എന്നാല്‍ ജിയോ 149 രൂപയ്ക്ക് 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു. ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍ 60 ദിവസം വരേയും എന്നാല്‍ ജിയോയുടെ ഈ പ്ലാന്‍ ജൂണ്‍ 30ന് അവസാനിക്കുകയും ചെയ്യും.

അണ്‍ലിമിറ്റഡ് STV, Triple ACE Rs 333 പ്ലാനില്‍ 5ജിബി ഡേറ്റയാണ് പ്രതിദിനം. അതു പോലെ 444 രൂപയുടെ പ്ലാനില്‍ 6ജിബി ഡേറ്റയാണ് പ്രതിദിനം.

എന്നാല്‍ ബിഎസ്എന്‍എല്‍ന്റെ ഈ മാറ്റം 60 ദിവസത്തെ പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയതാണെന്നും ശ്രദ്ധിക്കുക. ജൂണ്‍ 18 മുതല്‍ 60 ദിവസം വരെയാണ് ഈ താരിഫ് പരിഷ്‌കരണങ്ങള്‍. റിലയന്‍സ് ജിയോയും ഇതു പോലെ താത്കാലിക അധിക ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. അതായത് ജൂണ്‍ 30 മുതല്‍ ജിയോയുടെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും 1.5ജിബി അധിക ഡേറ്റ നല്‍കാന്‍ തീരുമാനിച്ചു.

ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ മറ്റു റീച്ചാര്‍ജ്ജ് പോര്‍ട്ടലില്‍ നിന്നോ ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാം.

More from GizBot

Best Mobiles in India

English summary
BSNL's Double Dhamaka by Adding 2GB Daily Data to Every Prepaid Combo Plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X