ജിയോയെ കീഴടക്കി, ബിഎസ്എന്‍എല്‍ന്റെ പരമാവധി റീച്ചാര്‍ജ്ജ് ഓഫര്‍ സൂപ്പര്‍!!

Posted By: Samuel P Mohan

റിലയന്‍സ് ജിയോയെ നേരിടാന്‍ എയര്‍ടെല്‍ മാത്രമല്ല ഇപ്പോള്‍, അതു പോലെ മുന്നില്‍ നില്‍ക്കുകയാണ് ബിഎസ്എന്‍എല്ലും. ജിയോയുമായി ഏറ്റുമുട്ടാന്‍ ഇപ്പോള്‍ ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിക്കുകയാണ്. 999 രൂപയുടെ ഈ പ്ലാന്‍ വാലിഡിറ്റി 365 ദിവസമാണ്, അതായത് ഒരു വര്‍ഷം. ഇതാണ് ബിഎസ്എന്‍എല്‍ന്റെ 'മാക്‌സിമം' പ്രീപെയ്ഡ് പ്ലാന്‍.

ജിയോയെ കീഴടക്കി, ബിഎസ്എന്‍എല്‍ന്റെ പരമാവധി റീച്ചാര്‍ജ്ജ് ഓഫര്‍ സൂപ്പര്

ബിഎസ്എന്‍എല്‍ ആദ്യമായാണ് ഇത്രയും മികച്ച പ്ലാന്‍ നല്‍കുന്നത്. സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികളുടെ ഓഫറുകളെ മറികടക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാന്‍.

നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, ആസാം എന്നീ സര്‍ക്കിളുകള്‍ ഉള്‍പ്പെടെ മറ്റെല്ലായിടത്തും ഈ പ്ലാന്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ 999 പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 999 രൂപ പ്ലാനില്‍ പ്രതിദിനം 1ജിബി ഡാറ്റയാണ് നല്‍കുന്നത്. പ്രതിദിനം 1ജിബി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 40kbps ആയി കുറയും. ഇതിനോടൊപ്പം റോമിംഗ് കോളുകളും സൗജന്യമാണ്. എന്നാല്‍ ആദ്യത്തെ 181 ദിവസത്തിനു ശേഷം താരിഫ് പ്ലാനില്‍ മാറ്റം വരും. അതായത് കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം ഈടാക്കും.

ജിയോ 999 പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ 999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 60ജിബി ഹൈസ്പീഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 64kbps ആയി കുറയും. ഈ പ്ലാനില്‍ ലഭ്യമായ ആകെ ഡാറ്റ 60ജിബിയാണ്. ഇതു കൂടാതെ ദിവസേന 100എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നു. ജിയോ വെബ്‌സൈറ്റ് പ്രകാരം ഈ പ്ലാന്‍ വാലിഡിറ്റി 90 ദിവസമാണ്.

മൂന്നു മാസത്തെ ഫ്രീ സേവനവുമായി ജിയോഫൈബര്‍ അടുത്തമാസം

മാര്‍ച്ച് അവസാനത്തോടെ ജിയോഫൈബര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേവലം 500 രൂപയ്ക്ക് 100 എംബിപിഎസ് സ്പീഡില്‍ 100ജിബി ഡാറ്റ ജിയോഫൈബര്‍ വഴി നല്‍കും. നിലവില്‍ വിപണിയിലുളള ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡാറ്റ നല്‍കുന്നതായിരിക്കും ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്. ജിയോ ഫൈബര്‍ വരുന്നതോടെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡുകളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്.

വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഇന്ത്യയില്‍, എങ്ങനെ പണം അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The latest prepaid recharge plan launched by BSNL also comes bundled with unlimited calling benefits and the validity is one year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot