BSNL | ഇക്കാര്യത്തിൽ ബിഎസ്എൻഎൽ എല്ലാവരെക്കാളും മുന്നിൽ; ഈ അടിപൊളി പ്ലാനിനെക്കുറിച്ച് അറിയേണ്ടതെല്ലാം
പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (BSNL) എന്ന സ്ഥാനം വഹിച്ചിരുന്നു. എന്നാൽ മൊബൈൽ നെറ്റ്വർക്ക് സേവന രംഗത്ത് സംഭവിച്ചതിന് സമാനമായുള്ള തകർച്ചയാണ് സ്ഥാപനത്തിന്റെ ബ്രോഡ്ബാൻഡ് വിഭാഗവും ഇപ്പോൾ നേരിടുന്നത്.
കെടുകാര്യസ്ഥതകൾ തന്നെയാണ് ബ്രോഡ്ബാൻഡ് രംഗത്തും ബിഎസ്എൻഎൽ നേരിട്ട തിരിച്ചടിയ്ക്ക് കാരണം. രാജ്യത്തുടനീളം ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിയിരുന്ന കമ്പനി റിലയൻസ് ജിയോ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിച്ചതോടെയാണ് പിന്നോട്ട് പോയത്. പരസ്യങ്ങളിലും സൌജന്യങ്ങളിലുമൊന്നും ജിയോ ഫൈബറിനൊപ്പം മുട്ടാൻ കഴിയില്ലെങ്കിലും പ്ലാനുകൾ നൽകുന്നതിൽ ഏറ്റവും മുന്നിൽ ബിഎസ്എൻഎൽ തന്നെയാണുള്ളത്. പ്ലാനുകളെന്ന് പറയുമ്പോൾ ജിയോയും എയർടെലും വിഐയുമൊക്കെ നൽകുന്നതിലും മികച്ച ഓഫറുകളാണ് ബിഎസ്എൻഎല്ലിന്റെ ആവനാഴിയിൽ ഉള്ളത്.

ബിഎസ്എൻഎല്ലാണ് നിലവിൽ രാജ്യത്ത് ലഭ്യമായതിൽ ഏറ്റവും അഫോർഡബിളായ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കാത്ത വിധത്തിലുള്ള നിരക്കിലാണ് ബിഎസ്എൻഎൽ അവരുടെ ഏറ്റവും അഫോർഡബിളായിട്ടുള്ള പ്ലാൻ നൽകുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രതിമാസം 329 രൂപയാണ് ഏറ്റവും നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ പ്രൈസ് ടാഗ്.
329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ : 20 എംബിപിഎസ് ഡാറ്റ സ്പീഡാണ് ഈ ഓഫർ പായ്ക്ക് ചെയ്യുന്നത്. ഒരു മാസത്തേക്ക് ആകെ 1 ടിബി ഹൈ സ്പീഡ് ഡാറ്റയും 329 രൂപയുടെ പ്ലാനിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എംബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കുക. പ്ലാനിന് ഒപ്പം ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ഫ്രീയായി ലഭിക്കും. കണക്ഷൻ ഫ്രീ ആണെങ്കിലും ലാൻഡ്ഫോൺ യൂസർ തന്നെ വാങ്ങണം.
ജിയോയും എയർടെല്ലും അഫോർഡബിളായ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. പക്ഷെ ഇത് ദീർഘകാല ഉപയോഗത്തിനായി മാത്രമാണ് സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുക. ദീർഘകാലത്തേക്ക് പരിഗണിക്കുമ്പോൾ നിരക്ക് കുറവാണെങ്കിലും സബ്സ്ക്രൈബ് ചെയ്യുന്ന സമയത്ത് വലിയൊരു തുക നൽകേണ്ടി വരുന്നു. ഇടയ്ക്ക് വച്ച് സേവനങ്ങളിൽ അതൃപ്തി തോന്നിയാൽ കണക്ഷൻ കട്ട് ചെയ്യാൻ സാധിക്കില്ലെന്നതും പോരായ്മയാണ്.
ബിഎസ്എൻഎല്ലിന്റെ ഏറ്റവും അഫോർഡബിളായ ബ്രോഡ്ബാൻഡ് പ്ലാൻ എതാണെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് കേരളത്തിൽ ഏറ്റവും അധികം യൂസേഴ്സ് സെലക്റ്റ് ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ എതാണെന്ന് കൂടി നോക്കാം. കമ്പനി വെബ്സൈറ്റ് പ്രകാരം 999 രൂപ വിലയുള്ള സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനാണ് കേരളത്തിലെ ഏറ്റവും ജനകീയമായ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് ഓഫർ. ഈ പ്ലാനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
999 രൂപയുടെ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ: സൂപ്പർസ്റ്റാർ പ്രീമിയം പ്ലസിന്റെ ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനിനാണ് 999 രൂപ നൽകേണ്ടത്. പ്ലാൻ 150 എംബിപിഎസ് ഡാറ്റ സ്പീഡാണ് പ്രൊവൈഡ് ചെയ്യുന്നത്. ഒരു മാസത്തേക്ക് 2,000 ജിബി ഹൈ സ്പീഡ് ഡാറ്റയും യൂസേഴ്സിന് ലഭ്യമാകും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, ഷെമാറൂ, ഹംഗാമ, സോണിലിവ്, സീ5, യപ്പ്ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭിക്കും.


Click it and Unblock the Notifications








