ബിഎസ്എന്‍എല്‍ ഓഫര്‍ പെരുമഴ: 499 രൂപ പ്ലാനില്‍ 45ജിബി ഡേറ്റ

|

പൊതു മേഖല കമ്പനിയായ ബിഎസ്എന്‍എല്‍ താരിഫ് മത്സരം തുടരുകയാണ്. ജിയോ വന്നതോടെ ടെലികോം മേഖലയില്‍ മത്സരം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നത് വലിയ ഓഫറുകള്‍ക്കും കാരണമായി.

 
ബിഎസ്എന്‍എല്‍ ഓഫര്‍ പെരുമഴ: 499 രൂപ പ്ലാനില്‍ 45ജിബി ഡേറ്റ

ഇപ്പോള്‍ ബിഎസ്എന്‍എല്‍ പുതിയൊരു പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. 499 രൂപയുടെ ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്ലാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ജിയോയുടെ 509 രൂപ പ്ലാനിനെയാണ്.

 

ബിഎസ്എന്‍എല്‍ന്റെ പുതിയ 499 രൂപ പ്ലാനില്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് പ്രതിമാസം 45ജിബി ഡേറ്റയാണ് ലഭിക്കുന്നത്. അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസും പ്രതിദിനം ലഭിക്കുന്നു. ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാനിനെ കുറിച്ച് കൂടുതല്‍ അറിയാനായി കസ്റ്റമര്‍ കെയറിലേക്ക് വിളിക്കേണ്ടതാണ്, കൂടാതെ അവിടെ നിന്നും നിങ്ങള്‍ക്ക് ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.

ജിയോ അവതരിപ്പിച്ച 509 രൂപ പ്ലാന്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ്. ഫ്രീ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, എസ്എംഎസ് എന്നിവയും 60ജിബി ഡേറ്റയുമാണ് ഈ പ്ലാനില്‍ ജിയോ നല്‍കുന്നത്. ഇതില്‍ 2ജിബി പ്രതിദിനം FUP ലിമിറ്റ്. എന്നാല്‍ ബിഎസ്എന്‍എല്‍ന്റെ 499 രൂപ പ്ലാനില്‍ FUP ലിമിറ്റ് ഇല്ല. മറ്റൊരു പ്രധാന വ്യത്യാസം എന്തെന്നാല്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത് 3ജിയും ജിയോ നല്‍കുന്നത് 4ജി വോള്‍ട്ട് കണക്ടിവിറ്റിയുമാണ്.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ സ്വകാര്യ കമ്പനികളെ പോലെ ബിഎസ്എന്‍എല്ലും പെട്ടന്നു തന്നെ 4ജി സേവനം ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ്. 4ജി സേവനം എത്തിയതിനു ശേഷം ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നോ സ്‌റ്റോറില്‍ നിന്നോ പുതിയ 4ജി സിം 20 രൂപയ്ക്കു വാങ്ങാവുന്നതാണ്.

IPL 2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബെറ്റിംഗ് സൈറ്റുകള്‍IPL 2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബെറ്റിംഗ് സൈറ്റുകള്‍

ഇതു കൂടാതെ ബിഎസ്എന്‍എല്‍ ഈയിടെ അവതരിപ്പിച്ച മറ്റൊരു പ്ലാനാണ് 'ഡേറ്റ സുനാമി ഓഫര്‍'. ഈ ഓഫര്‍ പ്രകാരം 98 രൂപയ്ക്ക് 26 ദിവസത്തേക്ക് 39 ജിബി ഡേറ്റയാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രതിദിനം 1.5ജിബി ഡേറ്റ ഉപയോഗിക്കാം.

STV 98 പ്ലാന്‍ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ വക്താക്കള്‍ അറിയിച്ചു. ഈ പ്ലാനില്‍ ഡേറ്റ മാത്രമാണ്, ഇതില്‍ വോയിസ് കോളോ എസ്എംഎസ് ഓഫറുകളോ ഉള്‍പ്പെടുത്തിയിട്ടില്ല.

Best Mobiles in India

Read more about:
English summary
Bsnl's New Postpaid Plan To Take On Jio's 509 Plan

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X