Home
News

ഇതാണ് ബിഎസ്എന്‍എല്‍ന്റെ 299 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍..!

ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നു. ഇത്തവണ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കാണ്.

 ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

ഈയിടെ കുറച്ചു പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചതിനു ശേഷമാണ് ബിഎസ്എന്‍എല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 299 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. മറ്റു ടെലികോം സേവനദാദാക്കളെ വെല്ലുവിളിച്ചാണ് ഈ പുതിയൊരു പ്ലാന്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിമാസം

പ്രതിമാസം

പുതിയ ഉപയോക്താക്കള്‍ക്കു മാത്രമാണ് ബിഎസ്എന്‍എല്‍ന്റെ 299 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍. നിലവിലെ ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ലഭ്യമല്ല. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് മൊത്തത്തില്‍ 31ജിബി ഡേറ്റയാണ് പ്രതിമാസം ലഭിക്കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 80kbps സ്പീഡായി കുറയും.

അണ്‍ലിമിറ്റഡ്

അണ്‍ലിമിറ്റഡ്

അണ്‍ലിമിറ്റഡ് ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് കോൡഗ് സൗകര്യവും കമ്പനി നല്‍കിയിട്ടുണ്ട്. ഒപ്പം ഈ പ്ലാന്‍ കാലയളവില്‍ പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു.

ലക്ഷ്യം

ലക്ഷ്യം

വോഡാഫോണിന്റെ 299 രൂപ RED പ്ലാനിനെ ലക്ഷ്യം വച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വോഡാഫോണിന്റെ 299 രൂപ റെഡ് പ്ലാനില്‍ പ്രതിമാസം 20ജിബി ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, പ്രതിമാസം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ബിഎസ്എന്‍എല്‍ 4ജി ഡേറ്റ സ്പീഡ് നല്‍കുന്നില്ല, എന്നാല്‍ വോഡാഫോണ്‍ നല്‍കുന്നത് 4ജി സ്പീഡാണ്.

എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി

എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി

ഇതു കൂടാതെ ബിഎസ്എന്‍എല്‍ ഇന്ത്യയയില്‍ 5ജി അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബിഎസ്എന്‍എല്‍ കരാര്‍ ഒപ്പുവച്ചു.

Best Mobiles in India

English summary
BSNL's new Rs 299 postpaid plan offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X