ബിഎസ്എന്‍എല്‍ 270 ജിബി ഡാറ്റ 333 രൂപ/ ജിയോ പ്ലാനുകള്‍!

Written By:

രാജ്യത്തെ ടെലികോം മേഖലയെ ഒന്നടക്കം പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍ 270 ജിബി ഡാറ്റ 333 രൂപ/ ജിയോ പ്ലാനുകള്‍!

വന്‍ ഓഫറുകള്‍ നല്‍കി 3ജി ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയ ബിഎസ്എന്‍എന്‍ ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരേയും ആകര്‍ഷിക്കാനുളള തിടുക്കത്തിലാണ്.

ബിഎസ്എന്‍എല്‍, ജിയോ പ്ലാനുകള്‍ ഇവിടെ താരതമ്യം ചെയ്യാം. ഇതില്‍ ഏതാണ് മികച്ചതെന്ന് നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ പ്ലാനുകള്‍

ഡാറ്റ പ്ലാന്‍

249 രൂപയ്ക്ക് 10ജിബി ബ്രോഡാബാന്‍ഡ് ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മറ്റു കമ്പനികളുടെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളേയും ഈ അണ്‍ലിമിറ്റഡ് ഓഫര്‍ ആകര്‍ഷിക്കുമെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

 

ബിഎസ്എന്‍എല്‍ 249 പ്ലാന്‍

കോള്‍ പ്ലാന്‍

ബിഎസ്എന്‍എല്‍ ന്റെ ഈ ഡാറ്റ പ്ലാനിനോടൊപ്പം രാത്രി ഒന്‍പതു മണി മുതല്‍ രാവിലെ ഏഴു മണി വരെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം. കൂടാതെ ഞായറാഴ്ചകളിലും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതില്‍ നിലവിലെ ഏറ്റവും മികച്ച പ്ലാനാണ് ബിഎസ്എന്‍എല്‍ നല്‍കുന്നതെന്ന് കമ്പനി ഡയറക്ടര്‍ എന്‍.കെ.ഗുപ്ത പറഞ്ഞു.

 

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്ക്

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും ബിഎസ്എന്‍എല്‍ 1 ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നുണ്ട്. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണ്. മൊബൈലില്‍ ഇതു വരെ ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കാണ് ഇൗ സേവനം നല്‍കുന്നത്.

ബിഎസ്എന്‍എല്‍ 339 പ്ലാന്‍

STV-339 പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. ഇതിനു മുന്‍പ് 2ജിബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസവുമാണ്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം, കൂടാതെ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം. അതിനു ശേഷം ഒരു മിനിറ്റിന് 25 പൈസ വീതം ഈടാക്കുന്നു.

ബിഎസ്എന്‍എല്‍ 333 രൂപയുടെ പ്ലാന്‍

ഈ പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 90 ദിവസത്തെ വാലിഡിറ്റിയാണ് ഇതില്‍. അങ്ങനെ മൂന്നു മാസത്തേക്ക് 270ജിബി ഡാറ്റ ലഭിക്കുന്നു. ഈ 3ജി പ്ലാന്‍ ഡാറ്റയില്‍ ലിമിറ്റ് കഴിഞ്ഞാല്‍ 80Kbsp സ്പീഡായിരിക്കും ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ 349 പ്ലാന്‍

349 പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. വാലിഡിറ്റി 28 ദിവസവും. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും ചെയ്യാം. ഈ പ്ലാനില്‍ ഒരു മാസം നിങ്ങള്‍ക്ക് 349 രൂപയ്ക്ക് 56ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ 395 പ്ലാന്‍

ഈ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. വാലിഡിറ്റി 71 ദിവസവും. അതായത് 395 രൂപയ്ക്ക് 142ജിബി ഡാറ്റ ലഭിക്കുന്നു. ഇതു കൂടാതെ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് 3000 മിനിറ്റ് സൗജന്യ കോളുകളും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 1800 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം.

ജിയോ പ്ലാനുകള്‍

ജിയോ 303 പ്ലാന്‍

ജിയോ 309 പ്ലാനില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. വാലിഡിറ്റി 84 ദിവസവും. ആദ്യത്തെ റീച്ചാര്‍ജ്ജിലാണ് ഈ ഓഫര്‍ നല്‍കുന്നത്. ഇതേ തുകയില്‍ അടുത്ത റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റ പ്രതിദിനവും വാലിഡിറ്റി 28 ദിവസവുമാണ്.

 

ജിയോ 509 റീച്ചാര്‍ജ്ജ്

509 രൂപയുടെ റീച്ചാര്‍ജ്ജില്‍ 168ജിബി ഡാറ്റയും (അതായത് പ്രതിദിനം 2ജിബി ഡാറ്റ) 84 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു, ഇത് ആദ്യത്തെ റീച്ചാര്‍ജ്ജില്‍. ഇതേ തുകയില്‍ അടുത്ത റീച്ചാര്‍ജ്ജില്‍ 2ജിബി ഡാറ്റ പ്രതിദിനവും (അതായത് മൊത്തം 56ജിബി ഡാറ്റ) 28 ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കുന്നത്.

നിഗമനം

ബിഎസ്എന്‍എല്‍ ന്റെ ഈ എല്ലാ സൗജന്യ ഓഫറുകളും 3ജി ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകൂ. എന്നാല്‍ ജിയോ ഓഫറുകള്‍ ഹൈ സ്പീഡ് 4ജി ഡാറ്റയാണ്. ഇനി നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം നിങ്ങള്‍ക്കു മികച്ചത് ഇതില്‍ ഏതു പ്ലാനാണെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Reliance Jio has shaken up the data prices in India, but state-owned player BSNL is giving it a tough competition
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot