Home
News

ബിഎസ്എൻഎല്ലിനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും! ദിവസവും ചെലവാകുക 3 രൂപ, ലഭിക്കുന്നത് 35 ദിവസ വാലിഡിറ്റി

ടെലിക്കോം സേവനങ്ങൾ ഉപയോഗിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത ഒരു സാമൂഹിക ജീവിതക്രമം ഇന്ത്യയിൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഉയർന്ന ടെലിക്കോം നിരക്കുകൾ പലർക്കും താങ്ങാനാകാത്ത നിലയുമുണ്ട്. സിം വാലിഡിറ്റി കട്ട്് ആകാതെ നിലനിർത്താൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ അ‌ന്വേഷിക്കുന്നവർ ഏറെയാണ്.

എന്നാൽ ഏതാണ്ട് എല്ലാ ടെലിക്കോം കമ്പനികളുടെയും അ‌ടിസ്ഥാന പ്ലാനുകളുടെ നിരക്കുകൾ 100 രൂപയ്ക്ക് മുകളിലാണ്. ദീർഘകാല ടെലിക്കോം പ്ലാനുകൾ താരതമ്യേന കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നൽകാറുണ്ട്. എന്നാൽ ഒന്നിച്ച് കുറച്ച് അ‌ധികം തുക ചെലവാക്കേണ്ടിവരും എന്നതിനാൽ ഇത്തരം ദീർഘകാല പ്ലാനുകൾ ​പലർക്കും തെരഞ്ഞെടുക്കാൻ കഴിയാറില്ല.

ഈ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിന ചെലവ് 3 രൂപ, ലഭിക്കുക 35 ദിവസ വാലിഡിറ്റി

ഇന്ത്യൻ ടെലിക്കോം മേഖലയിൽ പൊതുമേഖലയിൽനിന്നുള്ള ഒരേയൊരു കമ്പനിയായ ബിഎസ്എൻഎൽ മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ വാലിഡിറ്റി ലഭ്യമാക്കാറുണ്ട്. വിവിധ നിരക്കുകളിലുള്ള റീച്ചാർജ് പ്ലാനുകളുടെ നീണ്ട നിരതന്നെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മുന്നിൽ അ‌വതരിപ്പിച്ചിരിക്കുന്നു. അ‌തിൽ സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു പ്ലാൻ ആണ് 107 രൂപയുടേത്.

താങ്ങാനാകുന്ന നിരക്കിൽ ​ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും എന്നതാണ് 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രസക്തി. അ‌തിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനുകളിൽ ഏറ്റവും മുൻനിരയിലാണ് ഈ പ്ലാനിന്റെ സ്ഥാനം. 107 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇവിടെ വിശദമായി പരിചയപ്പെടാം.

കുറഞ്ഞ നിരക്കിൽ കൂടുതൽ ദിവസം വാലിഡിറ്റി നൽകിയിരുന്ന ഒരു ബിഎസ്എൻഎൽ പ്ലാൻ ആയിരുന്നു 107 രൂപയുടേത്. 40 ദിവസ വാലിഡിറ്റി ആണ് ഈ പ്ലാനിൽ ലഭിച്ചിരുന്നത്. എന്നാൽ അ‌ടുത്തിടെ പ്ലാൻ വാലിഡിറ്റികളിൽ മാറ്റം വരുത്തിയ ബിഎസ്എൻഎൽ 40 ദിവസ വാലിഡിറ്റി 35 ദിവസമായി കുറച്ചു.

ഈ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിന ചെലവ് 3 രൂപ, ലഭിക്കുക 35 ദിവസ വാലിഡിറ്റി

ഇങ്ങനെ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ടെങ്കിലും ഇപ്പോഴും മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഒരു മാസത്തിലധികം വാലിഡിറ്റി നൽകുന്ന ഏക പ്ലാൻ ഇതാണ്. 3 ജിബി ഡാറ്റ + 200 മിനിറ്റ് വോയ്‌സ് കോളിംഗ് എന്നിവയാണ് 35 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

മറ്റ് കമ്പനികൾ 200 രൂപയ്ക്കടുത്ത് നിരക്കിൽ 28-30 ദിവസത്തേക്ക് നൽകുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ 107 രൂപയുടെ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നതാണ് സത്യം. വോയിസ്, ഡാറ്റ എന്നിവയ്ക്ക് ഒപ്പം അ‌ധിക ആനുകൂല്യമായി 35 ദിവസത്തേക്ക് ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിൽ ലഭിക്കുന്നുണ്ട്.

ഒരുപാട് കോളിങ്ങും ഡാറ്റ ആവശ്യങ്ങളുമൊന്നും ഇല്ലാത്ത സാധാരണക്കാരായ ആളുകൾക്ക് 107 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ ഏറെ ഉപകാരപ്പെടാറുണ്ട്. പ്രതിദിനം 3 രൂപ മാത്രമാണ് കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കും 35 ദിവസത്തെ വാലിഡിറ്റിക്കുമായി ഈ പ്ലാനിൽ ചെലവ് വരുന്നത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഈ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിന ചെലവ് 3 രൂപ, ലഭിക്കുക 35 ദിവസ വാലിഡിറ്റി

എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാൻ 155 രൂപ നിരക്കിലാണ് എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഉണ്ടെങ്കിലും 24 ദിവസ വാലിഡിറ്റിയും 1ജിബി ഡാറ്റയും മാത്രമാണ് ഇതിൽ ലഭിക്കുക. 300 എസ്എംഎസും അ‌ധിക ആനുകൂല്യം എന്ന നിലയിൽ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവയും ഈ പ്ലാനിലുണ്ട്.

കുറഞ്ഞ നിരക്കിൽ ഉൾപ്പെടെ റീച്ചാർജ് പ്ലാനുകൾ ലഭ്യമാണ് എങ്കിലും ഒരു മാസ വാലിഡിറ്റി ലഭിക്കുന്ന ജിയോ പ്ലാനിന് കുറഞ്ഞത് 259 രൂപ മുടക്കണം. 1.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പ് സേവനങ്ങൾ എന്നിവയാണ് 259 രൂപയുടെ ഈ ജിയോ പ്ലാനിൽ ലഭിക്കുക.

Best Mobiles in India

English summary
The Rs 107 BSNL plan offers 35 days of validity at a cost of Rs 3 per day. The special feature of this plan is that it comes with a 30-day validity at a lower rate than other companies. This plan provides 3GB of data plus 200 minutes of voice calling for 35 days. This plan is very popular due to its low cost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X