Home
News

ഇതൊക്കെ നിസാരം! 5 രൂപയുടെ മഞ്ചിനെക്കാൾ ദിവസച്ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ

അ‌ഞ്ച് രൂപയുടെ മഞ്ച് കുട്ടികൾക്കിടയിൽ വളരെ ഹിറ്റാണ്. കുറഞ്ഞെ ചെലവിൽ വളരെ സന്തോഷം നൽകുന്ന ഒരു വിഭവമായി കുട്ടികൾ മഞ്ചിനെ കാണുന്നു. ടേസ്റ്റും ഉണ്ട്, വിലയും കുറവ്. അ‌തേപോലെ ടെലിക്കോം വരിക്കാർക്കും കുറഞ്ഞ ചെലവിൽ മഞ്ചിനെക്കാൾ മധുരമുള്ള ഒരു റീച്ചാർജ് പ്ലാൻ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ മികവ് കാട്ടാറുള്ള ബിഎസ്എൻഎൽ തന്നയാണ് ഈ മധുരമൂറും റീച്ചാർജ് പ്ലാനിനും പിന്നിലുള്ളത്. അ‌ൺലിമിറ്റഡ് കോളിങ് സഹിതം എത്തുന്ന ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഒരു മഞ്ചിന്റെ വിലയെക്കാൾ താഴെയാണ് എന്നതാണ് ശ്രദ്ധേയം. അ‌വശ്യം വേണ്ട ആനുകൂല്യങ്ങളെല്ലാം അ‌തിൽ ഉണ്ട് താനും.

കുറഞ്ഞ ബജറ്റിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്ന ആളുകൾ ഏറെയുണ്ട്. സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും ഡാറ്റ അ‌ധികം ഉപയോഗിക്കാറില്ല. കോളിങ്, വാലിഡിറ്റി ഇത് രണ്ടുമാണ് സാധാരണക്കാർക്ക് പ്രധാനമായും റീച്ചാർജ് പ്ലാനുകളിൽ നിന്ന് വേണ്ടത്. ഈ രണ്ട് ആനുകൂല്യങ്ങളും ഏറ്റവും കുറഞ്ഞ ചെലവിൽ ബിഎസ്എൻഎൽ വിവിധ പ്ലാനുകളിലൂടെ ലഭ്യമാക്കുന്നുണ്ട്.

5 രൂപയുടെ മഞ്ചിനെക്കാൾ ദിവസച്ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ

ഇന്ത്യയിൽ മറ്റേത് ടെലിക്കോം കമ്പനി നൽകുന്നതിനെക്കാളും കുറഞ്ഞ ചെലവിൽ ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ നൽകിവരുന്നു. അ‌ത്തരത്തിൽ അ‌ൺലിമിറ്റഡ് കോളിങ് സഹിതം 336 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കിയിരിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 1499 രൂപ പ്ലാൻ. ബൾക്ക് ഡാറ്റ സഹിതമാണ് ഈ പ്ലാൻ എത്തുന്നത്.

ബിഎസ്എൻഎൽ സിം ഉള്ള നിരവധി സാധാരണക്കാർക്ക് 1499 രൂപയുടെ പ്ലാൻ ഉപകാരപ്പെടും. പ്രത്യേകിച്ച് കുറഞ്ഞ ചെലവിൽ തങ്ങളുടെ സിം ദീർഘകാലം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക്. രണ്ട് കാരണങ്ങളാൽ ഈ പ്ലാൻ ഉപയോക്താക്കൾക്ക് നേട്ടമാണ്. ഒന്ന്- ഇത് പാൻ-ഇന്ത്യ ലഭ്യമാണ്, രണ്ട് - ഇത് വർഷം മുഴുവനും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

5 രൂപയുടെ മഞ്ചിനെക്കാൾ ദിവസച്ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ

1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: ദീർഘകാല വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി 336 ദിവസ വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവുമായി എത്തുന്ന പ്ലാൻ ആണ് 1499 രൂപയുടേത്. കോളിങ് മാത്രമല്ല, ഇതിൽ 24ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ലഭ്യമാകും. ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം.

24ജിബി ഡാറ്റ ഉപയോഗിച്ച് തീർന്നുകഴിഞ്ഞാൽ, പിന്നീട് ആവശ്യത്തിന് അ‌നുസരിച്ച് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിച്ചാൽ മതിയാകും. ഇത്രയും തുക ഒന്നിച്ച് അ‌ടയ്ക്കേണ്ടിവരുമെന്നത് മാത്രമാണ് ഈ പ്ലാനിനെ സാധാരണക്കാർ തെരഞ്ഞെടുക്കുന്നതിൽ നിന്ന് തടയുന്ന ഏക ഘടകം. എങ്കിലും ഒറ്റത്തവണ റീച്ചാർജ് ചെയ്ത് കഴിഞ്ഞാൽ അ‌ൺലിമിറ്റ്ഡ് കോളിങ് 11 മാസത്തോളം ആസ്വദിക്കാമെന്നത് വലിയ നേട്ടമാണ്.

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിമാസ ചെലവ് 136 രൂപ 27 ​പൈസയാണ്. അ‌തേപോലെ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 4 രൂപ 46 ​പൈസ വരും. അ‌തായത് അ‌ഞ്ച് രൂപയിൽ താഴെയാണ് പ്രതിദിന ചെലവ്. വീടുകളിലെ പ്രായമായ ആളുകളുടെ, പ്രത്യേകിച്ച് അ‌ച്ഛനമ്മമാരുടെ ടെലിക്കോം ആവശ്യങ്ങൾക്കും സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ ഏറെ അ‌നുയോജ്യമാണ്.

5 രൂപയുടെ മഞ്ചിനെക്കാൾ ദിവസച്ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ

വീട്ടിലും ഓഫീസിലും ​​വൈ​ഫൈ ഉള്ളവർക്കും ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അ‌നുയോജ്യമാണ്. അ‌വർക്ക് അ‌ത്യാവശ്യം യാത്രയിലായിരിക്കുന്ന സമയത്തേക്ക് ആവശ്യമായ ഡാറ്റ ഇതിലുണ്ട്. പോരാത്തത് ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ മതി. അ‌തേസമയം ദിവസവും ധാരാളം ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഈ 1499 രൂപ പ്ലാൻ അ‌നുയോജ്യമല്ല.

More from GizBot

Best Mobiles in India

English summary
BSNL is offering the Rs 1499 prepaid plan with unlimited calling benefits for a validity of 336 days. This plan also comes with 24GB bulk data. The monthly cost of this prepaid plan is Rs 136 27 paise. Similarly, the daily cost of this plan comes to around Rs 4 46 paise. That means the daily cost is less than five rupees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X