Home
News

പോയതു പോയി, കിട്ടാനുള്ളത് കളയേണ്ട! 797 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റി കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്തിരുന്ന ഒരു മികച്ച പ്ലാൻ ആയിരുന്നു 797 രൂപയുടേത്. സിം വാലിഡിറ്റി വർഷം മുഴുവൻ നിലനിർത്താൻ ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ഒരു പ്ലാൻ മറ്റൊരിടത്തും ഉണ്ടായിരുന്നില്ല. അ‌തിനാൽ നിരവധിപേർ ഈ പ്ലാൻ ഇഷ്ടപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാനിൽ ഉൾപ്പെടെ ബിഎസ്എൻഎൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. കച്ചവടത്തിന് കണ്ണുണ്ട്, കരളില്ല എന്ന് പറയാറുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനമാണെങ്കിലും ബിഎസ്എൻഎൽ ഒരു കച്ചവട സ്ഥാപനം കൂടിയാണ് എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്.

797 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ

സ്ഥാപനത്തിന്റെ മുന്നോട്ട് പോക്കിന് ആവശ്യമായ രീതിയിൽ പ്ലാനുകളിൽ മാറ്റം വരുത്താൻ ബിഎസ്എൻഎല്ലിന് അ‌വകാശവുമുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ നിരക്ക് വർധനയും പ്ലാനുകളിലെ പൊളിച്ചുപണിയും നടത്തുമ്പോൾ ബിഎസ്എൻഎൽ പ്ലാനുകളിലും മാറ്റങ്ങൾ വരുന്നത് സ്വാഭാവികവും അ‌നിവാര്യവുമായിരിക്കാം. പുറമേക്ക് നിരക്ക് വർധനയായി തോന്നില്ല എങ്കിലും ബിഎസ്എൻഎൽ നടത്തിയിരിക്കുന്നതും അ‌പ്രഖ്യാപിത നിരക്ക് വർധന തന്നെയാണ് എന്നത് വേറെ കാര്യം.

ബിഎസ്എൻഎൽ വാലിഡിറ്റി കുറച്ച് മാറ്റം വരുത്തിക്കഴിഞ്ഞു. നഷ്ടം നഷ്ടം തന്നെയാണ്, എങ്കിലും ബിഎസ്എൻഎൽ വാലിഡിറ്റി വെട്ടിക്കുറച്ച പ്ലാനുകൾ ഇപ്പോഴും ആളുകൾക്ക് ഉപകാരപ്പെടുന്നവ തന്നെയാണ്. കുറഞ്ഞ നിരക്കിൽ ഒരു വർഷ വാലിഡിറ്റി നൽകിയിരുന്ന ബിഎസ്എൻഎൽ പ്ലാനിന്റെ കാര്യവും അ‌ങ്ങനെ തന്നെയാണ്. ഇപ്പോഴും അ‌തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

797 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ

797 രൂപ പ്ലാനിന്റെ ഏറ്റവും വലിയ പ്രസക്തി 365 ദിവസ വാലിഡിറ്റി ആയിരുന്നു. എന്നാൽ വാലിഡിറ്റി വെട്ടിക്കുറച്ച് ബിഎസ്എൻഎൽ നടത്തിയ അ‌ഴിച്ചുപണിയ്ക്ക് ശേഷം ഇതിൽ 300 ദിവസ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുന്നത്. 65 ദിവസത്തെ നഷ്ടം വരിക്കാരന് ഇവിടെ ഉണ്ടായിരിക്കുന്നു. എങ്കിലും ഇത്രയും കുറഞ്ഞ നിരക്കിൽ 300 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ വേറെയില്ല.

ഇപ്പോൾ 797 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും ആദ്യ 60 ദിവസത്തേക്ക് 100 എസ്എംഎസും സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസം സിം വാലിഡിറ്റി ലഭിക്കും. എന്നാൽ കോളിങ്, ഡാറ്റ ആവശ്യങ്ങൾക്ക് മറ്റ് പ്ലാനുകൾ ഉപയോഗിക്കേണ്ടിവരും.

797 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ

എങ്കിലും ഇൻകമിങ് ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേർക്ക് ആശ്വാസമാകും. ബിഎസ്എൻഎൽ വരിക്കാരിൽ കൂടുതൽ പേരും സാധാരണക്കാരാണ് എന്നതും ഇവിടെ കണക്കിലെടുക്കാം. വാലിഡിറ്റി കുറച്ച ശേഷവും ഈ പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നവർ ഉണ്ടാകാം. എന്നാൽ സിം സജീവമായി നിലനിർത്തണമെങ്കിൽ ഇപ്പോഴും മികച്ച ഓപ്ഷൻ ഈ പ്ലാനാണ് എന്നതാണ് അ‌തിനുത്തരം.

വരിക്കാരെ മാനസികമായി സമ്മർദ്ദത്തിലാക്കാതെ ചെറിയൊരു കബളിപ്പിക്കലിലൂടെ വരുമാനം കൂട്ടാൻ വഴിയൊരുക്കുകയാണ് വാലിഡിറ്റി കുറയ്ക്കലിലൂടെ ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്. തങ്ങൾ മുടക്കിയിരുന്ന തുകയിൽ മാറ്റം വരാത്തതിനാൽ നഷ്ടത്തിന്റെ വ്യാപ്തി ഉപയോക്താക്കളുടെ ചിന്തയിലേക്കെത്തില്ല. ആനുകൂല്യങ്ങളിൽ ചെറിയ മാറ്റം വരുന്നതും വരിക്കാർ കണക്കിലെടുക്കില്ല. 797 രൂപ പ്ലാനിന് പുറമെ 107, 197, 397 പ്ലാനുകളിലാണ് ബിഎസ്എൻഎൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതിൽ 107 രൂപയുടെ പ്ലാൻ വാലിഡിറ്റിയിൽ 5 ദിവസവും 197 രൂപയുടെ പ്ലാൻ വാലിഡിറ്റിയിൽ 14 ദിവസവും, 397 രൂപയുടെ പ്ലാൻ വാലിഡിറ്റിയിൽ 30 ദിവസവും ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ പ്ലാനുകളുടെ പുതിയ വാലിഡിറ്റി യഥാക്രമം 35 ദിവസം, 70 ദിവസം, 150 ദിവസം എന്ന നിലയിലാണ് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Among the changes made in BSNL plans, the Rs 797 plan has also seen significant changes. The biggest highlight of the Rs 797 plan was its 365-day validity. But after the crackdown by BSNL by cutting the validity, only 300 days validity is available. But this BSNL plan has not lost its relevance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X