1000 4G ടവർ വന്നില്ലേ, പരാതികൾ മാറ്റിവച്ച് കേറിപ്പോര്! 75 ദിവസത്തേക്കുള്ള ബെസ്റ്റ് ബിഎസ്എൻഎൽ പ്ലാൻ
ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ (BSNL) ഏറ്റവും കരുത്തുറ്റ തട്ടകങ്ങളിലൊന്നാണ് കേരളം. മറ്റ് പല സംസ്ഥാനങ്ങളും കൈവിട്ടപ്പോഴും ബിഎസ്എൻഎല്ലിനെ കേരളം നെഞ്ചോട് ചേർത്ത് സ്നേഹിച്ചിട്ടേയുള്ളൂ. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി റിലയൻസ് ജിയോയാണ്. ബിഎസ്എൻഎൽ ഏറ്റവും പിന്നിൽ നാലാം സ്ഥാനത്താണ്. എങ്കിലും കേരളത്തിൽ, ജിയോയ്ക്കുള്ള അതേ പ്രാധാന്യം ബിഎസ്എൻഎല്ലിനും ലഭിച്ചിട്ടുണ്ട്. നിരവധി ആളുകൾ ബിഎസ്എൻഎൽ വരിക്കാരായി ഇപ്പോഴും തുടരുന്നു. കഴിഞ്ഞ കുറച്ചധികം നാളുകളായി ഏറെ പ്രാരാബ്ധത്തിൽ കഴിഞ്ഞിരുന്ന ബിഎസ്എൻഎല്ലിന് ദേശീയ തലത്തിൽ അൽപ്പം പരിഗണന ഇപ്പോഴാണ്. അതും സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന്.
എന്നാൽ അതിനെല്ലാം മുൻപും കേരളം ബിഎസ്എൻഎല്ലിന് ഒപ്പം നിന്നിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ളതിനെക്കാൾ ശക്തമായ സ്വാധീനം കേരളത്തിലെ മൊബൈൽ വരിക്കാർക്കിടയിൽ ബിഎസ്എൻഎല്ലിന് ഇപ്പോഴുമുണ്ട്. അതിനാൽത്തന്നെ 4ജി വ്യാപനത്തിൽ കേരളത്തിന് മുഖ്യ പരിഗണന നൽകുമെന്ന് ബിഎസ്എൻഎൽ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം രാജ്യവ്യാപകമായി പുരോഗമിക്കുന്നതിനിടെ 1000 4ജി ടവറുകൾ എന്ന കടമ്പ കേരളത്തിൽ ബിഎസ്എൻഎൽ പിന്നിട്ടിരിക്കുന്നു.

കേരളത്തിൽ ബിഎസ്എൻഎൽ 1000 4ജി ടവറുകൾ സ്ഥാപിച്ച കാര്യം കേന്ദ്ര ടെലിക്കോം മന്ത്രാലയം തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിടുകയായിരുന്നു. ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുള്ള കേരളത്തിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ ഈ നേട്ടം ബിഎസ്എൻഎല്ലിന് തുണയാകും. 1000 4ജി ടവറുകൾ ലഭ്യമായ പ്രദേശങ്ങൾ ഏതൊക്കെയാണ് എന്ന വിവരം ഇപ്പോൾ ലഭ്യമല്ല.
എങ്കിലും കൂടുതൽ ഡാറ്റ വേഗത ആസ്വദിക്കാൻ ഇപ്പോൾ നിരവധി ബിഎസ്എൻഎൽ വരിക്കാർക്ക് അവസരം ഒരുങ്ങിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. 4ജി വ്യാപനം പുരോഗമിക്കുന്നതിനാൽ അധികം വൈകാതെ കൂടുതൽ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തും. രാജ്യവ്യാപകമായി ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ടിസിഎസിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. അതിൽ 75000 ടവറുകളിൽ ദീപാവലിക്ക് മുൻപ് 4ജി എത്തിക്കാനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ 1000 ടവറുകളിൽ 4ജി എത്തിയ ഈ സന്തോഷ മുഹൂർത്തത്തിൽ, കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർക്ക് 500 രൂപയിൽ താഴെ ചെലവിൽ 75 ദിവസ വാലിഡിറ്റിയിൽ എല്ലാ ആനുകൂല്യങ്ങളോടും കൂടി ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരു പ്ലാൻ കൂടി പരിചയപ്പെടാം. 499 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.
ബിഎസ്എൻഎല്ലിന്റെ 499 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: ദിവസവും 2ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യവുമുണ്ട്. 75 ദിവസമാണ് വാലിഡിറ്റി. ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ചാണ് ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 3ജിബി എക്സ്ട്രാ ഡാറ്റയും 2 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് പ്രതിദിനം 6.65 രൂപയാണ് ചെലവാകുന്നത്.
കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിനുള്ള മിടുക്ക് ഈ പ്ലാനിലും പ്രകടമാണ്. സാധാരണക്കാരന് ഇത്ര കുറഞ്ഞ വിലയിൽ 2ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള സേവനം വാഗ്ദാനം ചെയ്യുന്ന മറ്റ് കമ്പനികൾ ഇല്ലേയില്ല.

മുൻപ് ഡാറ്റ സഹിതമുള്ള ബിഎസ്എൻഎൽ പ്ലാനുകൾ കാണുമ്പോൾ വേഗതക്കുറവ് ചൂണ്ടിക്കാട്ടി ആളുകൾ അത് നിരസിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ ബിഎസ്എൻഎല്ലിന്റെ 1000 ടവറുകൾ 4ജി ആയതോടു കൂടി ബിഎസ്എൻഎല്ലിന്റെ ഡാറ്റ ആനുകൂല്യമുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകളുടെയും പ്രാധാന്യം ഏറെ വർധിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ ഉപയോക്താക്കളുടെ ആവശ്യത്തിന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കും.


Click it and Unblock the Notifications








