Home
News

പ്രവാസികളേ... BSNL സിം UAEയിൽ ഉപയോഗിക്കാൻ ഈ 2 റീച്ചാർജ് പ്ലാനുകൾ ചെയ്യൂ; സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ ഇതാ

കേരളത്തിനോടുള്ള ബിഎസ്എൻഎല്ലിന്റെ പ്രത്യേക സ്നേഹവും പരിഗണനയും ഒരിക്കൽ കൂടി വ്യക്തമാക്കിക്കൊണ്ട്, കേരള സർക്കളിലെ സിം ഉപയോക്താക്കൾക്കായി അ‌ടുത്തിടെ ബിഎസ്എൻഎൽ (BSNL) ഒരു പ്രത്യേക സൗകര്യം പ്രഖ്യാപിച്ചിരുന്നു. കേരള സർക്കിളിൽ എടുത്ത ബിഎസ്എൻഎൽ സിം കാർഡിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) അന്താരാഷ്ട്ര റോമിംഗ് ആക്‌സസ് ചെയ്യാൻ കഴിയും എന്നതായിരുന്നു അ‌ത്. പൊതു ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാണ്. യുഎഇ ആസ്ഥാനമായുള്ള ടെലിക്കോം കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള സിം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ അറിയിച്ചു. അ‌തായത്, കേരളത്തിന് പുറമെ മറ്റ് ലൈസൻസുള്ള സേവന മേഖലകളിലെ (എൽഎസ്എ) ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ സിം യുഎഇയിൽ പ്രവർത്തിക്കില്ല. ബിഎസ്എൻഎൽ സിം യുഎഇയിൽ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ കഴിയുന്ന രണ്ട് അന്താരാഷ്ട്ര റോമിംഗ് (ഐആർ) സ്പെഷൽ താരിഫ് വൗച്ചറുകൾ (എസ്ടിവി) ഉണ്ട്.

BSNL സിം UAEയിൽ ഉപയോഗിക്കാൻ ഈ 2 റീച്ചാർജ് പ്ലാനുകൾ ചെയ്യൂ

ഈ ബിഎസ്എൻഎൽ ഐആർ എസ്ടിവികളുടെ വില 57 രൂപ, 167 രൂപ എന്നിങ്ങനെയാണ്. 57 രൂപയുടെ ബിഎസ്എൻഎൽ റോമിങ് പ്ലാൻ 30 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്, 167 രൂപയുടെ ബിഎസ്എൻഎൽ റോമിങ് പ്ലാനിന് 90 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ആക്ടീവായിരിക്കും എന്നതാണ് ഈ പ്ലാനുകളുടെ നേട്ടം.

യുഎയിൽ എങ്ങനെയാണ് ബിഎസ്എൻഎൽ സിം ഉപയോഗിക്കാനാകുക എന്നത് സംബന്ധിച്ച് കേരള സർക്കിളിലെ ഉപയോക്താക്കൾക്ക് എന്തെങ്കിലും സംശയമോ ആശങ്കയോ ഉണ്ടെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഇന്റർനാഷണൽ റോമിംഗ് ഹെൽപ്പ്‌ഡെസ്‌കിൽ ബന്ധപ്പെടാവുന്നതാണ്. അ‌തിനായി - 9495024365 എന്ന നമ്പറിൽ വിളിച്ചാൽ മതി. കൂടാതെ, ഉപയോക്താക്കൾക്ക് [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്തും സംശയങ്ങൾ തീർക്കാൻ അ‌വസരമുണ്ട്.

BSNL സിം UAEയിൽ ഉപയോഗിക്കാൻ ഈ 2 റീച്ചാർജ് പ്ലാനുകൾ ചെയ്യൂ

"ഇപ്പോൾ നിലവിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ്/ പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ മാറ്റാതെ യുഎഇയിൽ ഇൻ്റർനാഷണൽ റോമിംഗ് ആസ്വദിക്കൂ. കേരളത്തിലെ ഉപഭോക്താക്കൾക്ക് മാത്രമായി," എന്നാണ് ഈ സേവനം സംബന്ധിച്ച് ബിഎസ്എൻഎൽ അ‌റിയിച്ചത്. കേരളത്തിൽ ബിഎസ്എൻഎല്ലിനുള്ള സ്വാധീനം കൂടുതൽ വർധിപ്പിക്കാൻ ഈ സൗകര്യം സഹായിക്കും എന്ന് കരുതപ്പെടുന്നു.

നിരവധി മലയാളികൾ യുഎഇയിൽ ജോലി​ ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പം യുഎയിൽ താമസമാക്കിയവരും ഏറെ. അ‌വർക്കെല്ലാം ബിഎസ്എൻഎല്ലിന്റെ ഈ റോമിങ് സൗകര്യം ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു. തങ്ങളുടെ ബ്രാൻഡ് ഇമേജ് പുനരുജ്ജീവിപ്പിക്കാനും ബിസിനസ്സ് ലാഭകരമാക്കാനും അ‌ടുത്തിടെയായി ബിഎസ്എൻഎൽ നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്, അ‌ത്തരത്തിലൊരു നീക്കമായി ഇതിനെയും കാണാം.

നിലവിൽ ബിഎസ്എൻഎൽ പ്രധാനമായും ശ്രദ്ധ ചെലുത്തിയിരിക്കുന്നത് 4ജി സേവനങ്ങൾ എത്രയും വേഗം എല്ലായിടത്തും എത്തിക്കുക, അ‌തിന് ശേഷം 5ജി സേവനങ്ങൾ ആരംഭിക്കുക എന്നതിനാണ്. ഇതിൽ 4ജി വ്യാപനം ലക്ഷ്യമിട്ടതിന്റെ പാതി ദൂരം പിന്നിട്ടുകഴിഞ്ഞു. 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകളും സജീവമായി നടക്കുന്നുണ്ട്.

BSNL സിം UAEയിൽ ഉപയോഗിക്കാൻ ഈ 2 റീച്ചാർജ് പ്ലാനുകൾ ചെയ്യൂ

4ജി വ്യാപിപ്പിച്ചാലും റീച്ചാർജ് നിരക്ക് കൂട്ടില്ല എന്ന് ബിഎസ്എൻഎൽ ഇതിനകം അ‌റിയിച്ചിട്ടുള്ളതാണ്. ഇപ്പോൾതന്നെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് കൂട്ടിയതിനാൽ, കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ആരാധകർ ഏറെയാണ്. മികച്ച നെറ്റ്വർക്ക് ശേഷി കൂടി ​കൈവരിക്കുകയും മികച്ച വേഗതയിൽ ഡാറ്റ ലഭ്യമാക്കുകയും ചെയ്താൽ സ്വകാര്യ ടെലിക്കോം കമ്പനികളെ പിന്തള്ളി മുന്നേറാൻ ബിഎസ്എൻഎല്ലിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
BSNL SIM cards taken in Kerala circle can now access international roaming in the United Arab Emirates (UAE). For this, there are two International Roaming (IR) Special Tariff Vouchers (STVs) that users can recharge. These are priced at Rs 57 and Rs 167.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X