ബിഎസ്എന്‍എല്‍ 'സിക്‌സര്‍' അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഇപ്പോള്‍ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. ഏതു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ചെയ്യാനും 60 ദിവസം വരെ ഡാറ്റ ഉപയോഗിക്കാനും സാധിക്കുന്നു.

നോക്കിയ 3 ഇപ്പോള്‍ ഇന്ത്യയില്‍, 9499 രൂപ: മത്സരിക്കാന്‍ ഈ ഫോണുകള്‍!

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാനിനെ കുറിച്ച് കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ 'സിക്‌സര്‍'

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാനാണ് സിക്‌സര്‍ അല്ലെങ്കില്‍ '666'. ഈ പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും 2ജിബി ഡാറ്റയും നല്‍കുന്നു. 60 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

മറ്റു ഓഫറുകള്‍

ദില്‍ ഖോല്‍ കീ ബോല്‍: അണ്‍ലിമിറ്റഡ് കോള്‍ ഉള്‍പ്പെടെ 2ജിബി 3ജി ഡാറ്റ പ്രതിദിനം നല്‍കുന്നു. ഇതിന്റെ വാലിഡിറ്റി 28 ദിവസവുമാണ്.

ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ ഏക് പ്ലാന്‍: 333 രൂപയുടെ റീച്ചാര്‍ജ്ജില്‍ 3ജിബി 3ജി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

എങ്ങനെ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ തിരഞ്ഞെടുക്കാം?

 

ബിഎസ്എന്‍എല്‍ കോംബോ വൗച്ചര്‍

786 രൂപ, 599 രൂപ എന്നിവയാണ് കോംബോ വൗച്ചറുകള്‍. 786 രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 599 രൂപയുടെ പ്ലാനില്‍ 786 രൂപയുടെ ടോക്ടൈം ലഭിക്കുന്നു. കൂടാതെ 10 ഓണ്‍-നെറ്റ് ലോക്കല്‍ എസ്എംഎസ് 30 ദിവസത്തെ വാലിഡിറ്റിയിലും ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ 444 പ്ലാന്‍

ബിഎസ്എന്‍എല്‍ ചൗക്ക-444 പ്ലാനില്‍ 4ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. ഇതിന്റെ വാലിഡിറ്റി 90 ദിവസമാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
SNL has unveiled a new plan called 'BSNL Sixer' or '666', which gives users unlimited voice with 2 GB data per day to prepaid users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot